തൊഴിലാളികള്‍ക്ക് 500 കാറുകള്‍ സമ്മാനിച്ച ഡയമണ്ട് വ്യാപാരി
കമ്പനിയില്‍ നിന്ന് ഒരു ഉത്സവബത്ത കൈയില്‍ കിട്ടണമെങ്കില്‍ യൂണിയനും സമരങ്ങളും സകല കുണ്ടാമണ്ടികളും ആവശ്യമായ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇവിടെ സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഡയമണ്ട് കച്ചവടഭീമന്‍ തന്റെ തൊഴിലാളികള്‍ക്ക് ദീപാവലി സമ്മാനമായി നല്‍കിയത് 500 ഫിയറ്റ് പൂന്തോ കാറുകളാണ്!!
ഇതിലവസാനിക്കുന്നില്ല കാര്യങ്ങള്‍. ഡയമണ്ടുകളും ഫ്‌ലാറ്റുകളുമെല്ലാം ഓരോരുത്തരുടെ ടാര്‍ഗറ്റ് പിടിത്തത്തെ ആധാരമാക്കി നല്‍കിയിട്ടുണ്ട് ഈ കമ്പനി. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹരികൃഷ്ണ ഡയമണ്ട്സ്
സൂറത്തിലെ ഡയമണ്ട് കയറ്റുമതിക്കാരനായ സാവ്ജിഭായി ധോലാകിയയാണ് തന്റെ തൊഴിലാളികളോട് ഇന്ത്യന്‍ കമ്പനികള്‍ ചെയ്യാന്‍ മടിക്കുന്ന ഉദാരത പ്രകടിപ്പിച്ചത്. തന്റെ തൊഴിലാളികളുടെ അര്‍പണബോധത്തിനുള്ള സമ്മാനമാണിതെന്ന് സാവ്ജിഭായ് വ്യക്തമാക്കി.

ആകെ 1200 തൊഴിലാളികളാണ് കമ്പനിയിലുള്ളത്. ഇവരില്‍ 500 പേര്‍ക്ക് ഫിയറ്റ് പൂന്തോ കാര്‍ ദീപാവലി സമ്മാനമായി ലഭിച്ചു.

500 പേര്‍ക്ക് ഡയമണ്ട് ആഭരണങ്ങളാണ് ലഭിച്ചതെങ്കില്‍ ഇരുന്നൂറോളം പേര്‍ക്ക് ഓരോ ഫ്‌ലാറ്റുകള്‍ വീതം ലഭിച്ചു.

ഹോങ്കോങ്, ബല്‍ജിയം, യൂഎസ്, ചൈന എന്നിവിടങ്ങളില്‍ ഈ സൂറത്ത് കമ്പനിക്ക് യൂണിറ്റുകളുണ്ട്.

ഇത് തൊഴിലാളികള്‍ക്ക് മുതലാളി നല്‍കുന്ന ഔദാര്യമല്ലെന്നും തൊഴിലാളികള്‍ ഈ സമ്മാനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും കമ്പനിയുടമ സാവ്ജിഭായ് പറഞ്ഞു.

കമ്പനിയിലെ തൊഴിലാളികള്‍ അത്യാഹ്ലാദത്തിലാണ്. എക്കാലത്തും തങ്ങളുടെ തൊഴിലുടമ തങ്ങളോട് ഉദാരസമീപനം പുലര്‍ത്തിയിരുന്നുവെന്നും ഇതിന് തങ്ങളുടെ അര്‍പണമനോഭാവം മാത്രമാണ് പകരം നല്‍കാനുണ്ടായിരുന്നതെന്നും ഒരു തൊഴിലാളി പ്രതികരിച്ചു.

രസകരമായ ഒരു സംഗതി, കാര്‍ സമ്മാനമായി കിട്ടിയ ഭൂരിഭാഗം പേര്‍ക്കും ഡ്രൈവിങ് അറിയില്ല എന്നതാണ്!


Click it and Unblock the Notifications