കാറുകളിലെ വ്യത്യസ്ത സസ്പെൻഷനുകൾ ഏതൊക്കെയെന്ന് അറിയാമോ

വ്യത്യസ്ത ഭൂപ്രദേശങ്ങളും റോഡ് സാഹചര്യങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ, വാഹനങ്ങളിൽ വിവിധ തരത്തിലുള്ള സസ്പെൻഷൻ സജ്ജീകരണങ്ങൾ കമ്പനി നൽകുന്നുണ്ട്. ഡ്രൈവർക്കും യാത്രക്കാർക്കും സൗകര്യവും സ്ഥിരതയും വാഹനത്തിന് നിന്ത്രണവും നൽകുന്നതിൽ ഈ സസ്പെൻഷനുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യൻ വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന വിവിധ തരത്തിലുളള സസ്പെൻഷൻ സംവിധാനങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

മാക്ഫെർസൺ സ്ട്രട്ട് സസ്പെൻഷൻ: ഇന്ത്യൻ കാർ നിർമ്മാതാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള തിരഞ്ഞെടുപ്പുകളിലൊന്നാണ് മാക്ഫെർസൺ സ്ട്രട്ട് സസ്പെൻഷൻ. വാഹനത്തിന്റെ ഭാരത്തെ താങ്ങുന്ന ഒരു ലംബമായ സ്‌ട്രട്ട് ഇതിൽ അടങ്ങിയിട്ടുണ്ട്, അതുപോലെ തന്നെ ഈ സസ്പെൻഷൻ നല്ല റൈഡിങ്ങ് നിലവാരവും, വാഹനത്തിന് മികച്ച ഹാൻഡിലിങ്ങും, പരിപാലനചിലവ് വളരെ കുറവുമാണ്.

കാറുകളിലെ വ്യത്യസ്ത സസ്പെൻഷനുകൾ ഏതൊക്കെയെന്ന് അറിയാമോ

ഡബിൾ വിഷ്ബോൺ സസ്പെൻഷൻ: ഡബിൾ വിഷ്‌ബോൺ സസ്പെൻഷൻ സിസ്റ്റം എന്നത് മികച്ച പെർഫോമൻസ് ഗുണങ്ങൾ കൊണ്ട് പ്രീമിയം കാറുകളിൽ സാധാരണയായി കാണപ്പെടുന്ന സംവിധാനമാണ്. വീൽ ഹബ് അസംബ്ലിയുമായും ഷാസിയുമായും ബന്ധിപ്പിച്ചിരിക്കുന്ന വിഷ്ബോൺ ആകൃതിയിലുള്ള രണ്ട് കൈകളാണ് ഈ സസ്പെൻഷനിൻ്റെ സവിശേഷത എന്ന് പറയുന്നത്. ഈ സംവിധാനം എത്ര ഉയർന്ന വേഗതയിലും വാഹനത്തിന് മികച്ച ഹാൻഡിലിങ്ങ്, സ്റ്റെബിളിറ്റി എന്നിവ നൽകുന്നു.

ടോർഷൻ ബീം സസ്പെൻഷൻ: ടോർഷൻ ബീം സസ്പെൻഷനുകൾ കോംപാക്റ്റ് കാറുകളിൽ അവയുടെ ലളിതവും അത് പോലെ തന്നെ ചിലവ് കുറവും കൊണ്ട് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവ രണ്ട് പിൻ ചക്രങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന ഒരു സോളിഡ് ബീം ഉൾക്കൊള്ളുന്നു, അവ ബമ്പുകൾ അല്ലെങ്കിൽ പരുക്കൻ പ്രതലങ്ങളിൽ സ്വതന്ത്രമായി നീങ്ങാൻ അനുവദിക്കുന്നു. മറ്റ് സജ്ജീകരണങ്ങളെപ്പോലെ വലിയ സങ്കീർണ്ണമല്ലെങ്കിലും, ടോർഷൻ ബീം സസ്പെൻഷനുകൾ നഗരത്തിലെ ഡ്രൈവിംഗിന് മാന്യമായ യാത്രാസുഖം പ്രദാനം ചെയ്യുന്ന സസ്പെൻഷനുകളിൽ ഒന്നാണ്.

