2 മണിക്കൂര്‍ കൊണ്ട് 24,838 കോടി നഷ്ടപ്പെട്ടിട്ടും 'പത്രാസിന്' കുറവില്ല! സുക്കറണ്ണന്‍ വാങ്ങിയ ആഡംബര നൗക കണ്ടോ?

ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേലില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു ആഡംബര നൗകയാണിപ്പോള്‍ ടെക് ലോകത്തെ സംസാര വിഷയം. പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. 'ലോഞ്ച് പാഡ്' എന്ന് പേരുള്ള ഈ ആഡംബര നൗകയുടെ ഉടമയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ മുഴുവന്‍. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വിഹരിക്കുന്ന എല്ലാവര്‍ക്കും സുപരിചിതമായ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഈ ആഡംബരക്കപ്പല്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി നോക്കാം.

ലോകത്ത് സൂപ്പര്‍യാച്ചിന്റെ ഉടമമകളായിട്ടുള്ള ശതകോടീശ്വരന്മാര്‍ ഒത്തിരിയുണ്ട്. അതില്‍ ടെക് ലോകത്ത് നിന്നുള്ളവരും കുറവല്ല. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍, ലാറി പേജ് എന്നിവരാണ് ടെക് ലോകത്ത് നിന്ന് ഒരു സൂപ്പര്‍ യാച്ച് സ്വന്തമായുള്ള പ്രശസ്ത വ്യക്തികള്‍. ആകര്‍ഷകമായ സൂപ്പര്‍ യാച്ചുകള്‍ ശതകോടീശ്വരന്‍മാരുടെ ജീവിത ശൈലിയുടെ ഭാഗമാണ്. എന്നാല്‍ ശതകോടീശ്വരന്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

mark zuckrberg

പൊതുവേദികളില്‍ വളരെ സിമ്പിളായും കാഷ്വലായും പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയാണ് ഫേസ്ബുക്ക് സഹസ്ഥാപകനായ സക്കര്‍ബര്‍ഗ്. എന്നാല്‍ ഇദ്ദേഹത്തിന്റെ പൊതു ജീവിതവും സ്വകാര്യ ജീവിതവും വൈരുധ്യം നിറഞ്ഞതാണെന്ന് നമുക്ക് മനസ്സിലാക്കാം. സാധാരണക്കാരില്‍ സാധാരണക്കാരുടെ വേഷം ധരിച്ച് പൊതു പരിപാടികള്‍ക്കെത്തുന്ന സക്കര്‍ബര്‍ഗ് സ്വകാര്യ ജീവിതത്തില്‍ തന്റെ ആഡംബര ജീവിതശൈലിയുടെ ഭാഗമായി വാങ്ങിക്കൂട്ടുന്ന സംഗതികള്‍ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെടും.

അത്തരത്തില്‍ ഒരു വാര്‍ത്തയാണിപ്പോള്‍ ടെക് ലോകത്താകെ അലയടിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ലോഞ്ച് പാഡ് എന്ന 118 മീറ്റര്‍ നീളമുള്ള മെഗായാച്ച് സക്കര്‍ബര്‍ഗ് വാങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 'ലോഞ്ച്പാഡ്' അടുത്തിടെ ജിബ്രാള്‍ട്ടറില്‍ നിന്ന് സെന്റ് മാര്‍ട്ടനിലേക്ക് കന്നി യാത്ര നടത്തി. ജെഫ് ബെസോസിന്റെ വിഖ്യാത സൂപ്പര്‍ യാച്ചായ കോരുവിനേക്കാള്‍ ഒമ്പത് മീറ്റര്‍ നീളം കുറവുള്ളതാണ് ഈ ആഡംബര നൗക.

