ചാറ്റിങ്ങ് മാത്രമല്ല കേട്ടോ ചലാനും വാട്സാപ്പിൽ അടയ്ക്കാം, ദില്ലി സർക്കാരിൻ്റെ പുതിയ കണ്ടുപിടിത്തങ്ങളേ...

ട്രാഫിക് നിയമലംഘനങ്ങൾ രാജ്യത്ത് കൂടിവരുന്ന സ്ഥിതിയാണ്. നിയമം തെറ്റിക്കാൻ കാണിക്കുന്ന ഉത്സാഹം പിഴയടയ്ക്കാൻ കാണിക്കില്ലല്ലോ. അത് കൊണ്ട് ദില്ലി സർക്കാർ ജനങ്ങൾക്ക് വേണ്ടി പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ്. അത് എന്താണെന്ന് അല്ലേ. നിങ്ങൾ ട്രാഫിക് നിയമ ലംഘനം നടത്തിയാൽ നിങ്ങൾക്ക് ചലാൻ വാട്സാപ്പിലൂടെ അടയ്ക്കാൻ സാധിക്കുമെന്നതാണ് പുതിയ രീതി. ഗൂഗിൾ പേ, ഭീം പോലുള്ള യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെ ഇ-ചലാനുകൾ സ്വീകരിക്കാനും പിഴ അടയ്ക്കാനും സാധിക്കുന്നു. ഈ സംവിധാനം ഹിന്ദിയിലും ഇംഗ്ലീഷിലും വിശദമായ സന്ദേശങ്ങൾ അയയ്‌ക്കും, മികച്ച ഉപയോക്തൃ സൗകര്യത്തിനായി അറിയിപ്പുകൾ, പേയ്‌മെൻ്റ് സ്ഥിരീകരണങ്ങൾ എന്നിവയെല്ലാം നിങ്ങൾക്ക് സാധിക്കും.

ട്രാഫിക് ചലാൻ അയയ്‌ക്കുന്നതിനും പണമടയ്‌ക്കുന്നതിനുമുള്ള പുതിയ ഉപകരണമായി വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നു. ഡൽഹി സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച ടെൻഡറിനൊപ്പം, ഈ പ്രക്രിയ ഉടൻ തന്നെ ട്രാഫിക് നിയമലംഘകർക്ക് വാട്ട്‌സ്ആപ്പ് വഴി നേരിട്ട് ഇ-ചലാൻ സ്വീകരിക്കാൻ അനുവദിക്കും, അതിൽ സൗകര്യപ്രദമായ പേയ്‌മെൻ്റ് ലിങ്ക് ഉൾപ്പെടുന്നുണ്ട് എന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.

നിലവിൽ, ഡൽഹിയിലെ ട്രാഫിക് പിഴകൾ പരിവാഹൻ ഇ-ചലാൻ വെബ്‌സൈറ്റ് വഴിയാണ് അടയ്ക്കുന്നത്. എന്നാൽ ഈ വാട്ട്‌സ്ആപ്പ് അധിഷ്‌ഠിത സംവിധാനം പിഴ അടയ്‌ക്കുന്നത് ഒരു ഓൺലൈൻ പ്രൊഡക്റ്റ് വാങ്ങുന്നത് പോലെ വളരെ ലളിതമാക്കി മാറ്റുന്നു, പുതിയ പിഴകൾ അല്ലെങ്കിൽ തീർപ്പാക്കാത്ത കുടിശ്ശികകൾ എന്നിവയെ കുറിച്ചുള്ള തൽക്ഷണ അലേർട്ടുകൾ ഉപയോക്താവിൻ്റെ വാട്ട്‌സ്ആപ്പിലേക്ക് നേരിട്ട് അയയ്‌ക്കുന്നു.

സാധ്യമായ സാങ്കേതിക സംവിധാനങ്ങള്‍ എല്ലാം അധികാരികള്‍ നിയമലംഘകരെ കുടുക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ പല ഇടങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ (എഐ) ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്കൊപ്പം മറ്റ് കുറ്റകൃത്യങ്ങളും തടയാന്‍ ഇതുവഴി ലക്ഷ്യമിടുന്നു. ഈ സ്മാര്‍ട്ട് ക്യാമറകള്‍ നിരീക്ഷിക്കുന്ന പ്രദേശത്ത് നിയമങ്ങള്‍ ലംഘനം നടത്തുന്ന വാഹനയാത്രികര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല.

ഈ നിരീക്ഷണ ക്യാമറകള്‍ നിയമലംഘകരെ കൃത്യമായി തിരിച്ചറിയുകയും നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും തെളിവുകള്‍ സഹിതം പൊലീസിന് അയയ്ക്കുകയും ചെയ്യും. ആ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമം ലംഘിക്കുന്ന വാഹനത്തിന് ചലാന്‍ ഇടുകയാണ് ചെയ്യുന്നത്. പൊലീസ് സാന്നിധ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ വന്‍ നഗരങ്ങളില്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും ചെറുപട്ടണങ്ങളില്‍ ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല. എന്നാല്‍ പകരം ഇ-പോസ് മെഷീനുകള്‍ വഴി പൊലീസുകാര്‍ നിയമലംഘനങ്ങള്‍ക്ക് തത്സമയം പിഴ ഈടാക്കാറുണ്ട്.

സിഗ്‌നലുകളിലും മറ്റും പൊലീസുകാര്‍ കൃത്യനിര്‍വഹണം നടത്തുന്ന വേളയില്‍ ഏതെങ്കിലും വാഹനങ്ങള്‍ നിയമംലംഘിച്ച് കടന്ന് പോയാല്‍ അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താറുണ്ട്. ഉദാഹരണത്തിന് ഇരുചക്ര വാഹനത്തില്‍ മൂന്ന് പേരെ കയറ്റി ഓടിക്കുന്നതാണ് കാണുന്നതെങ്കില്‍ വാഹന ഉടമക്ക് ഈ ഫോട്ടോ തെളിവായി സ്വീകരിച്ച് പിഴ ചുമത്തും. അതുപോലെ സിഗ്‌നലുകളില്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസുകാര്‍ പകര്‍ത്തുന്നതും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.

ഇത്തരക്കാര്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് പിഴ ഈടാക്കുന്നത്. നിങ്ങളുടെ വാഹനം മുകളില്‍ പറഞ്ഞ രീതിയിലോ സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാനും ഇന്ന് സംവിധാനമുണ്ട്. 'പരിവാഹന്‍' വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പിഴ ഉണ്ടോ എന്ന് നോക്കി അവ തീര്‍പ്പാക്കാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങളുടെ വാഹനം ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ എങ്ങനെ ഓണ്‍ലൈനായി പിഴ അടക്കാമെന്ന കാര്യം നമുക്ക് നോക്കാം.

ഇത് മൊബൈല്‍ ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ ഒരുമിനിറ്റില്‍ ഇക്കാര്യം ചെയ്യാവുന്നതാണ്. ഇന്ന് ഏല്ലാവരുടെയും കൈയ്യില്‍ സ്മാര്‍ട്‌ഫോണ്‍ ഉള്ളതിനാല്‍ ആദ്യം തന്നെ ഫോണ്‍ എടുത്ത് https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും.

ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.

More from DriveSpark

Article Published On: Sunday, November 3, 2024, 18:50 [IST]
English summary
Delhi transport department introducing whatsapp for traffic challan payments details inside
കൂടുതല്‍... #2014 auto expo #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X