വെബ്‌ സീരീസുകളിലെ സൂപ്പർസ്റ്റാർ സ്വന്തമാക്കിയ ബെൻസ് കണ്ടോ, വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യയിലെ മുൻനിര സെലിബ്രിറ്റികൾക്കിടയിൽ മെഴ്‌സിഡസ്-ബെൻസ് കാറുകൾക്കുളള പ്രിയം ദിനംപ്രതി കൂടിവരികയാണ്. ജനപ്രിയ നടൻ ദിബ്യേന്ദു ഭട്ടാചാര്യ അടുത്തിടെ ഒരു അചിപൊളി മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് വീട്ടിലെത്തിച്ചിരിക്കുകയാണ്. ജർമൻ കാറുകളോട് ബോളിവുഡിന് പ്രത്യേക താൽപ്പര്യമുണ്ട്. അതിനാലാണ് അവരിൽ ഭൂരിഭാഗവും മെർസിഡീസ് കാറുകൾ തിരഞ്ഞെടുക്കുന്നത്. പ്രധാനമായും ഹിന്ദി, ബംഗാളി സിനിമകളിൽ പ്രവർത്തിക്കുന്ന പ്രശസ്ത നടനാണ് ദിബ്യേന്ദു. കൂടാതെ, OTT പ്ലാറ്റ്‌ഫോമുകളിൽ വെബ് സീരീസുകളിൽ വിജയകരമായ പ്രോജക്ടുകളും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലെ ഓട്ടോഹാംഗറിൽ നിന്നാണ് അദ്ദേഹത്തിൻ്റെ വാഹനത്തിൻ്റെ ഡെലിവറി വീഡിയോ പോസ്റ്റ് ചെയ്തത്. മെർസിഡീസ് ബെൻസ് ഷോറൂമിൽ കുടുംബാംഗങ്ങൾക്കൊപ്പം താരം എത്തുന്നത് വീഡിയോയിൽ കാണാം. ഡീലർഷിപ്പിനുള്ളിൽ, സ്റ്റാഫ് നടനെയും കുടുംബത്തെയും അഭിവാദ്യം ചെയ്യുകയും ഡെലിവറി പ്രക്രിയ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. അതിന് ശേഷം നടൻ കാറിൻ്റെ ഇൻ്റീരിയർ പരിശോധിക്കുകയും ഒടുവിൽ അത് ഓടിച്ചു കൊണ്ട് പോകുകയാണ്.

E 200, E 220d, E 350d എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ-സ്‌പെക്ക് സെഡാന്‍ വില്‍ക്കുന്നത്. 76.05 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി എക്‌സ്‌ഷോറൂം വില 89.15 ലക്ഷം രൂപ വരെ പോകുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ജര്‍മന്‍ ബ്രാന്‍ഡ് ആഡംബര സെഡാന്‍ ഓഫര്‍ ചെയ്യുന്നു.

ഇതില്‍ യഥാക്രമം 196 bhp, 192 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും 285 bhp പവറും 600 Nm ടോര്‍ക്കും നല്‍കുന്ന 3.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഉള്‍പ്പെടുന്നു. എല്ലാ യൂണിറ്റുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. സെഡാന്റെ ഏറ്റവും ശക്തമായ ഡീസല്‍ വേരിയന്റ് വെറും 6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത തൊടും.

ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി കാറില്‍ ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍ വരുന്നു. ഇത് കൂടാതെ പനോരമിക് സണ്‍റൂഫ്, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് (മുന്നിലും പിന്നിലും), ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഇന്ത്യ-സ്‌പെക് മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് വരുന്നത്. ഏഴ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), മള്‍ട്ടിപ്പിള്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ കാറിന് സുരക്ഷയൊരുക്കുന്നു.

ഇന്ത്യയില്‍ ഔഡി A6, വോള്‍വോ S90, ബിഎംഡബ്ല്യ 5 സീരീസ് എന്നിവയാണ് മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിന്റെ എതിരാളികള്‍. നിലവിലെ തലമുറ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് അതിന്റെ ജീവിതചക്രത്തിന്റെ അവസാനത്തിലാണ്. ലോഞ്ചിന് മുന്നോടിയായി ന്യൂജെന്‍ മോഡല്‍ പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. പുതിയ തലമുറ E-ക്ലാസ് LWB പതിപ്പ് 2024 അവസാനത്തോടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ തലമുറ E-ക്ലാസിന് സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ക്കൊപ്പം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമായി വലിയ സ്‌ക്രീനുള്ള കൂടുതല്‍ ടെക്‌നോളജി നിറഞ്ഞ ക്യാബിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം മറ്റ് നിരവധി ഇലക്ട്രോണിക് എയ്ഡുകളും ന്യൂജെന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയേക്കും. മഹാരാഷ്ട്രയിലെ ചക്കനിലുള്ള കമ്പനിയുടെ പ്ലാന്റില്‍ വെച്ച് കാര്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 1, 2024, 18:44 [IST]
English summary
Dibyendu bhattacharya brought home a mercedes benz e class details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X