സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

വാഹനം എന്നും പുത്തൻ പോലെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. അതിന് പതിവായി കഴുകുകയും തുടച്ച് വൃത്തിയാക്കുകയും ചെയ്യുന്നവർ കുറവല്ല. ചില വണ്ടികൾ കാണുമ്പോൾ നമ്മൾ നോക്കി നിന്നു പോകാറുണ്ട്. ഇത്രയും പഴക്കം ഉണ്ടായിട്ടും ഈ വാഹനങ്ങളൊക്കെ എങ്ങനെ ഇത്രയും തിളക്കത്തോടെ പരിപാലിക്കാൻ സാധിക്കുന്നുവെന്ന്.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

എന്നും വാഹനങ്ങൾ കഴുകുന്നത് നല്ലതൊക്കെ തന്നെ പക്ഷേ എല്ലാ ദിവസവും കഴുകുമ്പോൾ വാഹനത്തിൻ്റെ പുറംഭാഗത്തായി ചെറിയ പാടുകളും, കറകളും ഉണ്ടാകാറുണ്ട്. അത് പോലെ തന്നെ കഴുകി കഴിഞ്ഞ് പിറ്റേ ദിവസം വാഹനത്തിൻ്റെ പുറംഭാഗത്ത് അടയാളങ്ങളും ചെളിയും പറ്റിപ്പിടിക്കാനും തുടങ്ങും

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

ഇപ്പോൾ വണ്ടികൾ പുത്തൻ പോലെ ഇരിക്കാൻ ഏറ്റവും നല്ല മാർഗമാണ് സെറാമിക് കോട്ടിംഗ്. കൂൺ പോലെ എല്ലാ സ്ഥലത്തും വളർന്നുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണ് കാർ ഡീറ്റെയിനിങ്ങ് ഷോപ്പുകൾ. സെറാമിക് കോട്ടിംഗ്, ഗ്രാഫൈൻ കോട്ടിംഗ് അങ്ങനെ പലതരം കോട്ടിംഗുകൾ ഇപ്പോൾ ലഭ്യമാണ്. അൽപ്പം കാശ് ചിലവുളള കാര്യമാണെങ്കിലും കോട്ടിംഗ് ചെയ്താൽ പിന്നെ പള പളാ തിളങ്ങുമെന്ന കാര്യത്തിൽ 100 ശതമാനം ഗ്യാരൻ്റി

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

എന്നാൽ എന്താണ് ഈ സെറാമിക് കോട്ടിംഗ്? എങ്ങനെയാണ് അത് വാഹനത്തിൽ ഉപയോഗിക്കുന്നത്? എല്ലാ ഡീറ്റെയിനിങ്ങ് ഷോപ്പുകളിലും ഡീറ്റെയിൻ ചെയ്യുന്നതിൻ്റെ വീഡിയോസും, റീൽസും കാണാറുണ്ട്. ഡീറ്റെയിനിങ്ങ് മച്ചാൻമാര് എന്താണ് തിളക്കം കൂട്ടാൻ ചെയ്യുന്നതെന്ന് വിശദമായിട്ട് ഒന്ന് നോക്കാം

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

Guys, എന്താണ് ഈ സെറാമിക് കോട്ടിംഗ്

ഒരു സെറാമിക് കോട്ടിംഗ് വാഹനത്തിന്റെ പുറംഭാഗത്ത് ഉപയോഗിക്കുന്ന ഒരു ദ്രാവക പോളിമറാണ്. ഈ കോട്ടിംഗ് വാഹനത്തിന്റെ ഫാക്ടറി പെയിന്റുമായി ചേർന്ന് ഒരു സംരക്ഷണ പാളി തീർക്കുന്നു. അത് മാത്രമല്ല നമ്മുടെ നാട്ടിലെ ട്രാഫിക്ക് ബ്ലോക്കും, അതിനിടയിൽ കൂടി തിരുകി കയറ്റി കൊണ്ട് പോകുന്നവർ ഉളളിടത്തോളം കാലം എന്തായാലും വണ്ടിയിൽ ഒരു പോറൽ എങ്കിലും കാണും, അത് നിർബന്ധാ.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

