സ്റ്റംപിന് പിന്നിലെ മായാജാലക്കാരൻ; ധോണിയുടെ ഗാരേജിലെ കളക്ഷനുകൾ
പാക് ക്രിക്കറ്റ് പടയെ പഞ്ഞിക്കിട്ട് കൊണ്ട് എല്ലാ ക്രിക്കറ്റ് പ്രേമികളുടേയും മനസിലേക്ക് കയറിയ ഒരു പേരാണ് ധോണി. അദ്ദേഹത്തിൻ്റെ വാഹന കമ്പവും എല്ലാവർക്കും അറിയാവുന്നതുമാണ്. ക്രിക്കറ്റ് മത്സരത്തിൽ നിന്ന ലഭിച്ച പണം കൊണ്ട് ആദ്യമായി വാങ്ങിയ യമഹ RX100 സെക്കൻഡ് ഹാൻഡ് ബൈക്കിൽ ആരംഭിച്ചത്, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഒരു വലിയ ഗാരേജ് തന്നെയായി മാറിയിട്ടുണ്ട്.
ഡ്യുക്കാട്ടി, ഔഡി, ഹമ്മർ, കൂടാതെ മറ്റു പലതും ഉൾപ്പെടെയുള്ള ഓട്ടോമൊബൈൽ കളക്ഷൻ തന്നെയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നൂറിലധികം ബൈക്കുകളും വിലകൂടിയ കാറുകളും ധോണിക്ക് സ്വന്തമായുണ്ട്. ഇതിഹാസ ഇന്ത്യൻ ക്യാപ്റ്റന്റെ 42-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ ജന്മദിനാശംസകളും അത് പോലെ തന്നെ ധോണിയുടെ ഗാരേജിലേക്ക് ഒന്ന് നോക്കി വരാം.

എംഎസ് ധോണിയുടെ ശേഖരത്തിലുളള ഒരു വിന്റേജ് ബൈക്കുകളിലൊന്നാണ് നോർട്ടൺ ജൂബിലി 250. 2017 മോഡൽ കാവസാക്കി നിഞ്ച H2 33.30 ലക്ഷം രൂപ വിലമതിക്കുന്ന സൂപ്പർബൈക്കും ധോണിയുടെ ഗംഭീര കളക്ഷനുകളിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിശ്വസനീയമായ എസ്‌യുവികളിലൊന്നായ മഹീന്ദ്ര സ്‌കോർപിയോയും എംഎസ് ധോണിയുടെ പക്കലുണ്ട്, കസ്റ്റമൈസ് ചെയ്ത മോഡലാണ് ധോണിയുടെ പക്കലിരിക്കുന്നത്.
ബ്രാഡ് പിറ്റ്, ടോം ക്രൂസ്, ഡേവിഡ് ബെക്കാം, റയാൻ റെയ്‌നോൾഡ്‌സ് തുടങ്ങി നിരവധി പ്രമുഖരുടെ ഉടമസ്ഥതയിലുള്ള ഒരു ബൈക്ക് ധോണിയുടെ കൈവശവും ഉണ്ട്. കോൺഫെഡറേറ്റ് X132 ഹെൽകാറ്റ് എന്ന പേരിൽ 150 മോഡലുകൾ മാത്രമാണ് കമ്പനി നിർമ്മിച്ചിട്ടുളളത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലെ ഒരേയൊരു ഉടമകളിൽ ഒരാളാണ് മഹേന്ദ്ര സിങ്ങ് ധോണി.

ഏറ്റവും പുതിയതായി തൻിറെ ഗാരേജിലേക്ക് ധോണി കൂട്ടിചേർത്തത് കിയ ഇവി6 ആണ്. ധോണി തന്റെ പുതിയ കിയ EV6-ല്‍ സഹതാരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെലവേറിയതും ആദ്യത്തെ ഓള്‍-ഇലക്ട്രിക് വാഹനമാണ് ഇത്. സിബിയു യൂണിറ്റാക്കി കൊണ്ടുവന്ന കിയ EV6 വളരെ കുറച്ച് എണ്ണം മാത്രമേ വില്‍പ്പനക്ക് എത്തിയിരുന്നത്. എന്നാല്‍ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്
ഇവി6 ന്റെ അടിസ്ഥാന വേരിയന്റ് മുന്നില്‍ ഘടിപ്പിച്ച സിംഗിള്‍ മോട്ടോറോടുകൂടിയ ടൂ-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുമായാണ് വരുന്നത്. ഇത് പരമാവധി 229 bhp കരുത്തും 350 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. പ്രീമിയം ഓള്‍-വീല്‍-ഡ്രൈവ് പതിപ്പ് രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ അകമ്പടിയോടെ എത്തുന്നു. സംയുക്ത പവറും ടോര്‍ക്കും യഥാക്രമം 325 bhp, 605 Nm എന്നിവയില്‍ റേറ്റുചെയ്യുന്നു.

350 kW DC ഫാസ്റ്റ് ചാര്‍ജറുകളില്‍ നിന്ന് ചാര്‍ജ് ചെയ്യാവുന്ന 77.4 kWh ബാറ്ററി പാക്ക് ഇവി6-ന് ARAI സൈക്കിളില്‍ 708 കിലോമീറ്റര്‍ റേഞ്ച് കിയ അവകാശപ്പെടുന്നു. ഹ്യുണ്ടായി-കിയയുടെ ഇ-ജിഎംപി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കിയയില്‍ നിന്നുള്ള ആദ്യത്തെ ബോണ്‍-ഇലക്ട്രിക് വാഹനമാണ് ഇവി6. വോള്‍വോ XC40 റീചാര്‍ജാണ് കിയ ഇവി6-ന്റെ എതിരാളി. അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്താന്‍ പോകുന്ന ഹ്യൂണ്ടായിയുടെ അയോണിക് 5-മായും മത്സരമുണ്ടാകും.
ധോണി ഇടയ്ക്കിടെ തന്റെ കാര്‍ ശേഖരം അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അടുത്തിടെയാണ് ഗാരേജിലേക്ക് 1969 ഫോര്‍ഡ് മസ്താംഗ് ചേര്‍ത്തത്. ഇന്ത്യയില്‍ വളരെ കുറച്ച് മാത്രമേ ഈ കാര്‍ ഉള്ളൂ. പോണ്ടിയാക് ഫയര്‍ബേര്‍ഡ് ട്രാന്‍സ്ആം ക്ലാസിക് കാര്‍ ധോണി വാങ്ങിയിരുന്നു. അമേരിക്കന്‍ മസില്‍ കാര്‍ അടുത്തിടെയാണ് റീസ്‌റ്റോര്‍ ചെയ്തതായി തോന്നുന്നു.
ധോണിയുടെ ഗാരേജില്‍ ഏറ്റവും ആകര്‍ഷകമായ ചില കാറുകളും ബൈക്കുകളും ഉണ്ട്. മെര്‍സിഡീസ് ബെന്‍സ് GLE, ലാന്‍ഡ് റോവര്‍3, ഔഡി Q7, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക്, എന്നിവയാണ് കാറുകളില്‍ ചിലത്. കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ് X32, യമഹ RD350, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ്, ബിഎസ്എ ഗോള്‍ഡ്സ്റ്റാര്‍, കാവസാക്കി നിഞ്ച ZX14R, കാവസാക്കി നിഞ്ച H2 എന്നിങ്ങനെ അസൂയാവഹമായ ഇരുചക്രവാഹനങ്ങളുടെ നിരയും മഹിയുടെ പക്കലുണ്ട്.


Click it and Unblock the Notifications