mark zuckrberg magayacht
Note: Images are representative purpose only

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്ന് തുടങ്ങി മുന്‍നിര സേവനങ്ങള്‍ രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മെറ്റ മേധാവിക്ക് നഷ്ടപ്പെട്ടത് 24838 കോടിയാണ്. ഇതിനിടെയാണ് പുതിയ വാര്‍ത്ത. സക്കര്‍ബര്‍ഗ് നെതര്‍ലാന്‍ഡിലെ ഫെഡ്ഷിപ്പിന്റെ കപ്പല്‍ശാല സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ആഡംബര നൗക വാങ്ങിയതായി ഊഹാപോഹങ്ങള്‍ ഉയര്‍ന്നത്. അതേസമയം എത്ര കോടി മുടക്കിയാണ് മെറ്റ സിഇഒ ഈ യാനം സ്വന്തമാക്കിയതെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

കപ്പല്‍ നിര്‍മ്മാതാവായ ഫെഡ്ഷിപ്പിന്റെ നയം അനുസരിച്ച് ഉടമസ്ഥത, വില, ഡെലിവറി വിശദാംശങ്ങള്‍ എന്നിവ ഒരിക്കലും വെളിപ്പെടുത്തില്ലെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിപ്പോള്‍ 1960-കളിലെ 18 മീറ്റര്‍ ഫെഡ്ഷിപ്പായാലും 21-ാം നൂറ്റാണ്ടിലെ 118 മീറ്റര്‍ ഫെഡ്ഷിപ്പായാലും തങ്ങളുടെ നയങ്ങള്‍ വിട്ടൊരു കളിയുമില്ലെന്നും സ്വകാര്യ വിവരങ്ങള്‍ പങ്കിടില്ലെന്നുമാണ് കപ്പല്‍ നിര്‍മാതാക്കളായ ഫെഡ്ഷിപ്പിന്റെ നിലപാട്.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ യാച്ച് യൂലിസസിനെ കുറിച്ച് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെളിഞ്ഞിരുന്നു. സക്കര്‍ബര്‍ഗ് നെതര്‍ലാന്‍ഡിലെ ഫെഡ്ഷിപ്പിന്റെ കപ്പല്‍ശാല സന്ദര്‍ശിച്ചതായി മാസങ്ങള്‍ക്ക് മുമ്പേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ യാച്ചിംഗ് ബ്ലോഗര്‍മാരില്‍ പലരും സക്കര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ ഇത് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു റഷ്യന്‍ വ്യവസായിക്കായി നിര്‍മ്മിച്ചതായിരുന്നു ഈ യാനം. എന്നാല്‍ ഇത് സക്കര്‍ബര്‍ഗ് 300 മില്യണ്‍ ഡോളര്‍ മുടക്കി വിലക്ക് വാങ്ങിയതായാണ് സൂചന. ലോഞ്ച്പാഡ് അമേരിക്കന്‍ ടെറിട്ടറിയായ മാര്‍ഷല്‍ ഐലന്‍ഡിന്റെ പതാകയാണ് വഹിക്കുന്നതെന്ന പബ്ലിക് മറൈന്‍ ട്രാക്കിംഗിന്റെ വെളിപ്പെടുത്തല്‍ ഇതിന്റെ ഉടമ സക്കര്‍ബര്‍ഗാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നു. ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസിന് 500 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ യാച്ച് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോരുവെന്ന് പേരുള്ള ഈ മെഗാഷിപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് പ്രയാണം ആരംഭിച്ച് സ്‌പെയിനിലെ മയ്യോര്‍ക്കയില്‍ നങ്കൂരമിട്ടിരുന്നു. ജെഫ് ബെസോസിന്റെ ചുവടുപിടിച്ച് സക്കര്‍ബര്‍ഗും ആഡംബര നൗക സ്വന്തമാക്കിയോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കപ്പലിന്റെ നിര്‍മ്മാതാവായ ഫെഡ്ഷിപ്പ് യാച്ചിന്റെ ഉടമസ്ഥത, ചെലവുകള്‍ അല്ലെങ്കില്‍ ഡെലിവറി വിശദാംശങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിനാല്‍ സക്കര്‍ബര്‍ഗ് തന്നെ ഇതില്‍ വ്യക്തത വരുത്താനായി രംഗത്ത് വരേണ്ടി വരും.

More from DriveSpark

Article Published On: Saturday, March 23, 2024, 10:50 [IST]
English summary
Did mark zuckerberg purchased megayacht named launchpad recently here is what we know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X