അപ്പോൾ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ, ഈ പോളിമർ വാഹനത്തിൽ ഉപയോഗിക്കുമ്പോൾ ചെറിയ പോറലുകളും, പാടുകളും ഒക്കെ ഫിൽ ആകും. ചെറിയ പോറലുകളും പാടുകളും മായുമ്പോൾ തന്നെ വാഹനത്തിന് ഒരു പുത്തനുടുപ്പ് ഇട്ട പ്രതീതി ആകും. ഒരു തവണ ഉപയോഗിച്ചാൽ പിന്നെ ആവർത്തിച്ച് ഉപയോഗിക്കേണ്ട കാര്യമില്ല.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

ഒരു സെറാമിക് കോട്ടിംഗ് നിങ്ങളുടെ കാറിന്റെ പുറംഭാഗത്തിന് അധിക സംരക്ഷണം നൽകുകയും താരതമ്യേന കുറഞ്ഞ അറ്റകുറ്റപ്പണികളോടെ അതിനെ പുതിയതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു മനസിലായല്ലോ. അത് മാത്രം അറിഞ്ഞാൽ പോരല്ലോ, എന്താണ് ഇതിൻ്റെ മറ്റ് ഗുണങ്ങൾ എന്നുകൂടി അറിയണ്ടേ ഗയ്സ്.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

UV ക്ഷതം / ഓക്സിഡൈസേഷനിൽ നിന്നുള്ള സംരക്ഷണം

ഒരു വാഹനം പലപ്പോഴും സൂര്യപ്രകാശം ഏൽക്കുമ്പോൾ, അതിന്റെ പെയിന്റ് ഓക്സിഡൈസ് ചെയ്യാൻ തുടങ്ങും, അതിന്റെ ഫലമായി വാഹനത്തിൻ്റെ പെയിൻ്റ് മങ്ങുകയും, നിറം നഷ്ടപ്പെടുകയും ചെയ്യുന്നു. സെറാമിക് കോട്ടിംഗിന്റെ ഒരു പാളി സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് വാഹനത്തിന്റെ പെയിന്റിനെ സംരക്ഷിക്കുകയും അതുവഴി ഓക്സിഡൈസേഷന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അത്കൊണ്ട് സൂര്യൻ ബ്രോ എത്ര കലിപ്പായാലും നമ്മുടെ വണ്ടിയുടെ പെയിൻ്റ് കൂൾ ആയിരിക്കും. മച്ചാനത് പോരേ.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

കെമിക്കൽ കറയിൽനിന്നുളള സംരക്ഷണം

കാറിൻ്റെ പുറത്ത് കെമിക്കൽ കലർന്ന മാലിന്യങ്ങളോ പക്ഷികളുടെ കാഷ്ഠമോ വീണാൽ വെയിലേറ്റ് വാഹനത്തിൻ്റെ ബോഡിയിൽ ഉണങ്ങിപ്പിടിക്കും. നമ്മൾ എത്ര കഴുകിയാലും അത് പോകാൻ സാധ്യതയില്ല, അഴുക്ക് പോയാലും അത്രയും ഭാഗത്ത് ഒരു പാട് പോലെ ശേഷിക്കും. എന്നാൽ കോട്ടിംഗ് ഉളള വാഹനമാണെങ്കിൽ മാലിന്യമോ പക്ഷി കാഷ്ഠമോ വീണാലും അവ പെയിൻ്റുമായി കൂടികലരാൻ കഴിയില്ല. എന്നു കരുതി അത് കഴുകി കളയാതിരിക്കല്ലേ മച്ചാൻമാരേ..പെട്ടെന്ന് കഴുകിയാൽ പാടുകൾ വരില്ല.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

ക്ലീനിങ്ങ് സോ സിംപിൾ

സെറാമിക് കോട്ടിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് അത് ഹൈഡ്രോഫോബിക് ആണെന്നതാണ്, എന്നുവെച്ചാൽ വാഹനത്തിൻ്റെ ബോഡിയിൽ വെള്ളം പിടിക്കില്ല. ഹൈഡ്രോഫോബിക് കോട്ടിംഗ് ആണെങ്കിൽ വാഹനത്തിലേക്ക് ചെളി തെറിച്ചാലും അത് പെയിൻ്റുമായി ചേരാനുളള സമയം കൊടുക്കുന്നില്ല. അത്കൊണ്ട് തന്നെ വാഹനം കഴുകാനും എളുപ്പമാണ്. സമയവും ലാഭം.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

