വെട്ടുക്കിളി കൂട്ടം വെല്ലുവിളിയാവുന്നു; പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി DCGA
വെട്ടുക്കിളി കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൈലറ്റുമാർ, എഞ്ചിനീയർമാർ തുടങ്ങിയവർക്കായി ഏവിയേഷൻ റെഗുലേറ്റർ DGCA മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

21 വർഷത്തിനിടയിലെ ഏറ്റവും മോശം മരുഭൂമി വെട്ടുക്കിളി ആക്രമണത്തെയാണ് ഇന്ത്യ ഇപ്പോൾ നേരിടുന്നത്. വിള നശിപ്പിക്കുന്ന കൂട്ടങ്ങൾ ആദ്യം രാജസ്ഥാനെ ആക്രമിക്കുകയും ഇപ്പോൾ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

സാധാരണയായി, വെട്ടുക്കിളികൾ താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്, അതിനാൽ വിമാനത്തിന്റെ നിർണ്ണായക ലാൻഡിംഗിലും ടേക്ക് ഓഫ് ഘട്ടത്തിലും ഇവ വിമാനത്തിന് വളരെയധികം ഭീഷണിയാണ്.
MOST READ: ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

വിമാനം ഒരു വെട്ടുക്കിളി കൂട്ടത്തിലൂടെ പറന്നാൽ വിമാനത്തിന്റെ എഞ്ചിൻ ഇൻലെറ്റ്, എയർ കണ്ടീഷനിംഗ് പായ്ക്ക് ഇൻലെറ്റ് മുതലായ മിക്കവാറും എല്ലാ എയർ ഇൻടേക്ക് പോർട്ടുകൾക്കും വലിയ അളവിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് റെഗുലേറ്റർ പുറക്കുവിട്ട് സർക്കുലറിൽ പറയുന്നു.

വെട്ടുക്കിളി കൂട്ടത്തിലൂടെ പറക്കുമ്പോൾ പൈലറ്റിനും എയർപ്പോർട്ടിലെ സ്റ്റാറ്റിക് സ്രോതസ്സുകൾക്കും ഭാഗികമായോ പൂർണ്ണമായോ പ്രവർത്തന തടസം നേരിടാംമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ഇവ ബാധിച്ചാൽ പൈലറ്റിനേയും മറ്റ് സ്റ്റാറ്റിക്ക് സ്രോതസ്സുകളേയും തെറ്റായ ഉപകരണ സൂചനകളിലേക്ക് നയിക്കുന്നു, പ്രത്യേകിച്ച് വിശ്വസനീയമല്ലാത്ത എയർ സ്പീഡ്, അൽട്ടിമീറ്റർ സൂചനകൾ എന്നിവ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കാറ്റിന്റെ ഒഴുക്കും വേഗതയും അളക്കാൻ വിമാനങ്ങളിൽ ഉപയോഗിക്കുന്ന പൈലറ്റ് ട്യൂബിനേയും ഇത് ബാധിക്കാം.


Click it and Unblock the Notifications








