ഇവി ഓടിച്ചാൽ മാത്രം പോര; ഇലക്ട്രിക് മോട്ടോറുകളെ കുറിച്ചറിയണം
ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണല്ലോ ഇപ്പോൾ. വിപണി മുഴുവൻ കൈയ്യടക്കാനാണ് എല്ലാ വാഹന ബ്രാൻഡുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാ ഉപഭോക്താക്കളും ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന വൃത്യസ്ത മോട്ടോറുകളെ കുറിച്ചാണ് പറയുന്നത്.
ഇലക്ട്രിക് വാഹനങ്ങളിൽ ആദ്യമായി ഉപയോഗിക്കുന്നത് ബ്രഷ്ഡ് ഡിസി മോട്ടോറുകളാണ്. എന്നാൽ ഇപ്പോൾ അത് സാധാരണമായി ഉപയോഗിക്കുന്നില്ല എങ്കിലും ചില വാഹനങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ബ്രഷ്ഡ് മോട്ടോറിൽ ഒരു റോട്ടർ, ഒരു സ്റ്റേറ്റർ, അത് പോലെ തന്നെ കമ്മ്യുട്ടർ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. റോട്ടർ വൈൻഡിങ്ങിലൂടെ കടന്ന് പോകുന്ന വൈദ്യുതിയെ ദിശ മാറ്റി വിടാനുളള സ്വിച്ചാണ്. മോട്ടോറിലെ ബ്രഷുകളാണ് സ്റ്റേറ്ററിനും റോട്ടറിനും ഇടയ്ക്ക് വൈദ്യുതി നൽകുന്നത്.

ബ്രഷ് ചെയ്ത ഡിസി മോട്ടോറുകളുടെ ഗുണം ചിലവ് കുറഞ്ഞതും അത് പോലെ തന്നെ രൂപകൽപ്പന ചെയ്യാൻ എളുപ്പമുളളതുമാണ്. വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്നു. ഉപയോഗിക്കുന്ന തോറും ബ്രഷുകൾ നശിക്കും എന്നത് കൊണ്ട് തന്നെ അറ്റകുറ്റപ്പണികൾ കൂടുതലാണ്, ഇവികളിൽ ഉപയോഗിക്കുന്ന മറ്റ് മോട്ടോറുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ കാര്യക്ഷമത കുറവാണ്.
ബ്രഷ്‌ലെസ് ഡിസി മോട്ടോറുകളാണ് കൂടുതലും ഇവികളിൽ ഉപയോഗിക്കുന്നത്. ബ്രഷ്‌ലെസ് ഡിസി മോട്ടോറുകളേക്കാലും പ്രചാരത്തിലുളളത് ബ്രഷ്‌ലെസ് ഡിസി മോട്ടോറുകളാണ്. ബ്രഷ് ചെയ്ത മോട്ടോറുകളേക്കാൾ ആയുസ്സ് കൂടുതൽ ഈ മോഡൽ മോട്ടോറുകൾക്കാണ്. മറ്റ് മോട്ടോറുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഉയർന്ന പവർ ടു വെയ്റ്റ് അനുപാതമുണ്ട്. ഭാരം കുറഞ്ഞതും വലിപ്പം കുറവുമാണ് ബ്രഷ്‌ലെസ് ഡിസി മോട്ടോറുകൾക്ക്.

പേര് സൂചിപ്പിക്കുന്നത് പോലെ ബ്രഷ് ഇല്ലാത്ത മോട്ടോറുകളാണ് ഇവ. അത് കൊണ്ട് തന്നെ മോട്ടോറുകൾക്ക് കൂടുതൽ ആയുസ്സും, പരിപാലന ചിലവ് കുറവുമാണ്. സ്റ്റേറ്ററിനും റോട്ടറിനും ഇടയിൽ വൈദ്യുതി പ്രവഹിക്കാൻ ഇലക്ട്രോണിക് കമ്മ്യുട്ടേഷൻ ഉപയോഗിക്കുന്നു. വളരെ സങ്കീർണമായ രൂപകൽപ്പനയും നിർമാണവും കാരണം ബ്രഷ്‌ലെസ് മോട്ടോറുകൾക്ക് വിലയും കൂടുതലാണ്.
ഇൻഡക്ഷൻ മോട്ടോറുകളെ അസിൻക്രണസ് മോട്ടോറുകൾ എന്നും അറിയപ്പെടുന്നുണ്ട്, ഇവികളിൽ ഉപയോഗിക്കുന്ന മറ്റൊരു തരം മോട്ടോറാണ് ഇത്. ഇൻഡക്ഷൻ മോട്ടോറുകൾക്കും സ്റ്റേറ്ററും റോട്ടറും ഉണ്ട്, എന്നാൽ ഡിസി മോട്ടോറുകളിൽ നിന്ന് വ്യത്യസ്തമായി അവയ്ക്ക് കമ്മ്യൂട്ടേറ്റർ ഇല്ല എന്നതാണ് പ്രത്യേകത. പകരം, സ്റ്റേറ്ററിനും റോട്ടറിനും ഇടയിൽ വൈദ്യുതി പ്രവഹിക്കുന്നതിന് വൈദ്യുതകാന്തിക ഇൻഡക്ഷനാണ് ഉപയോഗിക്കുന്നത്. ഇൻഡക്ഷൻ മോട്ടോറുകൾക്ക് കാര്യക്ഷമതയും അത് പോലെ തന്നെ ഡിസി മോട്ടോറുകളേക്കാൾ ആയുസ് കൂടുതലുമാണ്.
ഇൻഡക്ഷൻ മോട്ടോറുകൾ ഇവികളിൽ ഉപയോഗിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് അതായത് അവയ്ക്ക് ഉയർന്ന ടോർക്ക് നൽകാൻ സാധിക്കും, കുറഞ്ഞ വേഗതയിൽ പോലും ധാരാളം ടോർക്ക് സൃഷ്ടിക്കാൻ കഴിയും. തുടക്കത്തിൽ നീങ്ങാൻ വളരെയധികം ടോർക്ക് ആവശ്യമുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഇത്തരം മോട്ടോറുകൾ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. എന്നിരുന്നാലും, ഇൻഡക്ഷൻ മോട്ടോറുകൾ ഡിസി മോട്ടോറുകളേക്കാൾ ചെലവേറിയതാണ് എന്നതാണ് മറ്റൊരു കാര്യം.
ഇലക്ട്രിക് വാഹനങ്ങൾ വിപണി പിടിക്കുന്നുണ്ട് എങ്കിലും വാഹനങ്ങളുടെ വില കൂടുതൽ മറ്റൊരു ഘടകമാണ്. മോട്ടോറുകളുടെ വില വാഹനത്തിൻ്റെ വിലയിലും മാറ്റമുണ്ടാക്കും എന്ന് അറിയാമല്ലോ. ഇന്ത്യൻ ബ്രാൻഡുകളായ ടാറ്റയും മഹീന്ദ്രയും മത്സരിച്ചാണ ഇവികൾ അവതരിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന നേട്ടങ്ങളിൽ ഒന്ന് അവയുടെ സീറോ ടെയിൽ പൈപ്പ് എമിഷനാണ്. കൺവൻഷണൽ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവികൾ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, പാർട്ടിക്കിൾ മാറ്റർ തുടങ്ങിയ ദോഷകരമായ മലിനീകരണം ഉണ്ടാക്കുന്നില്ല.


Click it and Unblock the Notifications








