യൂറോപ്പ്യൻ യൂണിയൻ്റെ തുറുപ്പ്ചിട്ടായി യൂറോഡ്രോൺ എത്തുന്നു
ഇറ്റലി, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ഒരു യൂറോപ്യൻ പ്രോഗ്രാമിന് കീഴിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (MALE) റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം (RPAS) ആണ് യൂറോഡ്രോൺ. നാല് രാജ്യങ്ങളും അവരവരുടെ വ്യവസായങ്ങൾ വ്യോമയാനത്തിലൂടെ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
യൂറോപ്പ്യൻ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകാനും പ്രോജക്ടിലെ സാന്നിധ്യം അത് ശക്തമായിരിക്കും. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതാണ് പ്രതിരോധ മേഖലയിലെ പുതിയ മാറ്റമായി പറഞ്ഞിരിക്കുന്നത്. യൂറോഡ്രോൺ എന്നത് പൂർണ്ണമായും യൂറോപ്യൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ, അത് മാത്രമല്ല മറ്റ് രാജ്യങ്ങളിലെ നിർമ്മാതാക്കൾക്ക് വികസനത്തിനും ഉൽപ്പാദനത്തിനും പ്രവർത്തനത്തിനുമുള്ള നിരവധി അവസരങ്ങളും യൂറോഡ്രോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആളില്ലാ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ യൂറോപ്പിന് ഒരു പൊൻതൂവലായിരിക്കും യൂറോഡ്രോൺ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വ്യോമാതിർത്തികൾ വേർതിരിക്കാത്ത രാജ്യങ്ങളിൽ പൈലറ്റില്ലാതെ പറക്കാനാണ് യൂറോഡ്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് രാജ്യങ്ങൾ അറിയിച്ചിരിക്കുന്നത്. എന്നാൽ യൂറോഡ്രോൺ ജനവാസ മേഖലകളിലും പാർപ്പിട പ്രദേശങ്ങളിലും ഉപയോഗിക്കുന്നതിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യമാണ്.
ജെറ്റ്‌സൺ എന്ന സ്വീഡിഷ് കമ്പനി യൂറോഡ്രോൺ പോലെ തന്നെ പറക്കാൻ കഴിയുന്ന കാർ പുറത്തിറക്കിയിരിക്കുകയാണ്. ജെറ്റ്സൺ വൺ എന്നാണ് വാഹനത്തിൻ്റെ പേര്. ജെറ്റ്സൺ ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ഡ്രോൺ പോലെ വായുവിൽ പറക്കുന്ന ഈ വാഹനത്തിൻ്റെ വില എന്ന് പറയുന്നത് 6.5 ലക്ഷം രൂപയാണ്. ഡൗൺ പേയ്‌മെന്റ് നൽകി വാഹനം വീട്ടിലെത്തിക്കാനും സാധിക്കും. വായുവിൽ പറക്കാൻ സാധിക്കുന്ന തരത്തിലുളള രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിൽ കയറിയിരുന്നാൽ ആർക്കും ഇത് പറപ്പിക്കാൻ പഠിക്കാൻ സാധിക്കും.

ഈ പറക്കും കാർ കണ്ടുകഴിഞ്ഞാൽ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്ന ചോദ്യം എന്ന് പറഞ്ഞാൽ, ഇത് വായുവിൽ പറത്താൻ പൈലറ്റ് ലൈസൻസ് വേണോ എന്നാണ്. പക്ഷേ ജെറ്റ്‌സൺ വണ്ണിന്റെ കാര്യത്തിൽ അത് പേടിക്കേണ്ട. സത്യത്തിൽ ഇത് 190 പൗണ്ട് അല്ലെങ്കിൽ 86 കിലോഗ്രാം ഭാരമാണ് വാഹനത്തിന്. അതായത്, eVTOL അൾട്രാലൈറ്റ് വാഹനങ്ങൾക്കായുള്ള യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ചട്ടങ്ങൾക്ക് അനുസൃതമായിട്ടാണ് നിർമിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത് പറപ്പിക്കാൻ ലൈസൻസ് വേണ്ട എന്നതാണ് ഗുണം. പക്ഷേ ഇത് അമേരിക്കയിൽ മാത്രമേ അനുവാദമുളളു.
വാഹനത്തിൻ്റെ കോക്ക്പിറ്റിൽ രണ്ട് ജോയ്സ്റ്റിക്കുകളാണ് നിയന്ത്രിക്കാൻ നൽകിയിരിക്കുന്നത്, അത് അടിസ്ഥാനപരമായി അതിന്റെ ഹാൻഡിലുകളായി പ്രവർത്തിക്കുന്നു. ഇതിൽ, വാഹനത്തിന്റെ ഉയരം നിയന്ത്രിക്കാൻ ഒരു ജോയിസ്റ്റിക് ഉപയോഗിക്കുന്നു, മറ്റൊന്ന് അതിന്റെ ദിശ നിയന്ത്രിക്കുന്നു. ഏതാനും മിനിറ്റ് കൊണ്ട് പരിശീലിക്കാൻ സാധിക്കും കാരണം കംപ്യൂട്ടറിന്റെ സഹായവും ഉണ്ടെങ്കിൽ ആർക്കും എളുപ്പത്തിൽ പറക്കാൻ പഠിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്.

88 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്കാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. അതിന്റെ സഹായത്തോടെ ഈ വാഹനത്തിന് നിലത്ത് നിന്ന് ഏകദേശം 1,500 അടി വരെ ഉയരാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജെറ്റ്‌സൺ വണ്ണിന് നാല് പ്രൊപ്പല്ലറുകളാണ് നൽകിയിരിക്കുന്നത്, അത് മണിക്കൂറിൽ 63 മൈൽ അല്ലെങ്കിൽ 101 കിലോമീറ്റർ വേഗത നൽകുന്നുണ്ട്.
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്ലാൻ അനുസരിച്ച്, അതിന്റെ ഡെലിവറി ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുകയും നിലവിൽ ഇത് പരീക്ഷണ ഘട്ടത്തിലാണെങ്കിലും, എന്നാൽ ഇതുവരെ നൂറുകണക്കിന് യൂണിറ്റുകളാണ് ബുക്ക് ചെയ്തിട്ടുണ്ട്. അമേരിക്കയിൽ മാത്രമേ ഇപ്പോൾ ഇത് വിൽപ്പന നടക്കുന്നുളളു.


Click it and Unblock the Notifications








