കാർന്നോർ എങ്കിലും പ്രതാപി തന്നെ; ലാലേട്ടന്റെ ഗരാജിൽ അംബാനിയുടെ ക്ലാസിക് കാഡിലാക്ക്

മമ്മൂക്കയെ പോലെ അത്ര വലിയ ഒരു കാർ കളക്ഷൻ ഇല്ലെങ്കിലും നമ്മുടെ ലാലേട്ടനും ഒരു വാഹന പ്രേമിയാണ്. താരത്തിന്റെ ഗാരേജിൽ ഉള്ള പല കാറുകളും നാം കണ്ടിട്ടുണ്ട്. മോഹൻലാലിന് ക്ലാസിക് കാറുകളോട് സോഫ്റ്റ് കോർണർ ഉണ്ടെന്ന് പറയപ്പെടുന്നു. തന്റെ ആദ്യ കാറായിരുന്ന ഒരു ഹിന്ദുസ്ഥാൻ അംബാസഡർ മാർക്ക് 4 പോലും അദ്ദേഹത്തിന്റെ പക്കലുണ്ട്.

താരത്തിന്റെ ശേഖരത്തിലേക്ക് എത്തിയിരിക്കുന്ന ഏറ്റവും പുതിയ വിന്റേജ് കാർ എന്നത് കാഡിലാക് ആണ്. ഈ കാറിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. നമുക്ക് എല്ലാവർക്കും സുപരിചിതമായ റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനിയായിരുന്നു ഇതിന്റെ ഉടമസ്ഥൻ.

ലാലേട്ടന്റെ ഗരാജിൽ അംബാനിയുടെ ക്ലാസിക് കാഡിലാക്ക്

eisk007 ഇൻസ്റ്റാഗ്രാം പേജിൽ മോഹൻലാലിന്റെ പുതിയ റേഞ്ച് റോവറിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന അമേരിക്കൻ ആഡംബര കാർ കാണിക്കുന്ന പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന്റെ ഭാര്യാപിതാവ് കൂടിയായ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കെ ബാലാജിയാണ് കാർ വാങ്ങിയത്. അംബാനിയിൽ നിന്നാണ് ബാലാജി ഈ വിന്റേജ് കാഡിലാക്ക് വാങ്ങിയത്, അദ്ദേഹം നിർമ്മിച്ച പല സിനിമകളിലും ഈ കാർ അവതരിപ്പിച്ചിരുന്നു.

ഒരു സിനിമയിൽ വില്ലൻ കഥാപാത്രം പോലും ഈ കാർ ഉപയോഗിച്ചിരുന്നു. ചിത്രത്തിൽ കാണുന്ന കാർ യഥാർത്ഥത്തിൽ 1958 മോഡൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാഡിലാക് സെഡാൻ ആണ്. 38 വർഷം പഴക്കമുള്ള ഒരു കാർ എന്ന നിലയിൽ, ഈ സെഡാൻ വളരെ നന്നായി പരിപാലിക്കപ്പെട്ട ഒന്നാണ് എന്ന് പറയാം.

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മോഹൻലാൽ ഈ ആഡംബര സെഡാന്റെ റിസ്റ്റൊറേഷൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു. ആദ്യം ചെന്നൈയിലായിരുന്ന ഈ അമേരിക്കൻ ആഡംബര സെഡാൻ, മോഹൻലാൽ കൊച്ചിയിൽ കൊണ്ടുവന്നാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ സെഡാന്റെ യഥാർത്ഥ ഷേഡ് ഡീപ് റെഡ് അല്ലെങ്കിൽ മെറൂൺ ആയിരുന്നു. കൊച്ചിയിലെ ഫ്ലമിംഗോ ഗാരേജാണ് ഈ സെഡാന്റെ റിസ്റ്റൊറേഷൻ പ്രവർത്തനങ്ങൾ നടത്തിയത്.

