ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
ലോകത്തിലെ വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ് ചൈനീസ് വാഹന നിർമാതാക്കൾ. ഇലക്ട്രിക് വാഹന വിപണിയിലെ ഭീമൻ അമേരിക്കൻ ബ്രാൻഡായ ടെസ്‌ല ആണെങ്കിലും ചൈനീസ് കമ്പനിയായ ബിവൈഡി ഒന്നും ഒട്ടും മോശമല്ല. അമേരിക്കയിലും ബിവൈഡി നല്ല വിൽപ്പനയാണ് കാഴിച്ചവയ്ക്കുന്നത്, അത് പോലെ തന്നെയാണ് ചൈനയിൽ ടെസ്‌ലയുടെ വിൽപ്പനയും. എന്നാൽ ഇപ്പോഴിതാ യുഎസിൽ പുതിയ പ്രശ്നം ഉയർന്നു വന്നിരിക്കുകയാണ്. അത് എന്താണ് എന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
അമേരിക്കയിൽ ഉയർന്നു വന്നിരിക്കുന്ന ആവശ്യം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയിലെ വാഹന വ്യവസായ മേഖലയ്ക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് പ്രസിഡൻ്റ് മുൻപാകെ വന്നിരിക്കുന്ന നിർദേശം.

ചൈനീസ് വാഹനങ്ങൾ കൂടുതലായി രാജ്യത്ത് എത്തുന്നത് രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് വെല്ലുവിളി ആണെന്ന് ഒരിക്കൽ പ്രസിഡൻ്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ സ്വയമേ രാജ്യം വിടുമെന്നാണ് മറ്റൊരു നിർദേശം വന്നത്. എന്നാൽ അങ്ങനെ ചെയ്താൽ അയൽ രാജ്യങ്ങളിൽ വാഹനം നിർമിക്കാൻ ചൈന തയ്യാറായാൽ അത് വലിയ പ്രശ്നത്തിലേക്കായിരിക്കും പോകുക എന്നതാണ് വിദഗ്ദരുടെ അഭിപ്രായം.
ചൈനീസ് കമ്പനികള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് അനുബന്ധ കമ്പനികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വളരെ സെൻസിറ്റിവായിട്ടുളള ഒരു വിഷയമായത് കൊണ്ട് വളരെ സമന്വയത്തോടെ ഇടപ്പെട്ടില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് ആയിരിക്കും നയിക്കുക. അത് കൊണ്ട് തന്നെ യുഎസ് ഈ കാര്യത്തിൽ എടുത്തു ചാടി ഒരു തീരുമാനം എടുക്കില്ല എന്ന് ആശ്വസിക്കാം.

ഇലക്ട്രിക് വാഹന വിപണിയിലെ മറ്റ് വികസനങ്ങളെ കുറിച്ച് പരിശോധിക്കുകയാണെങ്കിൽ ടെസ്‌ല ഇന്ത്യൻ വിപണിയിൽ എപ്പോഴാണ് എത്തുക എന്നതാണ് എല്ലാ വാഹന പ്രേമികളും ഉറ്റുനോക്കുന്ന ഒരു കാര്യം. രാജ്യത്തെ പുതിയ ഇവി നയം അനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന പുതിയ വാഹനങ്ങൾക്ക് സർക്കാർ ഇറക്കുമതി തീരുവ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനായി 500 മില്യൺ ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കുന്ന കമ്പനികൾക്ക് 5 വർഷത്തേക്കാണ് ഇളവ് വാഗ്ദാനം പുതിയ ഇവി നയത്തിൽ പറഞ്ഞിരിക്കുന്നത്.
ടെസ്‌ല നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ഒരു ഇലക്ട്രിക് കാർ നിർമ്മാണ കേന്ദ്രം നിർമ്മിക്കാനുള്ള സംയുക്ത സംരംഭത്തെക്കുറിച്ച് നേരത്തെയുള്ള ചർച്ചയിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ റിലയൻസുമായി ഒരു ചർച്ചയെ കുറിച്ചോ കൂട്ടായ സംരഭത്തെ പറ്റിയോ കേട്ടു കേൾവി പോലുമില്ലായിരുന്നു എങ്കിലും റിലയൻസിൻ്റെ സഹായത്തെ കുറിച്ച് തള്ളിക്കളയാൻ സാധിക്കുന്നതല്ല.
ഇന്ത്യയിൽ ടെസ്‌ലയ്‌ക്കായി ഉൽപ്പാദന സൗകര്യവും അനുബന്ധ ആവാസവ്യവസ്ഥയും സ്ഥാപിക്കുന്നതിൽ റിലയൻസ് കമ്പനി ഒരു പ്രധാന പങ്ക് വഹിച്ചേക്കാനുളള സാധ്യതയുണ്ട് എന്നാണ് തോന്നുന്നത്. പ്രധാനമന്ത്രിയെ കാണുന്നതിനൊപ്പം തന്നെ അംബാനിയുമായിട്ടും ഒരു ചർച്ചയ്ക്ക് ഇലോൺ മസ്ക് ഒരുങ്ങുന്നുണ്ട് എന്ന് വേണം കരുതാൻ. അധികം താമസിക്കാതെ തന്ന ഇലക്ട്രിക് ഭീമൻ്റെ വരവ് അറിയിച്ചു കൊണ്ട് ഒരു റിപ്പോർട്ട് നമ്മുക്കെല്ലാവർക്കും പ്രതീക്ഷിക്കാം.
സാധാരണയായി ടെസ്‌ലയുടെ ഷാങ്ഹായ് പ്ലാൻ്റ് ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ വിപണികളിലെ റൈറ്റ്-ഹാൻഡ് ഡ്രൈവ് കാറുകളുടെ എല്ലാ നിർമ്മാണവും കൈകാര്യം ചെയ്യുന്നു. ബെർലിൻ ഫാക്ടറിയിലെ RHD കാറുകളുടെ ഉത്പാദനം തികച്ചും പുതിയ കാര്യമാണ്. നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറി ലൊക്കേഷനുകൾ ടെസ്‌ല പര്യവേക്ഷണം ചെയ്യുകയാണ്. രണ്ട് വർഷത്തിനുള്ളിൽ കമ്പനി നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








