ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

വാഹനത്തിന്റെ ഉപയോഗവും അവയുടെ പ്രവർത്തന മേഖലയും അനുസരിച്ചാണ് വാഹനങ്ങൾക്ക് റോഡ് പെർമിറ്റ് നൽകുന്നത്. ഇന്ത്യയിൽ വാഹനങ്ങൾക്ക് നൽകുന്ന വിവിധ തരത്തിലുള്ള പെർമിറ്റുകൾ എന്തെല്ലാം എന്ന് ഈ ലേഖനത്തിൽ നമുക്ക് നോക്കാം.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

പെർമിറ്റുകളെ സംബന്ധിച്ചിടത്തോളം, ഓട്ടോമൊബൈലുകൾ പ്രധാനമായും പാസഞ്ചർ & ഗുഡ്സ് വാഹനങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

പാസഞ്ചർ വാഹനങ്ങൾക്കുള്ള പെർമിറ്റുകൾ:

1. സ്കൂൾ ബസുകൾ അല്ലെങ്കിൽ ഇൻസ്റ്റിറ്റൂഷൻ:

ഈ പെർമിറ്റ് ലഭിക്കുന്ന വാഹനങ്ങൾ ഗോൾഡൻ യെല്ലോ നിറത്തിൽ പെയിന്റ് ചെയ്തതും റോഡ് നികുതിയിൽ നിന്ന് മുക്തവുമാണ്. ഈ വാഹനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

2. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP):

വെള്ള നിറത്തിലുള്ള ലക്ഷ്വറി ബസുകൾക്കാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നൽകുന്നത്. അതോടൊപ്പം ബസിന്റെ ബോഡിയുടെ മധ്യഭാഗത്തായി 5 സെന്റീമീറ്റർ വീതിയുള്ള നീല റിബണും ഇതിനായി ഉണ്ടായിരിക്കണം. കൂടാതെ, "ടൂറിസ്റ്റ്" എന്ന വാക്ക് വാഹനത്തിന്റെ ഇരുവശത്തും ഉണ്ടായിരിക്കണം എന്നതും നിർബന്ധമാണ്.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

3. റെന്റ്-എ-ക്യാബ് പെർമിറ്റ്:

ഒരു റെന്റ്-എ-ക്യാബ് പെർമിറ്റ് ലഭിക്കുന്നതിന്, അപേക്ഷകൻ ചുവടെ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട് -

• അപേക്ഷകന് 24/7 പ്രവർത്തിക്കുന്ന ഒരു ടെലിഫോൺ ഉണ്ടായിരിക്കണം.

• നിയമപരമായ പാർക്കിംഗ് സ്പെയ്സ് ഉണ്ടായിരിക്കണം.

• ട്രാൻസ്പോർട്ട് ബിസിനസിൽ മതിയായ എക്സ്പീരിയൻസ്.

• കുറഞ്ഞത് 50 എയർകണ്ടീഷൻ ചെയ്ത വാഹനങ്ങളുടെ ഉടമയായിരിക്കണം.

• വാഹനം ഓടുന്ന സംസ്ഥാനത്താണ് പാസഞ്ചർ ടാക്സ് അടയ്ക്കുന്നത്.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

4. ടെംപററി പെർമിറ്റ്:

ഒരു താൽക്കാലിക/ ടെംപററി പെർമിറ്റ് ഒരു വാഹനത്തെ പുറത്ത് ൊരു നിയന്ത്രിത സമയത്തേക്ക് പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഈ പെർമിറ്റ് അനുവദനീയമാണ് -

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

• മതപരമായ ചടങ്ങുകൾക്കോ ​​കാര്യങ്ങൾക്കോ ​​വേണ്ടി.

• ആനുകാലിക ബിസിനസ് ആവശ്യങ്ങൾക്കായി വാഹനങ്ങൾ ഉപയോഗിക്കുന്നതിന്.

• പെർമിറ്റ് പുതുക്കുന്നതിന് അപേക്ഷിക്കാൻ പോകുന്ന വാഹനങ്ങൾ.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

5. സ്റ്റേജ് ക്യാരേജ് പെർമിറ്റുകൾ:

കാലാകാലങ്ങളിൽ, സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ നഗരത്തിന്റെയോ ജില്ലയുടെയോ വിവിധ റൂട്ടുകളിലേക്കുള്ള ബസുകളുടെ ആവശ്യകതയെ ആശ്രയിച്ച് ക്യാരേജ് പെർമിറ്റുകൾ അനുവദിക്കുന്നു. ഈ നഗര റൂട്ടുകളിൽ സ്ഥിരമായി യാത്രക്കാരുമായി സർവ്വീസ് നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബസുകൾക്കോ ​​മറ്റ് സ്വകാര്യ ഓപ്പറേറ്റർമാർക്കോ ഈ പെർമിറ്റുകൾ അനുവദിക്കും.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

6. ഇക്കോ ഫ്രണ്ട്ലി സേവ:

മൂന്ന് വീലുകളുള്ളതും ബാറ്ററിയിൽ ഓടുന്നതുമായ വാഹനത്തിനാണ് ഈ പെർമിറ്റ് നൽകുന്നത്. കൂടാതെ, ഡ്രൈവർ ഉൾപ്പെടെ 11 -ൽ കൂടുതൽ സീറ്റിംഗ് ശേഷി പാടില്ല.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

