Diesel Suv മോഡലുകൾക്ക് വലിയ പ്രിയം പോര;പെട്രോൾ ആണ് ഇപ്പോൾ മുന്നിൽ
ജനങ്ങൾക്ക് ഇപ്പോൾ എസ്‌യുവി സെഗ്മെൻ്റിൽ പ്രിയം പെട്രോൾ മോഡലുകളോടാണ് എന്ന് പുതിയ കണക്ക്. 2023 സാമ്പത്തിക വർഷത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കാര്യം വ്യക്തമായത്. കഴിഞ്ഞ വർഷം 38.9 ശതമാനം വിൽപ്പന ഉണ്ടായിരുന്ന ഡീസൽ വേരിയൻ്റുകൾ ഈ വർഷം 36.9 ശതമാനത്തിലേക്ക് എത്തി.
എൻട്രി ലെവൽ അത് പോലെ തന്നെ മിഡ് സെഗ്മെൻ്റ് മോഡലുകളിൽ കൂടുതലും വാഹനപ്രേമികൾ വാങ്ങുന്നത് പെട്രോൾ വേരിയൻ്റുകളാണ് എന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്. പണ്ട് ഡീസൽ വേരിയൻ്റുകൾക്കായിരുന്നു വിൽപ്പന കൂടുതൽ എങ്കിൽ ഇന്ന് പുതിയ മലിനീകരണ മാനദണ്ഡങ്ങളുടെ വരവോടെ ഡീസൽ വേരിയൻ്റുകൾക്ക് പഴയതിനേക്കാൾ ചിലവും കൂടിയിട്ടുണ്ട്.

പല വാഹന നിർമാതാക്കളും, അതായത് എടുത്ത് പറയുകയാണെങ്കിൽ മാരുതി സുസുക്കി മുതൽ ഹ്യുണ്ടായി വരെയുളള വമ്പൻ വാഹന നിർമാതാക്കൾ വരെ തങ്ങളുടെ ചില ഡീസൽ വേരിയൻ്റുകൾ നിർത്തലാക്കുകയും ചെയ്തിരുന്നു. മഹീന്ദ്രയുടെ കാര്യം നോക്കുകയാണെങ്കിൽ മാർച്ച് മാസം റെക്കോർഡ് വിൽപ്പനയാണ് കമ്പനി നേടിയത്. 2023 മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 36,000 യൂണിറ്റിനടുത്ത് വില്‍പ്പനയുമായി മിന്നിത്തിളങ്ങുകയാണ് മഹീന്ദ്ര. പോയ മാസം തങ്ങള്‍ ആഭ്യന്തര വിപണിയില്‍ 35,976 യൂണിറ്റ് എസ്‌യുവികള്‍ വില്‍പ്പന നടത്തിയതായി മഹീന്ദ്ര അറിയിച്ചിരുന്നു.
സെഗ്‌മെന്റിലെ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കണക്കുകളാണിത്. 31 ശതമാനമാണ് വളര്‍ച്ച. 2022 മാര്‍ച്ചില്‍ 27,603 യൂണിറ്റുകളായിരുന്നു മഹീന്ദ്രയുടെ എ്‌സ്‌യുവി വില്‍പ്പന. മൊത്തത്തില്‍, 21 ശതമാനം വളര്‍ച്ചയോടെ 66,091 യൂണിറ്റ് വാഹന വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. വാര്‍ഷിക അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന എസ്‌യുവി വില്‍പ്പനക്ക് കൂടിയാണ് സാക്ഷ്യം വഹിച്ചത്.
3,56,961 യൂണിറ്റ് എസ്‌യുവികളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത്. 60 ശതമാനമാണ് വളര്‍ച്ച. മഹീന്ദ്ര എസ്‌യുവികള്‍ക്ക് മാസങ്ങളുടെ കാത്തിരിപ്പ് കാലയളവുള്ള വേളയിലാണ് ഈ നേട്ടമെന്നോര്‍ക്കണം. 2020-ല്‍ രണ്ടാം തലമുറ ഥാര്‍ വിപണിയില്‍ എത്തിച്ച ശേഷം മഹീന്ദ്രയുടെ ശുക്രന്‍ ഉദിച്ചുവെന്ന് നമുക്ക് പറയാം. പിന്നീട് കമ്പനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഥാറിനെ പിന്തുടര്‍ന്നെത്തിയ XUV700, ബൊലേറോ നിയോ, സ്‌കോര്‍പിയോ N എന്നീ മോഡലുകളും ബമ്പര്‍ ഹിറ്റായി.
എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡിന് അനുസരിച്ച് ഡെലിവെറി ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് മഹീന്ദ്രയുടെ മുന്നിലുള്ള വെല്ലുവിളി. മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ ടോപ് സ്‌പെക് വേരിയന്റിന്റെ ഡെലിവറിക്കാണ് കമ്പനി പ്രാമുഖ്യം കൊടുക്കുന്നതെന്ന് കാണിച്ച് ഒരു കസ്റ്റമര്‍ നിയമസഹായം തേടുന്ന ലെവലിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. എസ്‌യുവികള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡിനെ തുടര്‍ന്ന് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും പ്ലാന്റുകളില്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ ഷിഫ്റ്റ് കൂട്ടിച്ചേര്‍ക്കാനും കമ്പനി നിര്‍ബന്ധിതരായി.
കഴിഞ്ഞ മാസം മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗവും വില്‍പ്പനയുടെ കാര്യത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ മഹീന്ദ്ര 22,282 വാണിജ്യ വാഹനങ്ങളാണ് വിറ്റത്. 12 ശതമാനമാണ് വളര്‍ച്ച. വാര്‍ഷിക വില്‍പ്പന 248576 യൂണിറ്റാണ്. വളര്‍ച്ച 40 ശതമാനം. പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും കൂടി ചേരുന്നതോടെ ഇന്ത്യയിലെ മുന്‍നിര ഓട്ടോമൊബൈല്‍ കമ്പനികളില്‍ ഒന്നായ മഹീന്ദ്ര തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചു.
ഇന്ത്യക്കാരുടെ പൾസറിഞ്ഞ് വാഹനം പുറത്തിറക്കാൻ മാരുതിയുടെ അത്രയും മിടുക്കുള്ള മറ്റൊരു കമ്പനിയുമില്ലെന്ന് അറിയാല്ലോ. സുരക്ഷയുടെ കാര്യമെല്ലാം പറഞ്ഞ് പലരും കളിയാക്കുമെങ്കിലും ഇന്നിറങ്ങുന്ന പല മോഡലുകളിലും സേഫ്റ്റിക്കും പരിഗണനകൊടുത്താണ് കമ്പനി പുറത്തിറക്കുന്നത്. 2023 മാർച്ച് മാസത്തേയും വിൽപ്പന കണക്കുകൾ പുറത്തുവിട്ടാണ് മാരുതി സുസുക്കി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ മാസം 1,70,071 യൂണിറ്റുകളുടെ വിൽപ്പനയാണ് ബ്രാൻഡിനെ തേടിയെത്തിയിരിക്കുന്നത്.


Click it and Unblock the Notifications








