റോള്‍സ് റോയ്‌സ് കലിനന്‍ വാങ്ങിയ ആദ്യ ഇന്ത്യക്കാരന്‍ ഒരു മലയാളി! എന്നാല്‍ ആള് എംഎ യൂസഫലിയല്ല

ആഡംബരത്തിന്റെ അവസാന വാക്കായി വിലയിരുത്തപ്പെടുന്ന കാര്‍ ബ്രാന്‍ഡാണ് റോള്‍സ് റോയ്‌സ്. ഇന്ന് റോള്‍സ് റോയ്‌സ് ഇന്ത്യയില്‍ ടാക്‌സിയായി വരെ ഓടിക്കുന്നുണ്ടെങ്കിലും പണ്ട് കാര്യങ്ങള്‍ ഇങ്ങനെ അല്ലായിരുന്നു. ബ്രിട്ടീഷ് ബ്രാന്‍ഡ് ആദ്യമായി പുറത്തിറക്കിയ എസ്‌യുവിയാണ് റോള്‍സ് റോയ്‌സ് കലിനന്‍. വിപണിയില്‍ എത്തിയതിന് പിന്നാലെ അതിസമ്പന്നരും സെലിബ്രിറ്റികളും ഈ കാര്‍ അങ്ങ് ഏറ്റെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പക്കല്‍ പത്തോളം കലിനന്‍ എസ്‌യുവികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന്‍ അംബാനിയല്ല കേട്ടോ.

അംബാനിയല്ലെങ്കില്‍ അത് ഗൗതം അദാനിയോ ടാറ്റയോ ബിര്‍ലയോ ആയിരിക്കുമെന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. ആ നേട്ടം സ്വന്തമാക്കിയത് ഒരു മലയാളിയാണ്. അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ചിന്ത ആദ്യം പോകുന്നത് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി ആയിരിക്കുമെന്നായിരിക്കും. എന്നാല്‍ എംഎ യൂസഫലിക്കും മുമ്പേ കലിനന്‍ സ്വന്തമാക്കിയത് മറ്റൊരു പ്രവാസി വ്യവസായിയാണ്. പേര് സോഹന്‍ റോയ്.

first indian to own rolls-royce cullinan

യുഎഇ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന സോഹന്‍ റോയ് ആണ് ലോകത്ത് ആദ്യമായി റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കിയ ഇന്ത്യക്കാരന്‍. തങ്ങളുടെ 25-ാം വിവാഹ വാര്‍ഷികത്തിനാണ് ഏരീസ് ഗ്രൂപ്പ് ചെയര്‍മാനായ സോഹന്‍ ഭാര്യ അിദിനി സോഹന് കോടികള്‍ വിലമതിക്കുന്ന കാര്‍ സമ്മാനിച്ചത്. 2018-ല്‍ 6.95 കോടി രൂപയ്ക്കാണ് റോള്‍സ് റോയ്‌സ് കലിനന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സോഹന്‍ റോയ് ലക്ഷ്വറി എസ്‌യുവി ദുബായ്‌യില്‍ വെച്ചാണ് ഡെലിവറിയെടുത്തത്.

റോള്‍സ് റോയ്‌സ് കമ്പനി തന്നെ അന്ന് ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. സോഹന്‍ റോയ്‌യെ കുറിച്ച് പറയുമ്പോള്‍ പ്രൊഫഷനലി അദ്ദേഹം ഒരു മറൈന്‍ എഞ്ചിനീയറാണ്. വിവിധ കമ്പനികളുടെ മറൈന്‍ സര്‍വേയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1998-ല്‍ ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് മറൈന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് സര്‍വീസസ് സ്ഥാപിച്ചു.

sohan roy with wife

പുനലൂര്‍ സ്വദേശിയായ സോഹന്‍ ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ്. റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന ചിത്രത്തിന്റെ തിരക്കഥ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ലൈബ്രറിയുടെ സ്ഥിരം ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടന്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളത്തിലെ ആദ്യത്തെ ഡിടിഎസ് സ്റ്റുഡിയോയായ വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ കോംപ്ലക്‌സ് അദ്ദേഹത്തിന്റെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2020-ല്‍ പുറത്തിറങ്ങിയ അല്‍ മല്ലു എന്ന ചിത്രത്തില്‍ ക്യാമറക്ക് മുന്നിലും മുഖം കാണിച്ചു.

ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905-ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കലിനന്‍ ഡയമണ്ടില്‍ നിന്നാണ് ഈ കാറിന് പേര് കിട്ടിയത്. റോള്‍സ് റോയ്‌സ് ലൈനപ്പില്‍ ഗോസ്റ്റിനും ഫാന്റത്തിനും ഇടയിലാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്. 563 bhp പവറും 850 Nm ടോര്‍ക്കും നല്‍കുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് റോള്‍സ് റോയ്‌സ് കലിനന് കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ വരുന്നത്.

ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഏതിനം പ്രതലത്തിലും ഓടിക്കാന്‍ വേണ്ടി വിവിധ ഡ്രൈവ് മോഡുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫാന്റത്തില്‍ ഉപയോഗിക്കുന്ന പുത്തന്‍ അലൂമിനിയം നിര്‍മിത സ്പേസ് ഫ്രെയിം ഷാസി തന്നെയാണ് കലിനന്റേത്. 5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള ഭീമാകാരന്‍ കാറിന് 3.295 മീറ്റര്‍ വീല്‍ബേസ് ഉണ്ട്.

മറ്റേതൊരു റോള്‍സ് റോയ്സ് കാറിനെയും പോലെ എസ്യുവിക്ക് വളരെ പ്രീമിയം ഇന്റീരിയറുകള്‍ ലഭിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ പ്യുവര്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, ഇതിന് ഹീറ്റഡ് ആംറെസ്റ്റുകള്‍, ബേര്‍ഡ്‌സ്‌ഐ വ്യൂ ഉള്ള 360-ഡിഗ്രി ക്യാമറ, റിയര്‍ സീറ്റ് മസാജര്‍, സ്റ്റാര്‍ലിറ്റ് റൂഫ്ലൈന്‍, പ്രത്യേകം കസ്റ്റമൈസ് ചെയ്ത ടയറുകള്‍, സെല്‍ഫ് ലെവലിംഗ് സസ്പെന്‍ഷന്‍ എന്നിവയടക്കമുള്ള സവിശേഷതകളും ലഭിക്കുന്നു.

നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാണിങ് സിസ്റ്റം, അലേര്‍ട്നെസ് അസിസ്റ്റ്, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് തുടങ്ങി അനേകം സുരക്ഷാ സന്നാഹങ്ങളും കലിനനില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, September 28, 2024, 10:00 [IST]
English summary
Did you know malayali entrepreneur sohan roy was the first indian to own rolls royce cullinan
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X