കാറിന് അറ്റകുറ്റപ്പണികൾക്കൊപ്പം പുതിയ പെയിന്റും ലഭിക്കുന്നു. വൈറ്റ് ഷേഡിലാണ് ഈ ക്ലാസിക് അമേരിക്കൻ ബ്യൂട്ടി ഇപ്പോഴുള്ളത്, അത് വളരെ മനോഹരമായി കാണപ്പെടുന്നു. മുൻകാല പല അമേരിക്കൻ കാറും പോലെ, ഇവിടെ കാണുന്ന കാഡിലാക്കും വളരെ വലുതാണ്. വാസ്തവത്തിൽ, പിന്നിൽ പാർക്ക് ചെയ്തിരിക്കുന്ന റേഞ്ച് റോവറിനെക്കാൾ ഈ കാഡിലാക്ക് വളരെ വിശാലമായി കാണപ്പെടുന്നു. അംബാനിയിൽ നിന്ന് കെ. ബാലാജി ഈ ആഡംബര സെഡാൻ വാങ്ങിയത് എപ്പോഴാണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നില്ല, എന്നാൽ സെഡാന്റെ രജിസ്ട്രേഷൻ നമ്പർ ശ്രദ്ധിച്ചാൽ അത് MAS 2100 ആണ് എന്ന് നമുക്ക് കാണാം.

ലാലേട്ടന്റെ ഗരാജിൽ അംബാനിയുടെ ക്ലാസിക് കാഡിലാക്ക്

ഈ കാഡിലാക്കിന്റെ കൃത്യമായ മോഡൽ ഏതാണ് എന്ന് വ്യക്തമല്ല. എന്നിരുന്നാലും, ചിത്രത്തിൽ നിന്ന്, ഇത് ഒരു കാഡിലാക് ഫ്ലീറ്റ്വുഡ് ബ്രോം ഫോർ ഡോർ സെഡാൻ ആണെന്ന് തോന്നുന്നു. കൂപ്പെ ശൈലിയിലും സെഡാൻ ശൈലിയിലും ഈ മോഡൽ ലഭ്യമായിരുന്നു. അതോടൊപ്പം തന്നെ വിവിധ എഞ്ചിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്തിരുന്നു. ഇവിടേയും കാറിന്റെ കൃത്യമായ എഞ്ചിൻ സ്പെസിഫിക്കേഷൻ അറിയില്ല, എന്നാൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുകളിൽ പറഞ്ഞതുപോലെ, താരത്തിന് വിന്റേജ് അല്ലെങ്കിൽ ക്ലാസിക് കാറുകളോട് ഒരു പ്രത്യേക മമതയുണ്ട്. ഈ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്ന ഒന്നാണ് താരത്തിന്റെ പക്കലുള്ള ഗ്രേ ഷേഡിലുള്ള 1986 മോഡൽ ഹിന്ദുസ്ഥാൻ അംബാസഡർ Mk4. ഇത് കൂടാതെ മോഹൻലാലിന്റെ ഗാരേജിൽ ആഢംബര കാറുകളുടെ ഒരു മികവുറ്റ ശേഖരമുണ്ട്. ലാൻഡ് ക്രൂയിസർ, വെൽഫയർ, ഇന്നോവ ക്രിസ്റ്റ എന്നിങ്ങനെ നിരവധി ടൊയോട്ട മോഡലുകൾ താരത്തിന്റെ പക്കലുണ്ട്.

ഇത് അദ്ദേഹത്തെ ഒരു ടൊയോട്ട ആരാധകൻ എന്ന് ചൂണ്ടിക്കാട്ടുന്നു. ആദ്യ തലമുറ ടൊയോട്ട ഇന്നോവ സ്വന്തമാക്കിയിരുന്ന അദ്ദേഹം ടൊയോട്ട വെൽഫയർ ലക്ഷ്വറി എംപിവി വാങ്ങിയ കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റികളിൽ ഒരാളായിരുന്നു. നിലവിൽ ഒന്നല്ല രണ്ട് ഇന്നോവ ക്രിസ്റ്റ എംപിവികളാണ് മോഹൻലാലിനുള്ളത്. കൂടാതെ അടുത്തിടെയാണ് മുൻനിര റേഞ്ച് റോവർ എസ്‌യുവിയും താരം വാങ്ങിയത്. ലോംഗ് വീൽബേസ് പതിപ്പായ 4.4 ലിറ്റർ V8 ഓട്ടോബയോഗ്രഫി വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയത്, ഏകദേശം 3.32 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

More from DriveSpark

Article Published On: Sunday, April 30, 2023, 4:00 [IST]
English summary
Dhirubhai ambanis cadillac in mohanlals garage classic vintage american beauty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X