ബന്ധം വേർപിരിയാൻ വാങ്ങിയത് 60 കോടി, ചിരിച്ച് കളിച്ച് ബെൻസിൽ വന്നിറങ്ങിയ വിവാദ നായിക എന്തൊരു സുന്ദരിയാ

സെലിബ്രിറ്റി ആയാൽ പിന്നെ നിങ്ങളുടെ ഓരോ നീക്കങ്ങളും വീക്ഷിക്കാൻ ക്യാമറക്കണ്ണുകൾ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. അതിൽ സന്തോഷിക്കുന്നവരുമുണ്ട് കേട്ടോ. പ്രത്യേകിച്ച് നടിമാരും താരങ്ങളും എന്ത് ചെയ്യുന്നു എന്നത് അറിയാനാണ് ആകാംക്ഷ. ഇപ്പോൾ ക്യാമറക്കണ്ണുകളെല്ലാം ഒരു സുന്ദരിയുടെ പിന്നാലെയാണ്. താരം ഇപ്പോൾ വിവാഹമോചനം നേടിയതേയുളളു. ആരാണ് ആ സുന്ദരിയെന്ന് പലർക്കും മനസിലായി കാണും. അതേ പ്രശസ്ത കൊറിയോഗ്രാഫറും ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിൻ്റെ മുൻ ഭാര്യമായുമായിരുന്ന ധനശ്രീ വർമയാണ് ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുന്നത്. 60 കോടി രൂപയാണ് ജീവനാംശമായി താരത്തിന് ലഭിച്ചത്.

ധനശ്രീ എയർപോർട്ടിൽ വന്നിറങ്ങിയ വാഹനത്തിലേക്കാണ് എല്ലാവരുടേയും കണ്ണ്. മെർസിഡീസ് ബെൻസ് C200-ലാണ് താരം വന്നിറങ്ങിയത്. വീഡിയോയ്ക്ക് നിരവധി കമൻ്റുകളാണ് വരുന്നത്. കോടികൾ ലഭിച്ചതല്ലേ അപ്പോൾ ബെൻസ് എങ്കിലും വേണ്ടേ എന്നും അതോടൊപ്പം തന്നെ മുന്നോട്ടുളള ജീവിതത്തിന് ആശംസകളും അറിയിക്കുന്നുണ്ട്.

60

വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ ജര്‍മന്‍ ലക്ഷ്വറി ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നാണ് C-ക്ലാസ്. സെലിബ്രിറ്റികളെ സംബന്ധിച്ച് ഇത് ഒരു സാധാരണ ഉല്‍പ്പന്നം മാത്രമാണെങ്കിലും ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ബെന്‍സ് കാറുകളില്‍ ഒന്നാണ്.

കോടികള്‍ ഒന്നും മുടക്കാതെ ലക്ഷ്വറി ഫീച്ചറുകളും ശക്തമായ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ ഈ കാറിന് ആവശ്യക്കാര്‍ ഏറെയാണ്. 2024 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന്റെ സമയത്ത് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, യുഎസ്ബി പാക്കേജ് പ്ലസ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, ഡിജിറ്റല്‍ കീ ഹാന്‍ഡ്ഓവര്‍ എന്നീ ഫീച്ചറുകള്‍ കാറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ ഈ കാര്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലക്ഷ്വറി സെഡാന്‍ വാങ്ങാന്‍ കഴിയും. 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 204 hp പവറും 300 Nm പീക്ക് പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പെട്രോള്‍ പതിപ്പുകള്‍ വെറും 7.3 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

C220d, C300d എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് ലഭ്യമാണ്. ആദ്യത്തെ വേരിയന്റില്‍ ഡീസല്‍ എഞ്ചിന്‍ 200 bhp പവറും 440 Nm ടോര്‍ക്കും നല്‍കുന്നു. C300d വേരിയന്റില്‍ പവര്‍, ടോര്‍ക്ക് കണക്കുകള്‍ യഥാക്രമം 265 hp/ 550 Nm ആണ്. ഇവ രണ്ടിലും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിക്കുന്നു.

60

കൂട്ടത്തില്‍ ശക്തമായ ഡീസല്‍ പതിപ്പ് വെറും 5.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന് 4.75 മീറ്ററില്‍ കൂടുതല്‍ നീളവും 2.86 മീറ്റര്‍ വീല്‍ബേസും ഉണ്ട്. ഈ ആഡംബര സെഡാന്‍ കാറില്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം.

7 നിറങ്ങളില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് വാങ്ങാം. 61.85 ലക്ഷം മുതലാണ് മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 69 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയോടാണ് മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് മത്സരിക്കുന്നത്.

60

More from DriveSpark

Article Published On: Monday, February 24, 2025, 13:00 [IST]
English summary
Dhanashree verma spotted in mercedes benz c200 checkout the video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X