ജിംനി ഥാറിനെ മലത്തിയടിച്ചോ; വീഡിയോയുടെ സത്യാവസ്ഥ എന്ത്?

മഹീന്ദ്ര ഥാർ ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയമായ വിജയമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്, അത് കൊണ്ട് തന്നെ അതിന്റെ ജനപ്രീതി കാരണം ഗണ്യമായ കാത്തിരിപ്പ് കാലാവധിയാണ് വാഹനത്തിന് ഉളളത്. ഥാറിന് എതിരാളിയായി മാരുതി പുറത്തിറക്കിയ ഓഫ് റോഡറായ ജിംനിയും സമാനമായ ശ്രദ്ധ നേടിയിരുന്നു. രണ്ട് വാഹനങ്ങളും ഒരു മണൽക്കൂനയിലൂടെ കടന്നു പോകുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

പുതിയ തലമുറ മഹീന്ദ്ര ഥാർ ഒരു മണൽക്കൂനയിൽ കയറാൻ ശ്രമിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മൺകൂന കീഴടക്കാൻ ഥാർ പലതവണ ശ്രമിക്കുകയും, വേറെ ഡ്രൈവർമാർ മാറിമാറി ശ്രമിക്കുകയും ചെയ്തിട്ടും സാധിക്കുന്നില്ല. ഇതേ തുടർന്ന് ജിംനിയുടെ ഡ്രൈവറും ഇതേ വെല്ലുവിളി ഏറ്റെടുത്തു. ജിംനി അതേ മൺകൂനയെ നേരിടുകയും ഒറ്റ ശ്രമത്തിൽ തന്നെ അനായാസമായി വിജയിക്കുകയും ചെയ്തു.

ജിംനി ഥാറിനെ മലത്തിയടിച്ചോ; വീഡിയോയുടെ സത്യാവസ്ഥ എന്ത്?

നിരവധി വേരിയൻ്റുകളും, എഞ്ചിൻ ചോയ്‌സുകൾ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ എന്നിവ കാരണം ഥാറിന്റെ ഫീച്ചറുകളിൽ വ്യത്യാസം ഉണ്ടാകുമ്പോൾ, ജിംനി ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാണ് ലഭ്യമാകുന്നത് കൂടാതെ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. വീഡിയോ കാണുന്ന എല്ലാ മഹീന്ദ്ര ആരാധകരും രോഷാകുലരാകുമെന്ന കാര്യത്തിൽ സംശയമില്ല, പക്ഷേ എന്തുകൊണ്ടാണ് ജിംനിക്ക് മറികടക്കാൻ സാധിച്ചത്.

ശ്രദ്ധേയമായ ഒരു വശം ഥാറിലെ ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളാണ്. ഥാറിൽ ഹൈവേ ടെറൈൻ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കാഴ്ച്ചയിൽ തോന്നുന്നത്. ഈ സാഹചര്യത്തിൽ എസ്‌യുവിയുടെ പെർഫോമൻസിന് ഇതൊരു വിലങ്ങുതടിയായേക്കാം. ആഫ്റ്റർ മാർക്കറ്റ് പരിഷ്‌ക്കരണങ്ങളൊന്നുമില്ലാതെ ജിംനി സ്റ്റോക്ക് കണ്ടീഷനിലാണ്. എന്നിരുന്നാലും ചില ടയർ ഓപ്ഷനുകൾ സ്റ്റോക്ക് ടയറുകളേക്കാൾ മികച്ച ട്രാക്ഷൻ വാഗ്ദാനം ചെയ്യുന്നതാണ്.

ജിംനി ഥാറിനെ മലത്തിയടിച്ചോ; വീഡിയോയുടെ സത്യാവസ്ഥ എന്ത്?

കൂടാതെ, ജിംനി ഥാറിനേക്കാൾ ഭാരം കുറഞ്ഞതാണ്, ഇത് മികച്ച ട്രാക്ഷനും വേഗതയും നൽകുന്നു. കൂടുതൽ വേഗതയുള്ള ജിംനിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഥാറിന്റെ വലിയ ഭാരം പ്രത്യേക സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും. ഓഫ്-റോഡിംഗിൽ, ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് ഭാരമേറിയ വാഹനങ്ങളെക്കാൾ ഗുണമുണ്ടാകും.