കാറുകളിലെ വ്യത്യസ്ത സസ്പെൻഷനുകൾ ഏതൊക്കെയെന്ന് അറിയാമോ

മൾട്ടി-ലിങ്ക് സസ്പെൻഷൻ: മൾട്ടി-ലിങ്ക് സസ്പെൻഷനുകൾ സാധാരണയായി മിഡ്-സൈസ്, ആഡംബര വാഹനങ്ങളിലാണ് ഉപയോഗിച്ചു കാണുന്നത്. വീൽ ഹബ് അസംബ്ലിയെ ചേസിസുമായി ബന്ധിപ്പിക്കുന്നതിന് അവർ ഒന്നിലധികം ലിങ്കുകളാണ് ഉപയോഗിക്കുന്നത്, ഇത് ഓരോ ചക്രത്തിന്റെയും സ്വതന്ത്രമായ ചലനത്തിന് കാരണമാകുന്നു. ഈ സജ്ജീകരണം യാത്രാ സുഖം, വാഹനത്തിൻ്റെ ഹാൻഡലിങ്ങ്, സ്ഥിരത എന്നിവയ്ക്ക് സഹായിക്കുന്നു.

സെമി ഇൻഡിപെൻഡന്റ് സസ്പെൻഷൻ: എൻട്രി ലെവൽ ഹാച്ച്ബാക്കുകളിലും സെഡാനുകളിലും സെമി-ഇൻഡിപെൻഡന്റ് സസ്പെൻഷനുകളാണ് കൂടുതലായി ഉപയോഗിക്കാറുളളത്. ഷോക്ക് അബ്സോർബറുകളുമായി സംയോജിപ്പിച്ച് ടോർഷൻ ബീം അല്ലെങ്കിൽ ട്വിസ്റ്റ്-ബീം ആക്‌സിൽ അയിട്ടാണ് സാധാരണയായി അവ പ്രവർത്തിക്കുന്നത്. പൂർണ്ണമായും സ്വതന്ത്രമായ പ്രവർത്തനം ഇല്ലെങ്കിലും, സെമി-ഇൻഡിപെൻഡന്റ് സസ്പെൻഷനുകൾ കൊണ്ട് ദൈനംദിന യാത്രകൾക്ക് മതിയായ റൈഡിങ്ങ് നിലവാരവും കംഫർട്ടും വാഗ്ദാനം ചെയ്യാൻ സാധിക്കും.

കാറുകളിലെ വ്യത്യസ്ത സസ്പെൻഷനുകൾ ഏതൊക്കെയെന്ന് അറിയാമോ

ഡ്രൈവ് ചെയ്യുമ്പോൾ റോഡിലെ ബമ്പുകൾ സൃഷ്ടിക്കുന്ന ഊർജ്ജം ആഗിരണം ചെയ്യുന്ന ഹൈഡ്രോളിക് ഡാംപറുകൾ, വീലുകളുടെ ചലനം സുരക്ഷിതമായി നിയന്ത്രിക്കുകയും അസമമായ പ്രതലങ്ങളിൽ സഞ്ചരിക്കുമ്പോൾ കാർ ബൗൺസ് ചെയ്യുന്നത് തടയുകയും ചെയ്യുന്ന പ്രവർത്തനമാണ് ഷോക്കുകൾ നിർവഹിക്കുന്നത്.

ഒരു നല്ല നിലവാരമുള്ള ഷോക്ക് അബ്സോർബറിന് ഏകദേശം അഞ്ച് വർഷം വരെ നിലനിൽക്കും. എന്നാൽ ഒരു ഷോക്ക് അബ്സോർബറിന്റെ ലൈഫ് നമ്മുടെ ഡ്രൈവിംഗ് ശൈലി, റോഡുകളുടെ അവസ്ഥ, വാഹനം താണ്ടിയ കിലോമീറ്റർ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. യാത്രകളിൽ ചെറിയ കുണ്ടുകളിലോ കുഴികളിലോ ചാടുമ്പോൾ തന്നെ വാഹനത്തിന് ഭയങ്കരമായ ചാട്ടം അനുഭവപ്പെട്ടാൽ മനസിലാക്കാം ഷോക്ക് അബ്സോർബറുകൾ മാറ്റാറായി എന്ന്. കൂടാതെ കാറിന്റെ കുഷ്യനിംഗിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്യും.

