3 സെക്കന്‍ഡ് ക്ലിപ്പിന് നയന്‍താരയോട് 10 കോടി ചോദിച്ചത് ഇതിനായിരുന്നല്ലേ! റോള്‍സ്-റോയ്‌സ് വാങ്ങി 'തമിഴ് VIP'

ആഡംബര കാറുകളിലെ രാജാവാണ് റോള്‍സ് റോയ്‌സ്. ലോകത്തിലെ പ്രശസ്തരായ സെലിബ്രിറ്റികളും യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നത് റോള്‍സ് റോയ്‌സ് കാറുകളിലാണ്. ഇന്ത്യയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ റോള്‍സ് റോയ്‌സ് സ്വന്തമായുള്ളൂ. ലോകോത്തര കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും പതുക്കെ ഇലക്ട്രിക്കിലേക്ക് മാറുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് ബ്രാന്‍ഡും അതേ പാത പിന്തുടര്‍ന്നിരുന്നു. 2022 ഒക്‌ടോബറില്‍ റോള്‍സ് റോയ്‌സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ സ്‌പെക്ടര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷമാണ് ഇവി ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ക്കിടയില്‍ അതിവേഗമാണ് കാര്‍ ജനപ്രിയമായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയടക്കമുള്ള പ്രമുഖര്‍ തുടക്കത്തിലേ സ്‌പെക്ടര്‍ ഉടമയായി.

സണ്ണി ഡയമണ്ട്‌സ് ഗ്രൂപ്പാണ് കേരളത്തില്‍ ആദ്യമായി ഈ കാര്‍ സ്വന്തമാക്കിയത്. ബിസിനസുകാര്‍ക്കിടയില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയിലും റോള്‍സ് റോയ്സ് സ്പെക്ടര്‍ പോപ്പുലറാണ്. തെലുഗു സൂപ്പര്‍ താരം രാംചരണ്‍ കഴിഞ്ഞ വര്‍ഷം സ്‌പെക്ടര്‍ സ്വന്തമാക്കിയിരുന്നു. പല സെലിബ്രിറ്റികളും ഈ കാര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ റോള്‍സ് റോയ്‌സ് ഇവി സ്വന്തമാക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റി ആയിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരവും സംവിധായകനുമായ ധനുഷ്.

dhanush rolls-royce spectre

ധനുഷിന്റെ ഏറ്റവും പുതിയ കാറിന്റെ വീഡിയോ ഓട്ടോമൊബിലി ആര്‍ഡന്റ് ഇന്ത്യ അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മിഡ്നൈറ്റ് സഫയര്‍ നിറത്തിലുള്ള റോള്‍സ് റോയ്സ് സ്പെക്ടറാണ് ധനുഷ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ വാങ്ങിയ കാര്‍ ആയതിനാല്‍ ധനുഷ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ധനുഷിന്റെ ഗരാജിലുള്ള ആദ്യത്തെ റോള്‍സ് റോയ്‌സ് അല്ല ഇത്. ഗോസ്റ്റാണ് ധനുഷ് വാങ്ങിയ ആദ്യത്തെ റോള്‍സ് റോയ്സ്.

സ്‌പെക്ടറിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഒരു അള്‍ട്രാ-ലക്ഷ്വറി 2-ഡോര്‍ ഇലക്ട്രിക് കൂപ്പെയാണ്. റോള്‍സ് റോയ്‌സ് ഫാന്റം കൂപ്പെ, വ്രെയ്ത്ത് എന്നിവയുടെ ആത്മീയ പിന്‍ഗാമിയായാണ് സ്‌പെക്ടര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഡിസൈന്‍ വശം നോക്കുമ്പോള്‍ ബോണറ്റില്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും റോള്‍സ്-റോയ്‌സിന്റെ സിഗ്നേച്ചര്‍ ഗ്രില്ലുമാണ് കാറിന്റെ മുന്‍വശത്ത് ആഡംബരമേകുന്നത്. ബമ്പറില്‍ സ്ലീക്കായി ഡ്യുവല്‍-ഫംഗ്ഷന്‍ ഡിആര്‍എല്ലുകളും ഹെഡ്ലാമ്പുകളും കാണാം. ബോണറ്റിന്റെയും ഗ്രില്ലിന്റെയും നിറം ഉപഭോക്താവിന് കസ്റ്റമൈസ് ചെയ്യാവുന്നത്.

