ഡീസല്‍ പുക കാന്‍സറുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന(WHO) കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഡീസല്‍ കാറുകള്‍ ഉതിര്‍ക്കുന്ന കരിമ്പുക ശ്വാസകോശത്തിന് അസുഖങ്ങള്‍ വരുത്തുന്നതാണെന്നും അത് ശ്വാസകോശ അര്‍ബുദത്തിനു വരെ കാരണമാകുമെന്നുമാണ് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചിരിക്കുന്നത്. ഡീസല്‍ കാറുകളുടെ നികുതി കയറ്റാന്‍ പോകുന്നതറിഞ്ഞ് കിടുങ്ങിയിരിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ പേടിസ്വപ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് ഈ പ്രഖ്യാപനം എന്നു പറയേണ്ടിയിരിക്കുന്നു.
കുറെ മുന്‍പ് തന്നെ ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ പുറത്തു വന്നിരുന്നു. 1988ല്‍ ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ മനുഷ്യര്‍ക്ക് ഡീസല്‍ പുത അര്‍ബുദകാരണമാകാമെന്ന് (കാര്‍സിനോജെനിക്) കണ്ടെത്തിയിരുന്നു.
ലോകത്തിലെ ഒരു വലിയ വിഭാഗം ആളുകള്‍ ഡീസല്‍ പുക ദിനം പ്രതി ശ്വസിക്കുന്നവരാണ്. തൊഴിലിടങ്ങളിലും ഇത്തരം പുകയേറ്റ് ജീവിക്കേണ്ടി വരുന്നവരുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇവര്‍ക്കിടയില്‍ കാന്‍സര്‍ സാധ്യത ഉയര്‍ന്നതാണ്.


Click it and Unblock the Notifications