ഓരോ റോഡിനും ചേരുന്ന ടയറുകളുണ്ട്. ഥാറിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു ലോ പ്രൊഫൈൽ ടയർ കൂടിയാണ് എന്ന് മനസിലാക്കണം. കാലിന് പാകമാകാത്ത ചെരുപ്പ് ധരിക്കുന്നത് പോലെ തന്നെയാണ് വാഹനങ്ങൾക്ക് യോജിക്കാത്ത ടയറുകൾ ഘടിപ്പിച്ചാലുളള കുഴപ്പം. അത് കൊണ്ട് വീഡിയോയിൽ ജിംനിയാണ് താരം എന്ന് പറയാൻ സാധിക്കില്ല, ചിലപ്പോൾ ഥാറിന് ഓൾ ടെറയ്ൻ ടയറുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഒരു ബുദ്ധിമുട്ടും കൂടാതെ കയറി വന്നേനെ.

ഥാറിൻ്റെ ഇലക്ട്രിക് പതിപ്പുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയിൽ നടന്ന പരിപാടിയിൽ പുതിയ പാസഞ്ചർ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പ്രദർശിപ്പിക്കുമെന്നതിനോടൊപ്പം ഥാർ ഇവിയെയും കമ്പനി അവതരിപ്പിച്ചിരുന്നു. കൺസെപ്റ്റ് മോഡലിലാണ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചതെങ്കിലും അധികം വൈകാതെ പ്രൊഡക്ഷൻ സ്പെക്കിലേക്ക് കടക്കുമെന്നാണ് വിവരം.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോർപിയോ, എക്‌സ്‌യുവി എന്നീ വാഹനങ്ങളെ പോലെ തന്നെയാണ് മഹീന്ദ്ര വിഷൻ ഥാർ ഇ -യും. INGLO-P1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ്, പുതിയ ഇലക്ട്രിക് മോഡലും വരുന്നത്, അത് കൊണ്ട് തന്നെ പഴയ ഥാറുമായി അധികം വലിപ്പ വ്യത്യാസമില്ലാതിരിക്കുമെന്നാണ് തോന്നുന്നത്.

വിഷൻ ഥാർ.e-യുടെ വീൽബേസ് 2,775mm നും 2,975mm നും ഇടയിലായിരിക്കുമെന്നും, കമ്പനിയുടെ ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ ice എഞ്ചിൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഓവർഹാംഗുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

കമ്പനിയുടെ വരാനിരിക്കുന്ന മറ്റ് EV മോഡലുകളെ പോലെ Thar.e യ്ക്കും ബിൽഡ് യുവർ ഡ്രീംസിൽ നിന്നുള്ള 80kWh LFP കെമിസ്ട്രി ബ്ലേഡ് ലിഥിയം-അയൺ ബാറ്ററി പാക്ക് ആയിരിക്കും ഉപയോഗിക്കാൻ സാധ്യത. റിയർ വീൽ ഡ്രൈവിൽ എത്തുന്ന ഇലക്ട്രിക് Thar.e യിൽ ഒന്നുകിൽ Valeo-യിൽ നിന്നുള്ള 228bhp, 380Nm മോട്ടോർ അല്ലെങ്കിൽ ഫോക്‌സ്‌വാഗനിൽ നിന്നുള്ള 282bhp, 535Nm ഇലക്ട്രിക് പവർട്രെയിൻ ആയിരിക്കും ഉപയോഗിക്കുക. ഫോർ-വീൽ-ഡ്രൈവ് പതിപ്പിൽ മുൻ ആക്‌സിലിൽ 107 ബിഎച്ച്‌പി, 135 എൻഎം ഇലക്ട്രിക് എന്നിവ അധികമായി അവതരിപ്പിക്കും.

More from DriveSpark

Article Published On: Monday, August 21, 2023, 12:54 [IST]
English summary
Did maruti jimny defeats mahindra thar in desert racing fact behind the viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X