ധനുഷിന്‍റെ പുതിയ കൊലവെറി നാനോയില്‍

Dhanush
ധനുഷിന്‍റെ 'വൈ ദിസ് കൊലവെറി' ഗാനം ആഗോളതലത്തില്‍ തന്നെ വന്‍ സംഭവമായിത്തീരുകയുണ്ടായി. അതുവരെ കേട്ടുശീലിച്ചവയില്‍ നിന്ന് ഗുരുതരമായ വ്യത്യാസങ്ങള്‍ കൊലവെറിക്കുണ്ടായിരുന്നു. അത് സിനിമാഗാന രംഗത്തിന്‍റെ പരമ്പരാഗത ബ്രാഹ്മണ്യത്തെ നോക്കി പല്ലിളിച്ചുകാട്ടുകയാണെന്ന് ബുദ്ധിജീവികള്‍ ചൂണ്ടിക്കാട്ടി. വൈറല്‍ മാര്‍ക്കറ്റിംഗിന്‍റെ പുതിയ വിതാനങ്ങള്‍ കണ്ട് മാര്‍ക്കറ്റിംഗ് ബുദ്ധിജീവികളും അമ്പരന്നു. മൊത്തത്തില്‍ ഒരു കൊലവെറിയായി മാറി ധനുഷ്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ധനുഷിന്‍റെ കൊലവെറി അവസാനിച്ചിട്ടില്ലെന്നാണ്. ടാറ്റ നാനോ കാറിനു വേണ്ടിയാണ് പുതിയ ഒരു കൊലവെറിപ്പാട്ട് ധനുഷും അനിരുദ്ധും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തമിള്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുടെ കലര്‍പ്പാണ് ഈ പാട്ടിന്‍റെ വരികളിലുള്ളത്. പഴയ കൊലവെറിയുടെ ഈണമല്ല ഈ ഗാനത്തിന്.

ഈ പരസ്യവീഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായിത്തുടങ്ങിയിട്ടുണ്ട്. ഒരു യുവാവ്(ധനുഷ്) ടാറ്റ നാനോ വാങ്ങുന്നതാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. അയാള്‍ അതുകൊണ്ട് ടൂറ് പോകുകയും അമ്പലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

വീഡിയോ കാണുന്നതിന് ഇതുവഴി പോകുക

ഈ സന്ദര്‍ഭങ്ങള്‍ക്ക് മസാല ചേര്‍ക്കുന്ന ഒരു രംഗമാണ് പരസ്യത്തിന്‍റെ ക്ലൈമാക്സ് എന്നുവേണമെങ്കില്‍ പറയാം. ട്രാഫിക്കില്‍ കുടുങ്ങി ഒരു ആംബുലന്‍സ് കിടക്കുന്നതായി നാനോയിലിരിക്കുന്ന ധനുഷ് കാണുന്നു. രോഗിയെ തന്‍റെ നാനോയിലേക്ക് മാറ്റി ട്രാഫിക്കിലെ വിടവുകളിലൂടെ ഓടിച്ച് രോഗിയുടെ ജീവന്‍ രക്ഷിക്കുന്നു.

ഒരു സെക്കന്‍ഡ് കാറെന്ന നിലയില്‍ ടാറ്റ നാനോയെ ആശ്രയിക്കുന്ന നഗരവാസികളുടെ എണ്ണം കൂടിവരികയാണ്. ട്രാഫിക്കുകളിലെ ഉയര്‍ന്ന കൈകാര്യക്ഷമതയും ഉയര്‍ന്ന മൈലേജും നഗരങ്ങളിലെ ഉയര്‍ന്ന ഇടത്തരക്കാര്‍ ഈ വാഹനത്തെ സ്വന്തമാക്കുന്നതിന് കാരണമാണ്.

More from DriveSpark

Article Published On: Monday, August 13, 2012, 18:20 [IST]
English summary
Dhanush has sung and acted in a new video featuring the Tata Nano.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X