ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്ക് വേണ്ടുന്ന ഏറ്റവും ആവശ്യമായ സുരക്ഷ ഗ്യാഡ്ജെറ്റുകളിൽ ഒന്നാണ് ഹെൽമെറ്റുകൾ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് വിപണിയിൽ പല തരത്തിലും ഫീച്ചറുകൾ ഉള്ളതുമായ ഹെൽമെറ്റുകൾ ലഭ്യമാണ്.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

നിങ്ങൾ ഒരു ഫസ്റ്റ് ടൈം ഹെൽമെറ്റ് ബയറാണെങ്കിൽ, പുറത്തുപോയി ഹെൽമെറ്റ് തിരയുന്നത് അല്പം ആശയക്കുഴപ്പമുണ്ടാക്കാം. ഇന്ന് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ഉള്ളതിനാൽ, ഈ കൺഫ്യൂഷൻ സാധാരണമാണ്.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

അതിനാൽ നിലവിൽ മാർക്കറ്റിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകളെക്കുറിച്ച് അല്പം അറിയുന്നത് ഉപയോഗപ്രദമാകും. ഇന്ത്യയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെമറ്റുകളും അവയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുമാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കുന്നത്.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

ഫുൾ ഫേസ് ഹെൽമെറ്റുകൾ

നമുക്കെല്ലാവർക്കും പരിചിതമായ പരമ്പരാഗത ഹെൽമെറ്റാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് റൈഡറിന്റെ മുഴുവൻ മുഖവും മറയ്ക്കുന്നു, അതുവഴി പരമാവധി സംരക്ഷണവും നൽകുന്നു. ഈ ഹെൽമെറ്റുകൾ കാറ്റിൽ നിന്നും മഴയിൽ നിന്നും പുറത്തെ ശബ്ദങ്ങളിൽ നിന്നും വേണ്ടത്ര സംരക്ഷണം നൽകുന്നു. ദീർഘദൂര റൈഡിംഗിൽ ഇവ വളരെ സുഖകരമാണ്.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

ഓപ്പൺ ഫേസ് ഹെൽമെറ്റുകൾ

ചുരുങ്ങിയ ദൂരത്തിലോ സിറ്റി റൈഡിംഗിലോ ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും സാധാരണമായ ചില ഹെൽമെറ്റുകളാണ് ഇവ. ഈ ടൈപ്പ് ഹെൽമെറ്റുകൾ നിങ്ങളുടെ താടിയും താടിയെല്ലുകളും തുറന്ന് തലയും നെറ്റിയും ചെവിയും മൂടുന്നു.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

ഇവയ്ക്ക് ഭാരം വളരെ കുറവാണ്, ഇത് നഗര യാത്രാ സാഹചര്യങ്ങൾക്ക് വളരെ സൗകര്യപ്രദമാണ്. എന്നിരുന്നാലും, ഓപ്പൺ ഫെയ്സ് ഹെൽമെറ്റുകൾ വിപണിയിലുള്ള ഏറ്റവും സുരക്ഷിതമായ ഹെൽമെറ്റുകളല്ല എന്ന് ശ്രദ്ധിക്കണം. പല ക്ലാസിക്ക് റൈഡർമാരും ഇവയാണ് ഉപയോഗിക്കുന്നത്.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

മോഡുലാർ ഹെൽമെറ്റുകൾ

ഫുൾ ഫേസ് ഹെൽമെറ്റിന്റെയും ഓപ്പൺ ഫെയ്സ് ഹെൽമെറ്റിന്റെയും ഒരു ക്രോസാണ് മോഡുലാർ ഹെൽമെറ്റുകൾ. മുൻഭാഗം മുകളിലേക്ക് ഉയർത്താനും ഫുൾ ഫെയ്സ് ഹെൽമെറ്റ് റൈഡറുടെ സൗകര്യാർത്ഥം ഓപ്പൺ ഫെയ്സ് ഹെൽമെറ്റായി മാറ്റാനും ഇതിൽ കഴിയും.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

ഇതിൽ ഉപയോഗിച്ചിരിക്കുന്ന അധിക സ്ക്രൂകളും ബോൾട്ടുകളും ഇവയെ സാധാരണ ഹെൽമെറ്റുകളേക്കാൾ അല്പ്ം ഭാരമുള്ളതാക്കുന്നു. ഇവ പൂർണ്ണമായും സീൽ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ, ഉയർന്ന വേഗതയിൽ കാറ്റിന്റെ ശബ്ദം ഹെൽമെറ്റിന് ഉള്ളിലൂടെ ഇഴഞ്ഞുനീങ്ങുന്നത് നമുക്ക് കേൾക്കാം.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

