ശരിക്കുമുള്ള ചലിക്കുന്ന കൊട്ടാരം ദേ ഇവിടുണ്ട്; കാര്‍ പാര്‍ക്ക് ചെയ്യാന്‍ വേറെ സ്ഥലം അന്വേഷിക്കേണ്ട!

ഇന്ന് എല്ലാ ആധുനിക സുഖസൗകര്യങ്ങളുള്ള കാരവാനുകള്‍ ഒത്തിരി നിരത്തിലിറങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളാണ് അവയുടെ ഉടമകളില്‍ കൂടുതലും. അവയെ നമ്മള്‍ ചലിക്കുന്ന കൊട്ടാരം എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ശരിക്കുമുള്ള ചലിക്കുന്ന കൊട്ടാരം ദേ ഇവിടെയുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ ബസുകളില്‍ ഒന്നായിരിക്കാം ഹംഗറി ആസ്ഥാനമായുള്ള ഡെംബെല്‍ (Dembell) എന്ന കമ്പനി നിര്‍മ്മിക്കുന്ന ഒരു ആഢംബര ബസ്.

അകത്ത് കയറുള്ള എല്ലാവര്‍ക്കും ആഢംബരം തുളുമ്പുന്ന സവിശേഷമായ അനുഭവം സമ്മാനിക്കുന്ന ഈ ബസിനെ ചലിക്കുന്ന കൊട്ടാരം എന്നല്ലാതെ വേറെന്താണ് വിശേഷിപ്പിക്കേണ്ടത്. എസ്റ്റേറ്റ് ഏജന്റ് ആയ എനെസ് യില്‍മാസര്‍ ആണ് ആഢംബര ബസിന്റെ (Luxury Bus) വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. ഇത് വൈറലായി മാറുകയും ചെയതു. ഈ ബസ് ഏതെങ്കിലും സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ ആരും ഒന്ന് നോക്കിപ്പോകും. കാരണം അത്രക്കുണ്ട്.

motorhome

അതിന്റെ വിശേഷണങ്ങള്‍. 39.4 അടിയാണ് ഡെംബലിന്റെ ബസിന്റെ നീളം. മെക്കാനിക്കല്‍ വശങ്ങളിലേക്ക് തിരിഞ്ഞാല്‍ 530 കുതിര ശക്തിയുള്ള കരുത്തുറ്റ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ലിറ്ററിന് 5 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. ഈ സവിശേഷ വാഹനത്തിന്റെ ചില ഹൈലൈറ്റുകള്‍ മാത്രമാണ് ഇത്. ഇതിനപ്പുറമാണ് കമ്പനി ബസിന്റെ അകത്തളത്തില്‍ ഒരുക്കി വെച്ചിരിക്കുന്നത്.

അകത്തേക്ക് കയറിയാല്‍ ആധുനിക ഫര്‍ണിച്ചറുകളും സെറാമിക് ഫിനിഷിംഗും ഉള്ള വിശാലമായ സ്വീകരണമുറിയാണ് നിങ്ങളെ സ്വാഗതം ചെയ്യുക. ഇതിന് അനുസൃതമായ രീതിയിലാണ് ബസിന്റെ ഇന്റീരിയര്‍ കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. ക്ഷീണിച്ച് വന്നതല്ലേ ഒന്ന് വിശ്രമിക്കാം എന്ന് വെച്ചാല്‍ അവിടെ മസാജ് കസേരകള്‍ കാണാം. അതുപോലെ തന്നെ ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, വൈന്‍ ഫ്രിഡ്ജ്, ഡിഷ് വാഷര്‍ എന്നീ സൗകര്യങ്ങളുള്ള ഒരു പൂര്‍ണ പ്രവര്‍ത്തനസജ്ജമായ അടുക്കളയും അകത്ത് ഒരുക്കിയിട്ടുണ്ട്.

motorhome

അതിനാല്‍ തന്നെ ഭക്ഷണത്തിന്റെ കാര്യം സെറ്റ്. ഹീറ്റഡ് സീറ്റ്, പൂര്‍ണ വലിപ്പമുള്ള സിങ്ക് എന്നീ സൗകര്യങ്ങളുള്ള മികച്ച ഒരു ശുചിമുറിയും ബസിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ഡബിള്‍ ബെഡോഡ് കൂടിയ കിടപ്പുമുറിയും ഏവരുടെയും ശ്രദ്ധ കവരും. ബസിന് ചുറ്റും വിന്‍ഡോകള്‍ ഉണ്ടെങ്കിലും അത് ഒരിക്കലും ശല്യമാകില്ല.

സ്വകാര്യതയ്ക്കും സൂര്യപ്രകാശം അടിക്കുന്നത് തടയാന്‍ വേണ്ടിയുള്ള മടക്കാന്‍ സാധിക്കുന്ന കര്‍ട്ടണുകളും സജ്ജീകരിച്ചിട്ടുണ്ട്. ആഢംബര ബസിലെ കോണിയും മടക്കി വെക്കാന്‍ പറ്റുന്നതാണ്. ഇത്തരത്തിലുള്ള മറ്റ് ആഢംബര ബസുകളില്‍ അധികം കാണപ്പെടാത്ത ഒരു സവിശേഷത ഇതിനുണ്ട്. അത് ബസിന്റെ അടിഭാഗത്തെ പാര്‍ക്കിംഗ് സൗകര്യമാണ്. ഒരു മെര്‍സിഡീസ് 280SL പഗോഡ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ പാര്‍ക്കിംഗ് ഉണ്ടെന്നതാണ് ഈ ബസിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്.

motorhome

ഇതിന്റെ ഉടമ ഒരു ഇലക്ട്രിക് കാറാണ് പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വിഷമിക്കേണ്ട. അത് ചാര്‍ജ് ചെയ്യാന്‍ പര്യാപ്തമായ പവര്‍ പോയിന്റുകളും സുസജ്ജമാണ്. വമ്പന്‍ സുഖസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മോട്ടോര്‍ ഹോമുകള്‍ക്കായി ഒത്തിരി പണം പൊടിക്കണമെന്നത് സത്യമാണ്. എന്നിരുന്നാലും ഇത് ഇപ്പോള്‍ സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ വളരെ ഡിമാന്‍ഡുള്ള കാര്യമായി വളര്‍ന്നിട്ടുണ്ട്. വാഹനം വീടാക്കി ലോക യാത്ര നടത്തുന്ന ചിലര്‍ സ്വന്തം വാഹനം കസ്റ്റമൈസ് ചെയ്യാറുണ്ട്.

എന്നാല്‍ സുഖസൗകര്യങ്ങള്‍, സ്‌പെയ്‌സ്, ഫീച്ചറുകള്‍ എന്നിവ ഈ ബസിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. ഇപ്പോള്‍ ഇതിന് എന്ത് വില വരുമെന്നായിരിക്കും നിങ്ങളുടെ ആകാംക്ഷ. 1.5 ലക്ഷം പൗണ്ടാണ് ഇതിന്റെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 15.75 കോടി രൂപ വരും. അപ്പോള്‍ എങ്ങനെയുണ്ട് സഞ്ചരിക്കുന്ന ഈ കൊട്ടാരം. ഇഷ്ടപ്പെട്ടോ?. ഹംഗേറിയന്‍ കമ്പനി നിര്‍മിച്ച ഈ ആഢംബര ബസിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യണേ...

More from DriveSpark

Article Published On: Saturday, June 17, 2023, 10:48 [IST]
English summary
Dembell luxury bus is palace on wheel can park a mercedes 280sl pagoda under it
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X