dhanush rolls-royce spectre

കൂപ്പെ പോലെയുള്ള ചരിഞ്ഞ റൂഫ് ഇലക്ട്രിക് കാറിന്റെ ടെയില്‍ഗേറ്റിലേക്ക് ഒഴുകിയിറങ്ങുന്നു. ധനുഷിന്റെ സ്പെക്ടറിന്റെ ലെന്‍സ് ടെയില്‍ ലൈറ്റ് ഇന്‍സ്റ്റ വീഡിയോയില്‍ കാണാം. സ്പെക്ടറിന് 23 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. റോള്‍സ് റോയ്സിന്റെ ഐസി എഞ്ചിന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് വീല്‍ ഡിസൈന്‍. വീഡിയോയില്‍ റോള്‍സ് റോയ്സിന്റെ എക്‌സ്റ്റീരിയര്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. ഇവിയില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നടന്‍ അവസരം മുതലെടുത്തിട്ടുണ്ടോ എന്ന് അറിയില്ല.

സ്റ്റാര്‍ലൈറ്റ് റൂഫ്, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഡാഷ്‌ബോര്‍ഡിലെ വുഡ്, ഗ്ലാസ് പാനല്‍ ഇന്‍സെര്‍ട്ടുകള്‍, ഇലക്ട്രിക് സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആഡംബര ഫീച്ചറുകള്‍ സ്‌പെക്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് കാര്‍ ആയതിനാല്‍ അകത്തളം കൂടുതല്‍ പ്രീമിയവും നിശബ്ദവുമാക്കാന്‍ കമ്പനിക്ക് വലിയ രീതിയില്‍ പണിപ്പെടേണ്ടി വന്നിട്ടില്ല. അള്‍ട്രാ ലക്ഷ്വറി ഇവിയില്‍ 102 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.

dhanush rolls-royce spectre

ഫുള്‍ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മുന്നിലെയും പിന്നിലെയും ആക്സിലുകളില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 575 bhp പവറും പരമാവധി 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഏകദേശം 3 ടണ്‍ ഭാരമുള്ള കാര്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കും. റോള്‍സ് റോയ്സ് സ്പെക്ടറിന്റെ എക്‌സ്‌ഷോറൂം വില 7.5 കോടി രൂപയാണ്. കസ്റ്റമൈസേഷന്‍ അനുസരിച്ച് വില കൂടും.

ധനുഷിലേക്ക് മടങ്ങി വന്നാല്‍ താരം അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സംവിധാനത്തോടൊപ്പം ധനുഷ് തകര്‍ത്ത് അഭിനയിക്കുകയും ചെയ്ത 'രായന്‍' 150 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. അതിനിടെ നടി നയന്‍താരയുടെ ഡോക്യൂമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നിര്‍മാതാവായ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചതും വിവാദമായിരുന്നു. 3 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോക്ക് 10 കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് ആണ് ധനുഷ് അയച്ചത്.

ഇതിന് പിന്നാലെ ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു. വ്യക്തി ജീവിതത്തില്‍ ആണെങ്കില്‍ ഭാര്യ ഐശ്വര്യ രജനീകാന്തുമായുള്ള വിവാഹ ബന്ധം കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. വിവാദങ്ങളില്‍ ഒന്നും തളരാതെ സിനിമകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. രായന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡ്‌ലി കടൈ' ഏപ്രില്‍ 10-ന് തീയറ്ററുകളിലെത്തും. തിരുച്ചിട്രമ്പലം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഹിറ്റ് ജോഡികളായ ധനുഷും നിത്യാ മേനോനും വീണ്ടും ഒരുമിക്കുകയാണ് ചിത്രത്തിലൂടെ.

More from DriveSpark

Article Published On: Wednesday, January 15, 2025, 17:24 [IST]
English summary
Dhanush becomes latest celebrity owner of rolls royce spectre ev worth rs 7 50 crore
കൂടുതല്‍... #celebrity car #india #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X