രണ്‍വീര്‍ സിംഗ് കറങ്ങുന്നത് ഇന്‍ഷൂറന്‍സ് കഴിഞ്ഞ കാറിലെന്ന് സോഷ്യല്‍ മീഡിയ; സത്യാവസ്ഥ ഇതാണ്
നമ്മുടെ രാജ്യത്ത് സെലിബ്രിറ്റികളുടെ ചെറുചലനങ്ങള്‍ പോലും കീറിമുറിച്ച് ശസ്ത്രക്രിയ നടത്തുകയാണ് സോഷ്യല്‍ മീഡിയയിലുള്ള ചിലര്‍. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ് ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞ കാറിലാണ് കറങ്ങുന്നതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ആരോപിച്ചത്. എന്നാല്‍ ഇതിലെ വാസ്തവം എന്താണ് എന്നാണ് നമ്മള്‍ പരിശോധിക്കുന്നത്.

രണ്‍വീര്‍ സിംഗ് പലപ്പോഴും തന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡിലാണ് സിനിമ സെറ്റില്‍ എത്താറുള്ളത്. നീല നിറത്തിലുള്ള റാപ്പിഡുമായി താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ അദ്ദേഹത്തിനെതിരെ ഓണ്‍ലൈനില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. താരം സാധുതയുള്ള ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് കാര്‍ ഉപയോഗിച്ചതെന്നായിരുന്നു നെറ്റിസണ്‍സിന്റെ ആരോപണം.

നിരവധി ഉപയോക്താക്കള്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്യുകയും സാധുവായ ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് രണ്‍വീര്‍ സിംഗ് കാറില്‍ കറങ്ങുന്നതെന്നും പറഞ്ഞു. പരാതി ട്രാഫിക് ബ്രാഞ്ചിന് കൈമാറിയതായാണ് ട്വീറ്റുകളോട് മുംബൈ പൊലീസ് പ്രതികരിച്ചത്.

സംഭവം വിവാദമായതോടെ കാറിന്റെ ഇന്‍ഷൂറന്‍സ് രേഖകളുടെ പകര്‍പ്പ് പുറത്തുവിട്ടിരിക്കുകയാണ് രണ്‍വീര്‍ സിംഗിന്റെ ടീം. പിന്നാലെ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വേണ്ടത്ര വസ്തുതാ പരിശോധന നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു.

ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഇപ്പോള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനൊപ്പം രേഖപ്പെടുത്തുകയും ഇതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യാത്ത നിരവധി സംഭവങ്ങളുണ്ട്. പൊലീസ് പരിശോധനകളിലടക്കം രേഖകള്‍ ആവശ്യപ്പെടുന്നില്ല, പകരം വിശദാംശങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കുന്നു.

രണ്‍വീറിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍
വെള്ള നിറത്തിലുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസ് രണ്‍വീര്‍ സിങ്ങിന്റെ സ്ഥിരം വാഹനമാണ്. ഈ കാറുമായി താരം പല അവസരങ്ങളിലും മുംബൈ നഗരത്തിലൂടെ കറങ്ങുന്നത് കണ്ടിട്ടുണ്ട്. ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാവിന്റെ 4-ഡോര്‍ ലക്ഷ്വറി സ്പോര്‍ട്സ് കാറിന് 6.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. റാപ്പിഡ് എസിന് കരുത്തേകുന്ന AM29 V12 എഞ്ചിന്‍ പരമാവധി 552 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കും.

ഇതിന് ZF സോഴ്‌സ്ഡ് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്നു. വെറും 4.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കി.മീ വേഗത കൈവരിക്കാന്‍ കാറിന് സാധിക്കും. മണിക്കൂറില്‍ 327 കിലോമീറ്ററാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസിന്റെ ടോപ് സ്പീഡ്.
ഇത് കൂടാതെ നിരവധി ആഡംബര കാറുകളും രണ്‍വീറിന്റെ ഗാരേജിലുണ്ട്. മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും പുതിയ തലമുറ ജിഎല്‍എസ് എസ്‌യുവിയും രണ്‍വീര്‍ സിംഗ് സ്വന്തമാക്കിയിട്ടുണ്ട്. 83 ലക്ഷം രൂപയാണ് മാറ്റ്ബ്ലാക്ക് നിറത്തിലുള്ള കാറിന്റെ വില.

3.15 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഉറുസ് പേള്‍ എഡിഷനും രണ്‍വീര്‍ സിംഗ് സ്വന്തമാക്കിയിരുന്നു. ഉറൂസിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് 20 ശതമാനം അധികം നല്‍കിയാല്‍ മാത്രമേ പേള്‍ എഡിഷന്‍ സ്വന്താക്കാന്‍ സാധിക്കൂ. ഉറൂസിന്റെ അരാന്‍സിയോ ബോറിയാലിസ് ഷേഡാണ് രണ്‍വീര്‍ തിരഞ്ഞെടുത്തത്. കാന്‍ഡി ഓറഞ്ച് ഷേഡ് എന്നാണ് ഇത് സാധാരണയായി അറിയപ്പെടുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉറുസ് പേള്‍ ക്യാപ്സ്യൂള്‍ പതിപ്പിന് കുറച്ച് വിഷ്വല്‍ അപ്ഗ്രേഡുകള്‍ ലഭിക്കുന്നു. ബമ്പറില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്, ബോഡി സ്‌കര്‍ട്ടുകള്‍, ഒആര്‍വിഎം, വീല്‍ ക്ലാഡിംഗ്, റൂഫ് എന്നീ അപ്‌ഗ്രേഡുകള്‍ ഉള്‍പ്പെടുന്നു.

ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലെ മാറ്റ് ബ്ലാക്കിന് പകരമായി ബ്രഷഡ് സില്‍വര്‍ ടെക്സ്ചര്‍ ലഭിക്കും. പേള്‍ ക്യാപ്സ്യൂള്‍ പതിപ്പിന് ബോഡി-കളേര്‍ഡ് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ 22 ഇഞ്ച് വീലുകളും ലഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ 21 ഇഞ്ച് അലോയ് വീലുകളാണുള്ളത്.


Click it and Unblock the Notifications