84 ലക്ഷത്തിന് വാങ്ങിയ ബെന്‍സ് വിറ്റത് 2.5 ലക്ഷത്തിന്! ഡല്‍ഹിക്കാരന് സങ്കടം, മലയാളിക്ക് മനസ്സില്‍ ലഡു പൊട്ടി

ഇന്ത്യന്‍ വാഹന ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത് ഡല്‍ഹി സര്‍ക്കാര്‍ ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കിയ ഒരു നിയമമാണ്. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ധനം ലഭിക്കില്ല എന്നതാണ് പുതിയ നിയമം. എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. പുതിയ നിയമം 2025 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ പഴയ കാറുകള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കാന്‍ ഡല്‍ഹി നിവാസികള്‍ നിര്‍ബന്ധിതരാകുകയാണ്.

ഡല്‍ഹിക്കാരുടെ സങ്കടത്തിനൊപ്പം പങ്കുചേരുമ്പോള്‍ തന്നെ പല മലയാളികളും ഇത് കേട്ട് ഉള്ളംതുടിക്കുകയായിരിക്കും. കാരണം ചുളുവിലക്ക് ആഡംബര കാറുകള്‍ അടക്കം ഡല്‍ഹിയില്‍ നിന്ന് വാങ്ങി നാട്ടിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കോളാണ് ഒത്തുവന്നിരിക്കുന്നത്. യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ മാത്രമല്ല സമീപകാലത്തായി സ്വകാര്യ വ്യക്തികളും നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനായി ഡല്‍ഹിക്ക് വണ്ടി കയറുന്നുണ്ട്. ടൊയോട്ട ഇന്നോവ പോലുള്ള 10 വര്‍ഷം പഴക്കം മാത്രമുള്ള പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതാണ് കാര്യം.

varun vij benz ml class

ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കാരണം ദുരിതത്തിലായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറയുന്നുണ്ട്. അത്തരത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട മെര്‍സിഡീസ് ബെന്‍സ് കാര്‍ പുത്തന്‍ നിയമം കാരണം വില്‍ക്കേണ്ടി വന്ന സങ്കടത്തില്‍ കഴിയുന്ന ഒരാളാണ് വരുണ്‍ വിജ്.

2015-ല്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ തന്റെ ഇഷ്ട വാഹനം മെര്‍സിഡീസ് ബെന്‍സ് ML350 വെറും 2.5 ലക്ഷം രൂപയ്ക്ക് വില്‍ക്കേണ്ടി വന്നുവെന്നാണ് വരുണ്‍ പറയുന്നത്. തന്റെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ട കാര്‍ 1.35 ലക്ഷം കിലോമീറ്റര്‍ ഓടിയെങ്കിലും മികച്ച കണ്ടീഷനിലായിരുന്നുവെന്നും വരുണ്‍ പറയുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഈ കാര്‍ വില്‍ക്കുകയല്ലാതെ തന്റെ മുന്നില്‍ വേറെ മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് വരുണ്‍ പറയുന്നത്.

ആഡംബര വാഹനം വാങ്ങിയപ്പോള്‍ താനും കുടുംബവും ഏറെ സന്തോഷിച്ചുവെന്നും എല്ലാ ആഴ്ചയിലും മകനെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ യാത്ര ചെയ്തിരുന്നത് ഈ കാറിലായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 10 വര്‍ഷം പഴക്കമുണ്ടെങ്കിലും ടയര്‍ മാറ്റുന്നതും സര്‍വീസ് ചെയ്യുന്നതും മാത്രമായിരുന്നു ഇതിന് ആവശ്യമായി വന്ന മെയിന്റനന്‍സ് ചെലവുകളെന്നാണ് വരുണ്‍ സാക്ഷ്യപ്പെടുത്തുന്നത്.

'2.5 ലക്ഷം രൂപയ്ക്ക് പോലും ആരും കാര്‍ വാങ്ങാന്‍ തയാറായിരുന്നില്ല. വേറെ വഴിയില്ലാത്തതുകൊണ്ട് നിര്‍ബന്ധിതമായി വില്‍ക്കേണ്ടി വന്നു. വണ്ടി പുതുക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു, പക്ഷേ നടന്നില്ല' വരുണ്‍ പറയുന്നു. പുതിയ നിയമം നടപ്പിലാക്കാന്‍ തുടങ്ങിയതോടെ വരുണ്‍ 62 ലക്ഷം രൂപയുടെ ഒരു ഇലക്ട്രിക് വാഹനം വാങ്ങി. ഭാവിയില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ കാരണം സമാനമായ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനാണ് ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയത്.

പുതിയ സര്‍ക്കാര്‍ നയങ്ങളൊന്നും വരാതിരുന്നാല്‍ കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഈ ഇവി ഓടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ രീതിയില്‍ 10 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന പലരും തന്നെ വിളിക്കുന്നുണ്ടെന്നും വരുണ്‍ പറയുന്നു. വരുണിനെ പോലെ തന്നെ പുതിയ നിയമം കാരണം എട്ട് വര്‍ഷം മാത്രം പഴക്കമുള്ള തന്റെ റേഞ്ച് റോവര്‍ തുച്ഛമായ വിലക്ക് വില്‍ക്കേണ്ടി വന്ന അനുഭവം റിതേഷ് ഗന്ധോത്ര എന്നയാള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

കോവിഡ് സമയത്ത് കാറിന്റെ ഓഡോമീറ്റര്‍ റീഡിംഗ് 74000 കിലോമീറ്റര്‍ മാത്രമായിരുന്നു. ശേഷം രണ്ട് വര്‍ഷം കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. 2 ലക്ഷം കിലോമീറ്ററിലധികം ആയുസ് ബാക്കിയുള്ള കാര്‍ കുറഞ്ഞ വിലയില്‍ വില്‍ക്കേണ്ടി വന്ന സങ്കടമാണ് അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചത്.

delhi vehicles

ഡല്‍ഹിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഓടിക്കുന്നത് മലിനീകരണം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത് പരിഗണിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനാണ് (CAQM) പുതിയ നിയമം നടപ്പിലാക്കിയത്. പുതിയ നിയമം നിലവില്‍ വന്നതോടെ നിരവധി വാഹന ഉടമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

പഴയ വാഹനങ്ങള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നതിലൂടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും പലരും പറയുന്നു. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം ഡല്‍ഹിയിലെ വാഹന ഉടമകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഏതായാലും ഇതിന്റെ ഗുണം അനുഭവിക്കാന്‍ പോകുന്നവരില്‍ മലയാളികള്‍ ഉണ്ടാകും. മുകളില്‍ പറഞ്ഞ പോലെ 2.5 ലക്ഷത്തിന് അതായത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ആള്‍ട്ടോയുടെ വിലയില്‍ ബെന്‍സ് കിട്ടിയാല്‍ മലയാളി ലോറി വിളിച്ച് ഡല്‍ഹിക്ക് പോകും.

More from DriveSpark

Article Published On: Wednesday, July 2, 2025, 17:22 [IST]
English summary
Delhi native forced to sell mercedes benz ml350 bought for rs 84 lakh for rs 2 5 lakh after fuel ban
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X