ഗ്രാൻഡ് വിറ്റാര ഓൾഗ്രിപ്പ് സെലക്ട് vs ജിംനി ഓൾഗ്രിപ്പ് പ്രോ; മാരുതിയുടെ AWD സിസ്റ്റങ്ങൾ തമ്മിലുള്ള വ്യത്യാസം

ജിപ്‌സിയുടെ യഥാർത്ഥ പിൻഗാമി എന്ന നിലയിൽ മാരുതി സുസുക്കി ഐക്കണിക് ജിംനിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഡാർ ഓൺ ഫ്രെയിം പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്നതും സുസുക്കിയുടെ ഓൾ-ഗ്രിപ്പ് AWD സിസ്റ്റം ബൂസ്റ്റ് ചെയ്യുന്നതുമായ ഒരു യഥാർത്ഥ ബ്ലൂ ഓഫ്‌റോഡറായിരിക്കും ഇത്. എന്നാൽ AWD/4WD സിസ്റ്റം ലഭിക്കുന്ന ഒരേയൊരു മാരുതി മോഡൽ ഇതുമാത്രമല്ല എന്നതാണ് ശ്രദ്ധേയം. ഗ്രാൻഡ് വിറ്റാരയിൽ ഇതിനകം തന്നെ ഈ ഓൾഗ്രിപ്പ് സെറ്റപ്പുണ്ട്!

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒന്നുകിൽ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിനൊപ്പം വാഹനം സ്വന്തമാക്കാം. മൈൽഡ് ഹൈബ്രിഡ് യൂണിറ്റിന് ഒരു AWD ഓപ്ഷനും ലഭിക്കുന്നു! ഗ്രാൻഡ് വിറ്റാരയും അതിന്റെ റീബാഡ്ജ്ഡ് ടൊയോട്ട പതിപ്പായ അർബൻ ക്രൂയിസർ ഹൈറൈഡറിനും മാത്രമാണ് ഈ സെഗ്‌മെന്റിൽ AWD ഓപ്ഷനുകൾ ലഭിക്കുന്നത്.

ഗ്രാൻഡ് വിറ്റാര ഓൾഗ്രിപ്പ് സെലക്ട് vs ജിംനി ഓൾഗ്രിപ്പ് പ്രോ

ഇതിനു പിന്നാലെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇന്ത്യയിൽ തങ്ങളുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവി മോഡലായ ജിംനി അവതരിപ്പിച്ചു. എന്നിരുന്നാലും, ജിംനിയിലെ AWD സിസ്റ്റം ഗ്രാൻഡ് വിറ്റാരയിലെ പോലെയല്ല എന്നതാണ് വാസ്തവം. രണ്ടും ഓൾഗ്രിപ്പ് സിസ്റ്റമല്ലേ അല്ലേ? പിന്നെ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ന് കൺഫ്യൂഷനുണ്ടോ? നമുക്ക് അത് അങ്ങ് തീർത്തേക്കാം.

ആദ്യം തന്നെ ഇരു മോഡലുകളിലും വരുന്നത് ഓൾഗ്രിപ്പ് തന്നെ, എന്നാൽ ഗ്രാൻഡ് വിറ്റാരയിൽ വരുന്നത് ഓൾഗ്രിപ്പ് സെലക്ടും ജിംനിയിൽ വരുന്നത് ഓൾഗ്രിപ്പ് പ്രോയുമാണ്. ഓൾഗ്രിപ്പ് സെലക്ട് എന്നത് ഒരു ബഹുമുഖ AWD സംവിധാനമാണ്, വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ മെച്ചപ്പെടുത്തിയ ട്രാക്ഷനും സ്റ്റബിലിറ്റിയ്ക്കും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗ്രാൻഡ് വിറ്റാര ഓൾഗ്രിപ്പ് സെലക്ട് vs ജിംനി ഓൾഗ്രിപ്പ് പ്രോ

ഓട്ടോ, സ്‌പോർട്ട്, സ്‌നോ, ലോക്ക് എന്നിങ്ങനെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ ഇത് വാഗ്ദാനം ചെയ്യുന്നു, ഡാഷ്‌ബോർഡിലെ പുഷ്-ആൻഡ്-ടേൺ ഡയൽ ഉപയോഗിച്ച് ഇവ തെരഞ്ഞെടുക്കാനാകും. ഓട്ടോ മോഡിൽ, സിസ്റ്റം ഡീഫോൾട്ടായി ഫ്രണ്ട് വീലുകളിലേക്ക് പവർ നൽകുന്നു. ഫ്രണ്ട് വീലുകൾക്ക് ട്രാക്ഷൻ ലഭിക്കുന്നില്ലെങ്കിൽ, കൺട്രോൾ വീണ്ടെടുക്കുന്നതിനായി സിസ്റ്റം അപ്പോൾ തന്നെ റിയർ വീലുകളിലേക്ക് പവർ തിരിച്ചുവിടുന്നു.

