സ്‌കൂളില്‍ പോയ സമയത്ത് പൊറാട്ടയടിക്കാന്‍ പഠിച്ചാല്‍ മതിയാര്ന്നു! ഭാര്യക്ക് ഫോര്‍ച്യൂണര്‍ സമ്മാനിച്ച് ധാബക്കാരൻ

റസ്റ്ററന്റ് ആണെങ്കില്‍ അത് വിജയമാക്കാന്‍ കൈപ്പുണ്യവും ബിസിനസുമെല്ലാം അറിഞ്ഞിരിക്കണം. ഒരു പൊറാട്ടയടിക്കാരന്‍ അവധിയാണെങ്കില്‍ നേരെ കയറി പൊറോട്ടയുണ്ടാക്കാന്‍ പറ്റുന്ന മുതലാളിയാണെങ്കില്‍ ആ ഹോട്ടല്‍ ഉറപ്പായും വിജയിക്കും. ചില ഹോട്ടലുകാര്‍ നേടുന്ന വിജയം കാണുമ്പോള്‍ പഠിക്കാന്‍ പോയ സമയത്ത് വല്ല ഹോട്ടലും തുടങ്ങിയാല്‍ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ ഒത്തിരിയുണ്ടാകും. അത്തില്‍ ഒരു ധാബ മുതലാളിയുടെ വിജയകഥയാണ് ഇനി പറയാന പോകുന്നത്.

സാധാരണയായി ഒരു ധാബയുടെ അല്ലെങ്കില്‍ ഹോട്ടലിന്റെ മുതയലാളി സ്വന്തം ഭാര്യക്ക് ഒരു സമ്മാനം കൊടുക്കുമ്പോള്‍ ഒരു ഹാച്ച്ബാക്ക് അല്ലെങ്കില്‍ കോംപാക്ട് എസ്‌യുവിയായിരിക്കും പ്രതീക്ഷിക്കുക. എന്നാല്‍ ഇവിടെ ധാബ ഉടമ തന്റെ ഭാര്യക്ക് ടൊയോട്ട ഫോര്‍ച്യൂണറാണ് പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. ടൊയോട്ട പുറത്തിറക്കുന്ന ജനപ്രിയമായ ഫുള്‍സൈസ്് എസ്‌യുവിയാണ് ഫോര്‍ച്യൂണര്‍.

bhagyashree hotel owner gifted fortuner to wife

ധാബ മുതലാളിയും ഭാര്യയും ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഹോട്ടല്‍ ഭാഗ്യശ്രീ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്. കറുപ്പ് നിറത്തിലുള്ള ഫോര്‍ച്യൂണറിന് മുന്നില്‍ ഭാര്യയോടും മകനോടുമൊപ്പം നില്‍ക്കുന്ന ധാബ ഉടമയെ വീഡിയോയില്‍ കാണാം. പുതിയ ഫോര്‍ച്യൂണറിന്റെ കവര്‍ നീക്കം ചെയ്യുന്നതിന് ഭാര്യയും മകനും അദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

ഭാര്യ ഭാഗ്യശ്രീയുടെ ജന്മദിനത്തില്‍ നല്‍കുന്ന സമ്മാനമാണ് ഈ കറുത്ത ഫോര്‍ച്യൂണറെന്ന് ഉടമ പറയുന്നു. തുടര്‍ന്ന് തന്റെ ധാബയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. സ്വപ്ന വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷവും അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഭാര്യയും മകനും അദ്ദേഹത്തിന്റെ അരികില്‍ത്തന്നെ ഉണ്ടായിരുന്നു. ഈ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ധാബ ഉടമ ഭാര്യക്ക് സമ്മാനിച്ചത് ടൊയോട്ട ഫോര്‍ച്യൂണറിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റാണ്. ഇത് 4x2 ആണോ 4x4 ആണോ എന്ന് വ്യക്തമല്ല. നിലവില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ 4x2 പെട്രോള്‍ വേരിയന്റിന് 35.37 ലക്ഷം രൂപ മുതലും 4x4 എടി വേരിയന്റിന് 42.72 ലക്ഷം രൂപ വരെയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. എസ്‌യുവി നിരത്തിലെത്തിക്കാന്‍ കുറച്ച് പണം കൂടി അധികം പൊടിക്കേണ്ടി വരും.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഫോര്‍ച്യൂണറിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് ഫോര്‍ച്യൂണര്‍ എസ്‌യുവി പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V, ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വേരിയന്റുകളിലാണ് മൈല്‍ഡ് ഹൈബ്രിഡ് എസ്‌യുവി വാങ്ങാന്‍ സാധിക്കുക.

ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് 2025 ജൂണ്‍ 02 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നാം വാരം മുതല്‍ ഡെലിവറി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഡിസൈനില്‍ മാറ്റമൊന്നുമില്ലാതെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V വേരിയന്റുകള്‍ കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

വൈറ്റ്, ബ്ലാക്ക് നിറങ്ങളിലുള്ള ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, ഷാര്‍പ്പ് ഹെഡ്ലാമ്പ് ഡിആര്‍എല്‍, വ്യത്യസ്ത ബമ്പറുകള്‍ എന്നിവയുമായാണ് ലെജന്‍ഡര്‍ വരുന്നത്. 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇന്‍ഫോടെയ്ന്‍മെന്റിനായി ഒരു ഡിജിറ്റല്‍ സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സബ്വൂഫറും ആംപ്ലിഫയറും ഉള്ള 11 പ്രീമിയം ജെബിഎല്‍ സ്പീക്കറുകള്‍ എന്നിവയാണ് പ്രധാന ഹൈലൈറ്റുകള്‍.

toyota fortuner neo drive 48v

പുതിയ ഫോര്‍ച്യൂണര്‍ വേരിയന്റുകളില്‍ സജ്ജീകരിച്ചിരിക്കുന്ന നൂതമായ 48-വോള്‍ട്ട് സിസ്റ്റം മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെര്‍ഫോമന്‍സ്, കൂടുതല്‍ സുഖസൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫുള്‍സൈസ് എസ്‌യുവിയുടെ നിയോ ഡ്രൈവ് 48V പതിപ്പില്‍ മുമ്പുണ്ടായിരുന്ന അതേ 2.8 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 48-വോള്‍ട്ട് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. അതില്‍ ബെല്‍റ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം-അയണ്‍ ബാറ്ററിയും ഉള്‍പ്പെടുന്നു.

പുതിയ സ്മാര്‍ട്ട് ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഫോര്‍ച്യൂണറിന്റെ മൈലേജ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു. വണ്ടി നില്‍ക്കുമ്പോള്‍ എഞ്ചിന്‍ സ്വമേധയ ഓഫ് ചെയ്യുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. വിവിധ ഭൂപ്രദേശങ്ങളില്‍ പെര്‍ഫോമന്‍സ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് ത്രോട്ടില്‍ റെസ്‌പോണ്‍സ്, ബ്രേക്കിംഗ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ക്രമീകരിക്കുന്ന മള്‍ട്ടി-ടെറൈന്‍ സെലക്ട് സിസ്റ്റവും എസ്‌യുവിയിലുണ്ട്.

More from DriveSpark

Article Published On: Wednesday, June 4, 2025, 19:22 [IST]
English summary
Dhaba owner gifted brand new toyota fortuner to his wife on her birthday viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X