ഥാറിന് 22 ഇഞ്ച് അലോയ് വീൽ നൽകിയ സുന്ദരിയെ മനസിലായോ, കിടിലൻ കസ്റ്റമൈസേഷൻ വീഡിയോ കാണാം

വാഹനങ്ങൾ കസ്റ്റമൈസേഷൻ ചെയ്യുന്നത് നമ്മൾ എപ്പോഴും കാണാറുളളതാണ്. എന്നാൽ അതിൽ സ്ത്രീ സാന്നിധ്യം വളരെ കുറവാണ് എന്ന് വേണം പറയാൻ. ദില്ലിയിൽ നിന്നൊരു സുന്ദരി തൻ്റെ മഹീന്ദ്ര ഥാറിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മിഹിർ ഗലാറ്റ് അപ്‌ലോഡ് ചെയ്ത യൂട്യൂബ് വീഡിയോയിലാണ് ഥാറിനെ കുറിച്ച് വിശദീകരിക്കുന്നത്. ഥാറിൻ്റെ ഉടമയായ സ്ത്രീയുടെ ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു വണ്ടിപ്രാന്തിയെ കാണുന്നത് മനസിന് ഒരു സന്തോഷമാണ്. ഏകദേശം രണ്ട് വർഷം മുൻപാണ് തൻ്റെ സുഹൃത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഥാർ യുവതി ഓടിച്ചു നോക്കിയത്.

അന്നുമുതൽ ഒരു ഥാർ വാങ്ങാനും അത് കസ്റ്റമൈസ് ചെയ്യണമെന്നും ഉളള ആഗ്രഹം തോന്നി തുടങ്ങിയത്. ഫ്രണ്ട് പ്രൊഫൈലിൽ തുടങ്ങിയാൽ, റെഗുലർ ഗ്രിൽ റാംഗ്ലർ 7-സ്ലാറ്റ് ഗ്രിൽ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഹെഡ്‌ലൈറ്റുകൾ ആഫ്റ്റർ മാർക്കറ്റ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകളായി മാറ്റിയിട്ടുണ്ട്. മുൻവശത്തെ ബമ്പറും ഫോഗ് ലാമ്പുകളും സ്റ്റോക്കിൽ തന്നെയാണ്. എസ്‌യുവിയിലേക്ക് കൂടുതൽ ലുക്കിനായി റൂഫിൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ ബൾബുകൾ എൽഇഡി ആക്കി മാറ്റിയിട്ടുണ്ട്.

22

ഥാറിലെ മനോഹരമായ 22 ഇഞ്ച് അലോയ് വീലുകൾക്ക് പിന്നിലെ കഥയെ കുറിച്ച് ഉടമ പറയുന്നതിങ്ങനെയാണ്. വാങ്ങിയ ആദ്യ ദിവസം തന്നെ 20 ഇഞ്ച് അലോയ് വീലുകൾ യുവതി കാറിൽ കയറ്റി. എന്നിരുന്നാലും, അവൾ ഈ 22 ഇഞ്ച് അലോയ് വീലുകൾ ഒരു ഇൻസ്റ്റാഗ്രാം റീലിൽ കാണുകയും ഇവ ഇഷ്ടപ്പെടുകയും ചെയ്തതോടെയാണ് ഇത് തെരഞ്ഞെടുത്തത്. പഞ്ചാബിൽ നിന്നാണ് ഇവ കയറ്റി അയച്ചത്. ചെലവിനെ സംബന്ധിച്ചിടത്തോളം, അലോയ്ക്ക് വേണ്ടി മാത്രം 2.2 ലക്ഷം രൂപയാണ് മുടക്കിയത്.

ഥാറിൻ്റെ എല്ലാ ഗ്ലാസ്സുകളും കറുപ്പ് നിറത്തിലാണ്. ചൂടും സ്വകാര്യതയും കാരണമാണ് വിൻഡോ ഗ്ലാസിന് നിറം നൽകിയതെന്ന് പറയുന്നു. കാറിൻ്റെ സൈഡ് പ്രൊഫൈലിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പിൻവശത്തെ പ്രൊഫൈലിൽ, ടെയിൽലൈറ്റുകൾ ആഫ്റ്റർ മാർക്കറ്റ് ലൈറ്റുകളിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. കാറിൻ്റെ ക്യാബിനിലെ മാറ്റങ്ങളിൽ മെഴ്‌സിഡസ് പ്രചോദനം ഉൾക്കൊണ്ട എസി വെൻ്റുകളും ആംബിയൻ്റ് ലൈറ്റിംഗുമാണ്. വീഡിയോയിൽ മൊത്തത്തിലുള്ള ചെലവ് സൂചിപ്പിച്ചിരിക്കുന്നത് വാഹനത്തിൻ്റെ വിലയടക്കം 22 ലക്ഷം രൂപയാണ്.

22

ഥാറിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് വന്നാൽ മഹീന്ദ്ര ഥാറിൻ്റെ വില ഇപ്പോൾ 11.35 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റായ AX(O) ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD, എർത്ത് എഡിഷൻ ഡീസൽ ഓട്ടോമാറ്റിക് 4WD എന്നിവയ്ക്ക് യഥാക്രമം 17.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി തുടരുകയും ചെയ്യുന്നു. നിലവിൽ റിയർ വീൽ ഡ്രൈവ് ഫോർ വീൽ ഡ്രൈവ് വകഭേദങ്ങളിലാണ് എഎസ്‌യുവി വിപണിയിൽ എത്തുന്നത്.

ഥാറിന്റെ RWD മോഡലുകൾ D117 CRDe ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. 4X2 പതിപ്പുകൾക്ക് 117 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X2 പെട്രോൾ 150 bhp പവറിൽ 320 Nm torque നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ വാങ്ങാൻ കിട്ടൂ. അതേസമയം 4X4 മോഡലുകളാണ് നോക്കുന്നതെങ്കിൽ സംഗതി കുറച്ചുകൂടി ഉഷാറാവുമെന്ന് വേണം പറയാൻ. 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിൽ ലഭ്യമായിട്ടുള്ളത്.

മഹീന്ദ്ര ഥാർ 4X4 പെട്രോൾ മോഡസിന്റെ പവർ കണക്കുകൾ മുകളിലെ RWD മോഡലുകൾക്ക് സമാനമാണെങ്കിലും ഡീസൽ വേരിയന്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്ത്യയില്‍ ഥാറിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അത് ഒന്നിലോറെ പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതാണ്.

More from DriveSpark

Article Published On: Monday, June 3, 2024, 11:21 [IST]
English summary
Delhi woman customised mahindra thar 22 inch alloy wheels worth 2 lakh
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X