ഓഫ്-റോഡ് ഹെൽമെറ്റ്

അധികം ആരും തെരഞ്ഞെടുക്കാത്ത റോഡുകൾക്കായിട്ടാണ് ഓഫ്-റോഡ് ഹെൽമെറ്റുകൾ പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. റൈഡറുടെ കണ്ണുകളിലേക്ക് കുറഞ്ഞ അളവിൽ അഴുക്ക് അല്ലെങ്കിൽ മഡ് എത്തുന്ന തരത്തിലാണ് ഇവ രൂപപ്പെടുത്തിയിരിക്കുന്നത്.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

കണ്ണുകൾക്ക് മെച്ചപ്പെട്ട സംരക്ഷണം നൽകാൻ ഈ ഹെൽമെറ്റുകൾ വൈസറിന് പകരം സൺഗ്ലാസുകൾ ഉപയോഗിക്കുന്നു. ഓഫ്-റോഡ് ഹെൽമെറ്റുകളിൽ ധാരാളം എയർ വെന്റുകൾ ഉണ്ട്, അത് എയർ പ്ലോ നിയന്ത്രിക്കാൻ സഹായിക്കുന്നു. ദീർഘനേരം ധരിക്കുമ്പോൾ ഇവ അല്പം അസ്വസ്ഥതയുണ്ടാക്കും.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

ഡ്യുവൽ സ്പോർട്ട് ഹെൽമെറ്റുകൾ

ഈ ഹെൽമെറ്റുകൾ ഫുൾ ഫേസ് ഹെൽമെറ്റുകളും ഓഫ്-റോഡ് ഹെൽമെറ്റുകളും ചേർന്നതാണ്. എയറോഡൈനാമിക്സിനും സുഖസൗകര്യങ്ങൾക്കും ഇടയിൽ ഈ മോഡൽ മികച്ച സന്തുലിതാവസ്ഥ നൽകുന്നു. മിനുസമാർന്ന രൂപകൽപ്പനയും ഷാർപ്പ് കട്ടുകളും ഉപയോഗിച്ച് ഇവ തീർച്ചയായും വളരെ അഭികാമ്യമാണ്.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

ഇനി ഹെൽമെറ്റുകളെ കുറിച്ച് ചില വസ്തുതകൾ അല്ലെങ്കിൽ ഫാക്ട്സ് പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

1: ഇരുതക്ര വാഹന അപകടങ്ങളിൽ മരണം സംഭവിക്കുന്നതിന് പ്രധാന കാരണം തലയ്ക്ക് പരിക്കേൽക്കുന്നതാണ്.

2: മരണം അല്ലെങ്കിൽ തലയ്ക്ക് ഏൽക്കുന്ന പരിക്കോ തടയാൻ ഹെൽമെറ്റുകൾ 30 ശതമാനത്തിൽ കൂടുതൽ ഫലപ്രദമാണ്.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

3: റൈഡർ ഹെൽമെറ്റ് ധരിക്കാതെ നിർഭാഗ്യകരമായി അപകടത്തിൽ പെട്ട് മരണപ്പെടാൻ നിലവിൽ 40 ശതമാനം സാധ്യത കൂടുതലാണ്.

4: നമ്മുടെ റോഡുകളിൽ ഒരു ഇരുചക്ര വാഹന റൈഡർക്ക് കാർ യാത്രികനേക്കാൾ അപകട സാധ്യത 32 ശതമാനം കൂടുതലാണ്.

5: ഒരു അപകടം ഉണ്ടായാൽ നിങ്ങൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഉണ്ടാവുന്ന ശരാശരി ആശുപത്രി ചെലവ് 3-4 മടങ്ങ് കൂടുതലായിരിക്കും.

ഫുൾ ഫേസ് മുതൽ സ്പോർട്ട് ടൈപ്പ് വരെ; ഇന്ത്യൻ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം ഹെൽമെറ്റുകൾ

എന്നാൽ ഇത്രയും ഉപകാരപ്പെടുന്ന ഹെൽമെറ്റുകൾ ധരിക്കുന്നത് നിയമം അനുശാസിക്കുന്നില്ല/ അല്ലെങ്കിൽ അത് ശക്തമായി നടപ്പിലാക്കുന്നില്ല എങ്കിൽ നമ്മുടെ രാജ്യത്ത് 20 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഇത് സ്വമനസാലെ ധരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Different types of helmets availabele in indian market
Story first published: Wednesday, October 20, 2021, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X