7. ഫട് ഫട് സേവ:

നിശ്ചിത റൂട്ടിൽ ഓടുന്ന, ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് ഇരിക്കാനുള്ള ശേഷിയുള്ള വാഹനങ്ങൾക്കാണ് ഈ പെർമിറ്റ് നൽകുന്നത്.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

8. മാക്സി ക്യാബ് പെർമിറ്റ്:

ഒരു നിശ്ചിത റൂട്ടിൽ യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവർ ഉൾപ്പെടെ പരമാവധി 12- 13 സീറ്റിംഗ് ശേഷിയുള്ള (സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടും) വാഹനങ്ങൾക്കാണ് ഈ പെർമിറ്റ് നൽകുന്നത്.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

9. ഓട്ടോറിക്ഷ, ടാക്സി പെർമിറ്റുകൾ:

യാത്രക്കാരുമായി പോകുന്ന ത്രീ വീലർ, ഫോർ വീലർ വാഹനങ്ങൾക്കാണ് ഈ പെർമിറ്റുകൾ നൽകുന്നത്. വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള മീറ്ററാണ് ഈ സർവ്വീസുകൾക്കുള്ള നിരക്ക് കണക്കാക്കുന്നത്.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

10. ചാർട്ടേഡ് ബസ് പെർമിറ്റ്:

ഒരു ചാർട്ടേഡ് ബസ് പെർമിറ്റ് ഉടമയ്ക്ക് നഗരത്തിനകത്തോ നഗരത്തിന് പുറത്തോ ഒരു നിശ്ചിത ലക്ഷ്യസ്ഥാനത്തിനായി തന്റെ ക്ലയന്റുമായി കരാർ പ്രകാരം പ്രവർത്തിക്കാൻ കഴിയും. ഇതിനായി ഇടപാടുകാരും ഓപ്പറേറ്റർമാരും തമ്മിൽ ഒരു കരാർ ഉണ്ടാക്കുകയും യാത്രക്കാരുടെ ലിസ്റ്റ് ബസ് ഡ്രൈവറുടെ പക്കൽ ഉണ്ടായിരിക്കുകയും വേണം. ലിസ്റ്റിൽ പറഞ്ഞിരിക്കുന്നവരല്ലാതെ പെർമിറ്റ് ഉടമയ്ക്ക് യാത്രക്കാരെ എടുക്കാൻ കഴിയില്ല.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

ഗുഡ്സ് വാഹനങ്ങൾക്കുള്ള പെർമിറ്റുകൾ:

1. ഗുഡ്സ് കാരിയർ പെർമിറ്റ്:

ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഗുഡ്സ് കാരിയർ പെർമിറ്റ് നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾസ് ആക്ട് 1988 -ലെ സെക്ഷൻ 79 പ്രകാരമാണ് ഈ പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തിനുള്ളിൽ ഒരു വാഹനം പ്രവർത്തിക്കാൻ ഇത് അനുവദിക്കുന്നു.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

2. ഗുഡ്സ് കാരിയർ പെർമിറ്റുകളുടെ കൗണ്ടർ സിഗ്നേച്ചറുകൾ:

ഈ പെർമിറ്റ് ഒരു സംസ്ഥാനം നൽകിയതാണെങ്കിലും ബന്ധപ്പെട്ട സംസ്ഥാനത്തിന്റെയോ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയോ അംഗീകാരത്തിലൂടെ വിവിധ സംസ്ഥാനങ്ങളിൽ സാധുതയുള്ളതാണ്. ഡൽഹിയിൽ, 7500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ളതും ക്ലീൻ ഫ്യുവലിൽ ഓടാത്തതുമായ വാഹനങ്ങൾക്ക് കൌണ്ടർ സിഗ്നേച്ചർ പെർമിറ്റ് നിഷേധിക്കപ്പെടുന്നു.

ടാക്സി മുതൽ നാഷ്ണൽ പെർമിറ്റ് വരെ; ഇന്ത്യയിൽ ലഭ്യമായ വാഹന പെർമിറ്റുകൾ ഇവയെല്ലാം

3. നാഷ്ണൽ പെർമിറ്റുകൾ:

ചരക്ക് വാഹനങ്ങൾക്ക് സ്വന്തം സംസ്ഥാനത്തിന് പുറത്ത് പ്രവർത്തിക്കാൻ നാഷ്ണൽ പെർമിറ്റുകൾ നൽകുന്നു. മാതൃ സംസ്ഥാനം ഉൾപ്പെടെ തുടർച്ചയായി നാല് സംസ്ഥാനങ്ങൾക്കാണ് ഈ പെർമിറ്റ് നൽകുന്നത്. ദേശീയ പെർമിറ്റ് ലഭിക്കുന്നതിന് വാഹനത്തിന്റെ പഴക്കം 12 വർഷത്തിൽ കൂടരുത്, മൾട്ടി ആക്സിൽ വാഹനത്തിന് 15 വർഷത്തിൽ കൂടരുത്.

More from DriveSpark

Article Published On: Tuesday, September 20, 2022, 13:23 [IST]
English summary
Different types and varieties of automobile permits issued in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X