'പണം പോട്ടെ സ്കോർപിയോ വരട്ടെ'; ആഹ്ളാദം പങ്കു വച്ച് കസ്റ്റമർ; വൈറൽ വീഡിയോ കാണാം

ഒരു കാർ സ്വന്തമാക്കുക എന്ന സ്വപ്നം എല്ലാവർക്കുമുണ്ട്. അത് നേടി കഴിയുമ്പോൾ ആരായാലും മതി മറന്ന് സന്തോഷിക്കും. അത്തരത്തിലൊരു സന്തോഷത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.റായ്പൂരിൽ ഉളള കുടുംബം വാഹനം ഡെലിവർ ചെയ്യുമ്പോൾ മതി മറന്ന് സന്തോഷിച്ച് ഡാൻസ് കളിക്കുകയാണ്. തങ്ങളുടെ മാതാപിതാക്കളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് വാഹനം വാങ്ങിയത്.

മോഡലിൻ്റെ ഏറ്റവും കാത്തിരുന്ന ഒരു വേരിയൻ്റായിരുന്നു Z2 എന്ന ബേസ് വേരിയൻ്റ്. മോഡൽ ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയിരിക്കുകയാണ്. ബേസ് വേരിയൻ്റുകളിൽ പോലും ഒരുപാട് ഫീച്ചറുകൾ കമ്പനി നൽകുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, ഇപ്പോൾ എസ്‌യുവി സെഗ്മെൻ്റ് എന്നത് വലിയ മത്സരം നേരിട്ടു കൊണ്ടിരിക്കുകയാണ്. എല്ലാ വാഹന നിർമാതാക്കളും വിപണി പിടിക്കാൻ മത്സരിച്ചാണ് തങ്ങളുടെ മോഡലുകൾ നിരത്തിലെത്തിക്കുന്നത്.

2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ തരങ്ങളിലാണ് സ്കോർപിയോ N എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു.

മറുവശത്ത് 2.2 ലിറ്റർ ഡീസൽ എഞ്ചിന് 173 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 2023 ഏപ്രിൽ 1 മുതൽ നടപ്പിലാകുന്ന കർശനമായ രണ്ടാം ഘട്ട് ബിഎസ്-VI മലിനീകരണ നിലവാരത്തിലേക്ക് എഞ്ചിൻ മഹീന്ദ്ര പുതുക്കിയിട്ടുണ്ട്. പക്ഷേ പവറിലും ടോർക്ക് കണക്കുകളും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

പണം പോട്ടെ സ്കോർപിയോ വരട്ടെ; ആഹ്ളാദം പങ്കു വച്ച് കസ്റ്റമർ; വൈറൽ വീഡിയോ കാണാം

ബേസ് വേരിയൻ്റിൽ ഫോഗ് ലാമ്പോ ക്രോം ഫിനിഷിങ്ങോ വരുന്നില്ല, അത് പോലെ തന്നെ സാധാരണ ഹാലജൻ ലാമ്പുകളാണ് ഹെഡ്‌ലൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. എൽഈഡി ഡിആർഎല്ലുകളും ബേസ് വേരയിൻ്റിൽ ലഭിക്കുന്നില്ല. മാറ്റ് ബ്ലാക്ക് ഷേഡിലാണ് മുന്നിലെ ഗ്രിൽ ലഭിക്കുന്നത്. വശങ്ങളിലൊന്നും ക്രോം എലമെൻ്റുകളില്ല വീൽ ആർച്ചിന് മുകളിലായി കറുത്ത നിറത്തിലുളള ബോഡി ക്ലാഡിങ്ങ് നൽകിയിട്ടുണ്ട്. 17 ഇഞ്ച് വീലുകളാണ് വരുന്നതെങ്കിലും ബേസ് വേരിയൻ്റിൽ അലോയ വീലുകളൊന്നും ഇല്ല.

മഹീന്ദ്ര അടുത്തിടെ ഓസ്‌ട്രേലിയൻ വിപണിയിൽ സ്‌കോർപിയോ N അവതരിപ്പിക്കുകയുണ്ടായി. അവിടെ ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ. എസ്‌യുവി ഇന്ത്യയിൽ നിർമ്മിക്കുകയും ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്.

ഓസ്‌ട്രേലിയൻ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ഓരോ കാറിലും ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. 2023 ഏപ്രിൽ മുതൽ വിൽപ്പനയ്‌ക്ക് സാക്ഷ്യപ്പെടുത്തുന്ന എല്ലാ കാറുകൾക്കും ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ മാർച്ചിൽ സ്‌കോർപിയോ N രജിസ്റ്റർ ചെയ്‌ത് ഈ നിയമത്തെ മറികടക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.

നിലവിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളുമായാണ് സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. 2025 ഏപ്രിൽ മുതൽ കൂടുതൽ കർശനമായ ഓസ്‌ട്രേലിയൻ ഡെഡ്‌ലൈനുകൾ പാലിക്കുന്നതിനായി മഹീന്ദ്രയ്ക്ക് ഈ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉപയോഗിച്ച് സ്‌കോർപിയോ N പതിപ്പിനെ പുനരവതരിപ്പിക്കേണ്ടി വരും.

More from DriveSpark

Article Published On: Friday, May 19, 2023, 8:30 [IST]
English summary
Delivery of mahindra scorpio customer dancing video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X