അടിപൊളി ഗ്ലോസ്

വാഹനത്തിൻ്റെ പെയിന്റ് ഗ്ലോസിനൊപ്പം പോപ്പ് ചെയ്യണമെങ്കിൽ, ഒരു സെറാമിക് കോട്ടിംഗ് ചേർക്കണം. ഒരു നല്ല സെറാമിക് കോട്ടിംഗ് നിങ്ങളുടെ കാറിന്റെ പെയിന്റിന്റെയും ക്ലിയർ കോട്ടിന്റെയും റിഫ്ലക്ഷൻ വർധിപ്പിക്കുകയും ചെയ്യും. കോട്ടിംഗ് അടിച്ചിട്ട് വാഹനത്തിൻ്റെ ബോഡിയിലേക്ക് നോക്കിയാൽ കണ്ണാടി മാറി നിൽക്കും

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

പിന്നെ എന്ത് കാര്യത്തിനും രണ്ട് വശങ്ങളുണ്ടല്ലോ. സെറാമിക് കോട്ടിംഗ് അടിച്ചാൽ വേറെ എന്തെങ്കിലും സീൻ ഉണ്ടോ? ഒരു സെറാമിക് കോട്ടിംഗ് എന്താണ് ചെയ്യാത്തത്?

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

ഒരു സെറാമിക് കോട്ടിംഗിന്റെ സ്ക്രാച്ച്-റെസിസ്റ്റൻസ് പലപ്പോഴും അടിപൊളിയാണെങ്കിലും. ഞാൻ പറഞ്ഞത് പോലെ ചില ചെറിയ പോറലുകൾ ഒരു സെറാമിക് കോട്ടിംഗിലൂടെ അകറ്റാൻ കഴിയുമെങ്കിലും, റോക്ക് ചിപ്പുകളുടെയോ പാർക്കിംഗ് ലോട്ടിന്റെ പോറലുകളുടെയോ ഒന്നും പൂർണ്ണമായും പ്രതിരോധിക്കില്ല.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

കൂടാതെ, കോട്ടിംഗിന് ശേഷം ഏതെങ്കിലും കാർ വാഷിങ്ങ് ഷോപ്പിൽ പോയാൽ അവിടെ പണി അറിയാത്ത ബ്രോ വല്ലതും ഉണ്ടെങ്കിൽ കോട്ടിംഗിൻ്റെ കാര്യം കട്ടപൊക. സർവീസ് സെൻ്ററിൽ സാധാരണ വാഹനം കഴുകുന്ന ഫോഴ്സിൽ വെളളം ഒഴിച്ചാൽ അത് സീൻ ആകും മച്ചാൻമാരെ.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

കോട്ടിംഗ് ഉണ്ടല്ലോ പിന്നെ എന്തിന് കഴുകണം?

ഗയ്സ്, അങ്ങനെ ഒരിക്കലും വിചാരിക്കല്ലേ, ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ വാഹനത്തിൽ കോട്ടിംഗ് ഉണ്ടെന്ന് കരുതി വാഹനം കഴുകാതിരിക്കല്ലേ. റോഡിൽ നിന്ന് എന്തും വാഹനത്തിലേയ്ക്ക് തെറിച്ചേക്കാം. സെറാമിക് കോട്ടിംഗ് ഉപയോഗിച്ചാലും വാഹനത്തിൻ്റെ തിളക്കം നില നിർത്താൻ കഴുകിയേ പറ്റു. ഒരു സെറാമിക് കോട്ടിംഗിന്റെ പ്രയോജനം ക്ലീനിംഗ് പ്രക്രിയ എളുപ്പമാകും എന്നതാണ്.

സെറാമിക് കോട്ടിംഗ് എന്നാ സുമ്മാവാ; അറിയേണ്ടതെല്ലാം

അത് കൊണ്ട് മച്ചാൻമാരെ ഈ സെറാമിക് കോട്ടിംഗ് എന്ന് പറയുന്നത് വാഹനത്തിൻ്റെ പെയിൻ്റ് സംരക്ഷിക്കുന്നതിൻ്റെ അവസാന വാക്കല്ല. ഒരു പരിധി വരെ തീർച്ചയായും നമ്മുടെ വാഹനത്തിൻ്റെ നിറം സംരക്ഷിക്കാനും, കഴുകുന്നത് എളുപ്പമാക്കുവാനും കോട്ടിംഗ് സഹായിക്കുമെന്ന് മാത്രം.

Article Published On: Thursday, July 7, 2022, 12:25 [IST]
English summary
Details about ceramic coating in cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X