യൂണിഫോം ഇല്ലെങ്കിൽ പിഴ ചിമത്തുമെന്ന് ദില്ലി സർക്കാർ; വലിയ വില കൊടുക്കണം
നഗരത്തിലൂടെ ഓട്ടോ, ടാക്സി വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെല്ലാം യൂണിഫോം ധരിക്കണമെന്നും ധരിച്ചില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്നും അത് മാത്രമല്ല ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് ഡൽഹി സർക്കാരിൻ്റെ പുതിയ ഉത്തരവ്. മോട്ടോർ വെഹിക്കിൾ ആക്ട്, 1988 ലെ സെക്ഷൻ 66 പ്രകാരം ഓരോ ടാക്സിക്കും ഓട്ടോ റിക്ഷയ്ക്കും റോഡിൽ ഓടുന്നതിന് പെർമിറ്റ് ആവശ്യമാണ്.
പെർമിറ്റുകൾ അനുവദിക്കുന്നത് ചില വ്യവസ്ഥകളോടെയാണ്, അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വാഹനം ഓടിക്കുന്ന വ്യക്തി ഉചിതമായ യൂണിഫോം ധരിക്കണം എന്നത്.ഓട്ടോ ടാക്സി ഡ്രൈവർമാർ തങ്ങൾക്ക് ഉചിതമായ യൂണിഫോം ധരിച്ചില്ലെങ്കിൽ ശിക്ഷാ നടപടികൾ ഉണ്ടായിരിക്കും. എന്നാൽ സർക്കാരിൻ്റെ ഉത്തരവ് പാലിക്കാൻ തയ്യാറണെന്ന് ഓട്ടോ ടാക്സി ഡ്രൈവർമാർ അറിയിച്ചിരുന്നു. എന്നാൽ യൂണിഫോം ധരിച്ചില്ലെങ്കിൽ ഉളള പിഴയായ പതിനായിരം രൂപ എന്നത് കുറയ്ക്കണമെന്ന് സർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്.

ഇത്തവണത്തെ ജി 20 ഉച്ചകോടിക്ക് ഡൽഹിയാണ് ആതിഥേയത്വം വഹിക്കാൻ പോകുന്നത്. അത് കൊണ്ട് തന്നെ യൂണിഫോം ധരിക്കാൻ ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിന് മുന്നോടിയായുളള നടപടിയാണ് ഇത്. കാരണം ഉച്ചക്കോടി സമയത്ത് പല രാജ്യത്ത് നിന്നുളള മേധാവികൾ വരുന്നത് കൊണ്ട് തന്നെ നഗരത്തിനെ മോശമായി ചിത്രീകരിക്കുന്നത് തടയാൻ വേണ്ടി കൂടിയാണ്.
അത് കൊണ്ടാണ് ടാക്‌സി, ഓട്ടോ റിക്ഷ എന്നിവയുടെ എല്ലാ ഡ്രൈവർമാരോടും നിശ്ചിത യൂണിഫോം ധരിക്കാതെ വാഹനം ഓടിക്കരുതെന്ന് ഉത്തരവിൽ പറയുന്നത്. ഉത്തരവിൽ എന്തെങ്കിലും പിഴവ് വരുത്തിയാൽ ചലാൻ പുറപ്പെടുവിക്കും എന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നവർക്കും യൂണിഫോം നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
യൂണിഫോം ഡ്രൈവർമാർക്ക് ഒരു ഐഡൻ്റിറ്റി നൽകുമെന്നാണ് ഡൽഹി ഓട്ടോറിക്ഷാ തൊഴിലാളി നേതാക്കളുടെ അഭിപ്രായം.പക്ഷേ എന്തെങ്കിലും കാരണത്താൽ യൂണിഫോം ധരിക്കുന്നതിൽ എന്തെങ്കിലും ഒരു പിഴവ് വന്നാൽ പതിനായിരം രൂപ പിഴ അടയക്കേണ്ട കാര്യമില്ല എന്നാണ് അവർ പറയുന്നത്. കാരണം ഇതിന് മുൻപും ഇത്തരത്തിൽ യൂണിഫോം ധരിക്കാത്തതിന് 500 രൂപ തുക മാത്രമേ വാങ്ങിയുട്ടുളളു. അത് മാത്രമല്ല പുതിയ ഉത്തരവ് അനുസരിച്ച് പിഴ തുക നിശ്ചയിച്ചിട്ടില്ല എന്നാണ് നേതാക്കൾ പറയുന്നത്.
ഡൽഹി മോട്ടോർ വെഹിക്കിൾ റൂൾസ് 1993 അനുസരിച്ച്, ഓട്ടോ, ടാക്സി ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ കാക്കി യൂണിഫോം ധരിക്കണം എന്നാണ് നിയമത്തിൽ പറയുന്നത്. പക്ഷേ 1995-96 കാലഘട്ടത്തിൽ, ഡ്രൈവർമാരുടെ യൂണിഫോമിന് ചാരനിറവും അവരുടെ ടാക്സികളും കാറുകൾ മാത്രമല്ല സ്വന്തമായി വാഹനം ഓടിക്കുന്നവർക്ക് അവരുടെ യൂണിഫോമിൻ്റെ നിറം വെള്ള നിറമാക്കി മാറ്റി.
ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് പ്രതിദിനം 2,000 മുതൽ 4,000 രൂപ വരെയൊന്നും വരുമാനം ലഭിക്കുന്നില്ല എന്നതാണ് സത്യം. 10,000 രൂപ പിഴ അടയ്ക്കുക എന്നത് അവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുളള കാര്യമാണ് എന്നാണ് അസോസിയേഷൻ നേതാക്കൾ പറയുന്നത്. ഒരു പരിധി വരെ അത് ശരിയാണ് കാരണം ഓരോ ദിവസവും വളരെ കഷ്ചപ്പെട്ട് തന്നെയാണ് ഡ്രൈവർമാർ അവരുടെ കുടുംബം പുലർത്തുന്നത്. അതിൻ്റെ കൂടെ ഇത്തരത്തിലുളള പിഴ ചുമത്തുകയും കൂടെ ചെയ്താൽ വളരെ ബുദ്ധിമുട്ട് തന്നെയാണ്.
ദില്ലി നഗരത്തിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ നിർബന്ധമായും ധരിക്കണമെന്നും യൂണിഫോം ധരിക്കാത്തതിന് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർക്കെതിരെ 20,000 രൂപ വരെ പുഴ ചുമത്തുന്നതായി ഡ്രൈവേഴ്‌സ് യൂണിയൻ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഏത് തരത്തിലുളള യൂണിഫോം ധരിക്കണമെന്ന് വ്യക്തമാക്കിയയിരുന്നില്ല എന്നാണ് യൂണിൻ്റെ പരാതി. യൂണിഫോമുമായി ബന്ധപ്പെട്ട തുണിത്തരങ്ങൾ, നിറം, അതിന്റെ ഷേഡ്, ട്രിംസ്, ആക്സസറികൾ എന്നിവയെക്കുറിച്ച് ഒന്നുമില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications








