ബോളിവുഡിൻ്റെ ഹീ-മാൻ വരുന്നത് കണ്ടോ; ഭാര്യ ബിജെപി എംപി, യാത്ര മൂന്നരകോടിയുടെ റേഞ്ച് റോവറിൽ
റേഞ്ച് റോവർ ലൈനപ്പിലെ രാജാവാണ് ഓട്ടോബയോഗ്രഫി. സിനിമ താരങ്ങളുടെ പ്രിയപ്പെട്ട വാഹനമാകാനുളള എല്ലാ അവകാശവും അതിനുണ്ട് എന്ന് ഫീച്ചറുകളും വാഹനത്തിൻ്റെ പെർഫോമൻസ് കണക്കുകളും അറിയുമ്പോൾ മനസിലാകും. സെലിബ്രിറ്റികൾക്ക് മാത്രമല്ല കേട്ടോ ബിസിനസുകാർക്കും ഇവൻ്റെ മുകളിൽ ഒരു കണ്ണുണ്ട്. ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്.
പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിൻ്റെ പ്രധാന കാരണമെന്ന് ഇപ്പോൾ മനസിലായില്ലേ.

ബോളിവുഡിൻ്റെ പ്രിയപ്പെട്ട നടനും സുന്ദരികളിൽ അതിസുന്ദരിയുമായ ഹേമമാലിനിയുടെ ഭർത്താവുമായ ധർമേന്ദ്ര റേഞ്ച് റോവറിലേക്ക് കയറുന്ന വീഡിയോ ആണ് യുട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ കണ്ണിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ആശുപത്രിയിൽ നിന്ന് കാറിലേക്ക് കറുന്ന വീഡിയോ ആമ് സോഷ്യ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തനിക്ക് കുഴപ്പമില്ല താൻ ആരോഗ്യവാൻ തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുന്നത് കേൾക്കാം.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.
നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി വിപണിയിലെത്തുന്നത്.
13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ധർമേന്ദ്രയും മികച്ച ഒരു വാഹനപ്രേമി തന്നെയാണ് അദ്ദേഹം ആദ്യമായി വാങ്ങിയ വാഹനം ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട്. 1960 -ൽ താൻ വാങ്ങിയ ആദ്യത്തെ കാർ, ഫിയറ്റ് 1100 മോഡലിനെ കാണിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സ്വന്തമാക്കിയ അന്നുമുതൽ അദ്ദേഹത്തോടൊപ്പമുണ്ട്. 60 വർഷമായി തന്നോടൊപ്പം ഈ കാർ ഉണ്ടെന്നും 18,000 രൂപയ്ക്കാണ് ഇവനെ ആന്ന് വാങ്ങിയ എന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








