ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

By Praseetha

ദില്ലിയെ ആഗ്രയുമായി ബന്ധിപ്പിക്കാനുള്ള സീപ്ലെയിൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗാദ്കാരിയാണ് പദ്ധതിയെ കുറിച്ച് വെളുപ്പെടുത്തിയത്. രാജ്യത്തെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ആംഫീബിയസ് പ്ലെയിനിന് പദ്ധതിയിട്ടിരിക്കുന്നത്.

ആംഫീബിയസ് ബസ് മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിലും

രാജ്യത്തെ ജലഗതാഗത ചരിത്രം തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ഗതാഗത മന്ത്രി ഗാദ്കാരി അഭിപ്രായപ്പെട്ടത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാകും. സീപ്ലെയിൻ സംബന്ധിച്ചുള്ള നിയമവശങ്ങളെ കുറിച്ച് എയർപോർട് അതോറിറ്റിയുമായുള്ള ചർച്ചയിലാണിപ്പോൾ എന്നുകൂടി ഗാദ്കാരി വ്യക്തമാക്കി.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

കരയിൽ നിന്നും ജലത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യാൻ കഴിയുന്നവയാണ് ഈ സീപ്ലെയിനുകൾ. ചക്രങ്ങൾക്ക് പകരം ജലോപരിതലത്തിലൂടെ തെന്നിപ്പോകാൻ കഴിവുള്ള ബേസാണ് ഈ ജലവിമാനത്തിനുള്ളത്.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

പാർലിമെന്റിൽ മാർച്ച് 11നോടുകൂടി ഇന്ത്യൻ വാട്ടർവെയ്സ് ബിൽ പാസാക്കിയതിനു ശേഷമാണ് ജലവിമാന പദ്ധതിക്ക് ആരംഭം കുറിച്ചത്.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

രാജ്യത്തെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ജലവിമാനങ്ങൾക്ക് മാത്രമല്ല കരയിലും ജലത്തിലും ഒരുപോലെ സഞ്ചരിക്കാൻ കഴിയുന്ന കൂടുതൽ സീബസുകൾക്കും തുടക്കം കുറിക്കുന്നതാണ്.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

ദില്ലിയിൽ നിന്നും ആഗ്രയിലേക്കാണ് ആദ്യ സർവീസ്. യമുനാ നദിയെ ബന്ധിപ്പിച്ച് സര്‍വ്വീസ്‌ നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

ലാന്‍ഡിങ്ങിനും, ടേക്ക്‌ ഓഫിനും 100 മീറ്റര്‍ ജലവിതാനം മതി സീപ്ലെയിനുകൾക്ക്. പൈലറ്റ്‌ അടക്കം 6 പേര്‍ക്ക്‌ ഇതില്‍ സഞ്ചരിക്കാൻ കഴിയും.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

ആവശ്യമുള്ള ജലവിതാനം ക്രമീകരിക്കാൻ മണൽത്തിട്ട പണിയാനുള്ള സജ്ജീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

പദ്ധതി വിജയകരമാകുന്ന പക്ഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നയം.

ഗതാഗതം മെച്ചപ്പെടുത്താൻ ദില്ലിയിൽ സീപ്ലെയിൻ, കേരളത്തിലേക്കെന്ന്?

സീപ്ലെയിൻ യാഥാർത്ഥ്യമാകുന്നതിന് മുൻപ് അമേരിക്കയിൽ നിർമ്മിച്ചിട്ടുള്ള ഒരു സീബസ് മൂംബൈ തീരത്ത് എത്തുന്നതായിരിക്കും.

കൂടുതൽ വായിക്കൂ

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

കൂടുതൽ വായിക്കൂ

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

More from DriveSpark

Article Published On: Wednesday, June 15, 2016, 14:00 [IST]
English summary
Soon you can travel Delhi to Agra by seaplanes
കൂടുതല്‍... #ഗതാഗതം #traffic
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X