രണ്ടാമത്തെ മോഡലായ സ്‌പോർട്‌സ് മോഡ് കൂടുതൽ ഡൈനാമിക് ഡ്രൈവിംഗ് എക്സ്പീരിയൻസിന് മുൻഗണന നൽകുന്നു. ഇത് ത്രോട്ടിൽ റെസ്പോൺസ് വേഗത്തിലാക്കുകയും ഹാൻഡ്‌ലിംഗ് പവർ മെച്ചപ്പെടുത്തുന്നതിന് റിയർ വീലുകളിലേക്ക് പവർ ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്യുന്നു. സ്‌നോ മോഡ് വഴുവഴുക്കലുള്ള പ്രതലങ്ങളിൽ മെച്ചപ്പെടുത്തിയ ട്രാക്ഷനായി torque ഡിസ്ട്രിബ്യൂഷൻ അഡ്ജസ്റ്റ് ചെയ്യുന്നു. വെല്ലുവിളി നിറഞ്ഞ ഓഫ്-റോഡ് സാഹചര്യങ്ങളിൽ പരമാവധി ട്രാക്ഷനായി, ഫ്രണ്ട്-റിയർ വീലുകൾക്കിടയിൽ ലോക്ക് മോഡ് ഒരു നിശ്ചിത torque ഡിസ്ട്രിബ്യൂഷൻ (50:50) നൽകുന്നു.

ഗ്രാൻഡ് വിറ്റാര ഓൾഗ്രിപ്പ് സെലക്ട് vs ജിംനി ഓൾഗ്രിപ്പ് പ്രോ

മറുവശത്ത്, ഓൾഗ്രിപ്പ് പ്രോ, പ്രധാനമായി ഓഫ്-റോഡ് സവിശേഷതയ്ക്കു വേണ്ടി രൂപകൽപ്പന ചെയ്ത കൂടുതൽ പരുക്കൻ AWD സംവിധാനമാണ്. ഇതിന് 2H, 4H, 4L എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന മൂന്ന് മോഡുകൾ ലഭിക്കുന്നു. ഇത് ഒരു പരമ്പരാഗത ലോ-റേഷ്യോ ഡ്രൈവ് സെലക്ടർ ലിവർ ഉപയോഗിച്ച് സെലക്ട് ചെയ്യാനാവും. 2H അല്ലെങ്കിൽ 2-ഹൈ മോഡ് റെഗുലർ ഡ്രൈവിംഗിനുള്ളതാണ്, റിയർ വീൽ ഡ്രൈവ് മോഡാണിത് (RWD).

4H അല്ലെങ്കിൽ 4-ഹൈ മോഡ് വഴുവഉവക്കലുള്ള പ്രതലങ്ങളിൽ ഡ്രൈവ് ചെയ്യുന്നതിനുള്ളതാണ്. 4L അല്ലെങ്കിൽ 4-ലോ മോഡ് ഹെവി-ഡ്യൂട്ടി ഓഫ്‌റോഡിംഗിന് വേണ്ടിയുള്ളതാണ്, എവിടെങ്കിലും കുടുങ്ങി കിടക്കുന്ന അവസ്ഥയിൽ നിന്ന് കരകയറാൻ ധാരാളം ടോർക്ക് ആവശ്യമുള്ളപ്പോൾ ഇത് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം ജിംനിക്ക് ബ്രേക്ക് LSD ട്രാക്ഷൻ കൺട്രോളും ലഭിക്കുന്നു.

ഇത് ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ ട്രാക്ഷൻ നിലനിർത്താൻ സഹായിക്കുന്നു. ഓഫ്‌റോഡ് വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ലളിതമായ സംവിധാനമാണ് ഓൾഗ്രിപ്പ് പ്രോ. മറുവശത്ത്, ഓൾഗ്രിപ്പ് സെലക്ട് കൂടുതൽ സങ്കീർണ്ണമായ സംവിധാനമാണ്, ഏത് വീലുകൾക്കാണ് പവർ ലഭിക്കേണ്ടതെന്ന് മനസിലാക്കാൻ സിസ്റ്റം ഇലക്ട്രോണിക്സിന്റെ സഹായം ഇതിൽ തേടുന്നു.

More from DriveSpark

Article Published On: Thursday, June 1, 2023, 17:54 [IST]
English summary
Differences between grand vitara allgrip select vs jimny allgrip pro explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X