വലിപ്പത്തിലും പെർഫോമൻസിലും ഇവരിൽ ആരാണ് കേമൻ; ഹ്യുണ്ടായിയും കിയയും ഒരു താരതമ്യം

കിയ തങ്ങളുടെ സെവൻ സീറ്റർ സെഗ്മെൻ്റിൽ കാലുറപ്പിച്ച് നിർത്താൻ പ്രാപ്തമായത് കാരൻസിൻ്റെ വരവോടെയാണ്. അത് പോലെ തന്നെ സഹോദര ബ്രാൻഡായ ഹ്യുണ്ടായി അൽകസാർ അവതരിപ്പിച്ചതോടെയാണ് തങ്ങൾക്ക് ഇന്നോവയോട് പോലും മുട്ടാൻ തക്ക ഒരു കരുത്ത് ആയത്. കിയ ഇപ്പോൾ പുതിയ കാരൻസ് ക്ലാവിസ് അവതരിപ്പിക്കുമ്പോൾ ഹ്യുണ്ടായി അൽകസാറുമായി ഒരു താരതമ്യം ചെയ്ത് നോക്കിയാലോ. നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് കാരെൻസിന്റെ മുഖംമിനുക്കിയ മോഡൽ നിരത്തിലേക്ക് എത്തിയിരിക്കുന്നത്.ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കാരെൻസ് ക്ലാവിസ് എന്ന പുതിയ പേരും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ, പുതിയ കിയ കാരൻസ് ക്ലാവിസ് നിലവിൽ വിൽപ്പനയിലുള്ള കാരെൻസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 2024 പുതിയ ഫെയ്സ്‌ലിഫ്റ്റ് ഹ്യുണ്ടായി അൽകസാറിന്റെ ഡിസൈൻ പൂർണമായും മാറ്റിയിരുന്നു. ആധുനിക ഹെഡ്‌ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉൾക്കൊള്ളുന്ന മുൻവശമാണ് പലരേയും ആകർഷിക്കുക. H-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൂടുതൽ വ്യക്തമായ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ എന്നിവയെല്ലാം ഉപയോഗിച്ച് മുൻവശം പൂർണമായും ഉടച്ചുവാർത്തിട്ടുണ്ട്.

അങ്ങനെ മൊത്തത്തിൽ ആക്രമണാത്മകവും ഉയർന്ന നിലവാരമുള്ളതുമായ രൂപമാണ് പുത്തൻ അൽകസാറിന് ലഭിക്കുന്നത്. മുൻ മോഡലിന് സമാനമായ വലിപ്പം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കളർ ഓപ്ഷനുകളും പുതുക്കിയ അലോയ് വീലുകളും ഹ്യുണ്ടായി അവതരിപ്പിച്ചതും സ്വാഗതാർഹമാണ്. വിശാലമായ പനോരമിക് സൺറൂഫാണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. ഇത് ക്യാബിൻ്റെ ആഡംബര ഭാവം ഉയർത്തുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചിരിക്കുന്നത്.

പുതിയ കാരൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ വേരിയന്റുകളിൽ ലഭ്യമാവുമെന്നാണ് കിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളും മോഡലിന് ഉണ്ടാവും.

പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന മുൻഭാഗം എന്നിവ ഉപയോഗിച്ച് മുൻവശം കളറാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിലും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്.

വശക്കാഴ്ച്ചയിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കാര്യമായ അലങ്കോലപണികളൊന്നും ചെയ്യാൻ കിയ തയാറായിട്ടില്ല. അതേസമയം പിൻവശത്ത് ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന ലൈറ്റ്ബാറുള്ള 'സ്റ്റാർമാപ്പ്' എൽഇഡി ടെയിൽലൈറ്റുകൾ ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്.

1.5 ലിറ്റർ ടർബോ GDi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി അൽകസാറിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ യൂണിറ്റിന് 158 bhp കരുത്തിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ എന്നിവയാണ് കിയ കാരെൻസ് ക്ലാവിസിന്റെ അകത്തളത്തിലെ പുത്തൻ വിശേഷങ്ങൾ. ഓഫ്‌സെറ്റ് കിയ ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും അടിപൊളിയാണ്. രണ്ടാം നിരയിൽ വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഉള്ളതിനാൽ മൂന്നാം നിരയിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനും ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, May 12, 2025, 19:40 [IST]
English summary
Detailed comparison of kia carens clavis an hyundai alcazar all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X