കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധവും പോരാട്ടവും രാജ്യമെങ്ങും വളരെ സജീവമായി നടന്നു വരികയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തങ്ങളുടെ കഴിവിന്റെ പരമാവധി ക്രമീകരണങ്ങളും പിന്തുണയും ഈ പോരാട്ടത്തിന് നൽകുന്നു.

കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

ദേശീയ തലസ്ഥാനത്തും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്ത്വത്തിലും നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ പ്രവർത്തനങ്ങളുടെ അടുത്ത ഭാഗമായി ഡൽഹി പൊലീസ് 40 കൊവിഡ് പട്രോൾ മോട്ടോർസൈക്കിളുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

ഇത് തെക്കൻ ഡൽഹിയിൽ പട്രോളിംഗിനായി ഉപയോഗിക്കും. പ്രദേശത്ത് പതിവായി മൊബൈൽ പട്രോളിംഗ് നടത്താനുംക്ക്ഡൗൺ കർശനമായി പിന്തുടരാനും ആളുകളെ വീട്ടിൽ തന്നെ തുടരാൻ ഉപദേശിക്കാനും മുന്നറിയിപ്പ് നൽകാനും ഈ ബൈക്കുകൾ ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു.

കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

എല്ലാ പൊലീസ് സ്റ്റേഷൻ പരിസരത്തും അതിർത്തി പിക്കറ്റുകൾ, റോഡുകൾ, നഗരത്തിനുള്ളിലെ തെരുവുകൾ എന്നിവിടങ്ങളിൽ ഈ ബൈക്കുകൾ കർശന പരിശോധന നടത്തും.

കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

നിരോധാജ്ഞ ലംഘിച്ച് എവിടേയും ഒരു തരത്തിലുള്ള കൂടിച്ചേരലുകൾ ഉണ്ടാവില്ലെന്നും പട്രോളിംഗ് ബൈക്കുകൾ ഉറപ്പുവരുത്തുമെന്നും സൗത്ത് പൊലീസ് കമ്മീഷണർ അതുൾ കുമാർ താക്കുർ വ്യക്തമാക്കി.

കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

പട്രോളിംഗ് മോട്ടോർസൈക്കിളുകൾ ആളുകളുടെ അനാവശ്യ സഞ്ചാരങ്ങൾ പരിശോധിക്കുമെന്നും റോഡിൽ ആരെയെങ്കിലും കണ്ടെത്തിയാൽ അടുത്തുള്ള ഷെൽട്ടർ ഹോമുകളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

ട്രക്കുകൾ, ടെമ്പോകൾ, ടാങ്കറുകൾ എന്നിവയുൾപ്പെടെയുള്ള സംശയാസ്പദമായ വാഹനങ്ങൾ ഈ മോട്ടോർസൈക്കിളുകൾ ശരിയായി പരിശോധിച്ച് വാഹനങ്ങൾ ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു.

കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

പലചരക്ക് കടകൾ, പച്ചക്കറി കടകൾ, പാൽ കിയോസ്കുകൾ, എടിഎമ്മുകൾ, ബാങ്കുകൾ എന്നിവയ്ക്ക് സമീപം സ്ഥിരമായ അടയാളപ്പെടുത്തലുകൾ ഉണ്ടെന്നും ഇവ ഉറപ്പുവരുത്തുന്നു.

കൊവിഡ് പട്രോളിംഗ്; ഡൽഹിയിൽ 40 മോട്ടോർസൈക്കിളുകൾ വിന്യസിച്ച് പൊലീസ്

ഈ മോട്ടോർസൈക്കിൾ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണം ശേഖരിക്കുകയും നിയമലംഘകരുടെയും കുറ്റവാളികളുടെയും സഞ്ചാരം കൃത്യമായി പരിശോധിക്കുകയും ചെയ്യും എന്നും അധികൃതർ കൂട്ടിച്ചേർത്തു.

Article Published On: Saturday, April 4, 2020, 12:44 [IST]
English summary
Delhi police launches special patrol for spread awareness to public about covid. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X