അസമമായ റോഡുകളിൽ വാഹനമോടിക്കുന്നതിന്റെ വൈബ്രേഷനുകൾ നിങ്ങൾക്ക് അനുഭവപ്പെട്ടാലും മനസിലാക്കുക ഷോക്കിന്റെ ആയുസ് തീർന്നുവെന്ന്. അതോടൊപ്പം തന്നെ ഷോക്കുകളിൽ നിന്നും കേൾക്കുന്ന ചില ശബ്‌ദങ്ങളിലൂടെയും ഷോക്കുകൾ മാറ്റാറായി എന്ന് അറിയാൻ കഴിയും. മിക്ക പാസഞ്ചർ കാറുകളിലും ഇപ്പോൾ ഹൈഡ്രോളിക് ടൈപ്പ് ഷോക്ക് അബ്സോർബറുകളാണ് ഉപയോഗിക്കുന്നത്. ചെക്ക് വാൽവുകളിലൂടെയും ചെറിയ ഹോളുകളിലൂടെയും ഒരു ഫ്ലൂയിഡ് ഫോഴ്‌സ് നൽകി സ്പ്രിംഗ് ആക്ഷന് പ്രതിരോധം വർധിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

പ്രവചനാതീതമായ ഡാംപിംഗ് സ്വഭാവസവിശേഷതകൾ കാരണം ഫ്രിക്ഷൻ ടൈപ്പ് ഷോക്ക് അബ്സോർബറുകൾ ഏതാണ്ട് കാലഹരണപ്പെട്ടു. നിലവിൽ ഈ ടൈപ്പ് ഉപയോഗിക്കുന്ന വാഹനങ്ങൾ കുറവാണെന്നു തന്നെ പറയാം. ലിവർ-ടൈപ്പ് ഷോക്ക് അബ്സോർബർ ഇൻഡയറക്‌ട് പ്രവർത്തന തരമാണ്. ഇത് ഒരു ലിവറും ലിങ്കും വഴി ഷാസിയിലേക്ക് ബോൾട്ട് ചെയ്തിരിക്കുന്നു. ആക്‌സിൽ മുകളിലേക്കും താഴേക്കും നീങ്ങുമ്പോൾ ഒരു ട്വിൻ പിസ്റ്റൺ ക്രമീകരണം ഒരു വാൽവിലൂടെ ഓയിൽ നൽകുന്നു.

FAQs
സസ്പെൻഷൻ സംവിധാനങ്ങൾ എന്തൊക്കെയാണ്?
ചക്രങ്ങളെ ചേസിസുമായി ബന്ധിപ്പിക്കുകയും അസമമായ റോഡ് പ്രതലങ്ങളിൽ നിന്നുള്ള ആഘാതങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന വാഹനങ്ങളിലെ ഘടകങ്ങളാണ് സസ്പെൻഷൻ സംവിധാനങ്ങൾ.
സസ്പെൻഷൻ സംവിധാനങ്ങൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
അസമമായ റോഡുകൾ മൂലമുണ്ടാകുന്ന വൈബ്രേഷനുകളും ആഘാതങ്ങളും കുറയ്ക്കുന്നതിലൂടെ ഡ്രൈവർക്കും യാത്രക്കാർക്കും സുഖവും സ്ഥിരതയും നിയന്ത്രണവും നൽകുന്നതിനാൽ സസ്പെൻഷൻ സംവിധാനങ്ങൾ പ്രധാനമാണ്.
ഏത് തരത്തിലുള്ള സസ്പെൻഷൻ സംവിധാനങ്ങളാണ് ഇന്ത്യൻ വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നത്?
ഇൻഡിപെൻഡന്റ് ഫ്രണ്ട് സസ്പെൻഷൻ (ഐഎഫ്എസ്), ടോർഷൻ ബീം റിയർ സസ്പെൻഷൻ, മൾട്ടി-ലിങ്ക് റിയർ സസ്പെൻഷൻ, മാക്ഫെർസൺ സ്ട്രട്ട് ഫ്രണ്ട് സസ്പെൻഷൻ എന്നിവയാണ് ഇന്ത്യൻ വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന സസ്പെൻഷൻ സംവിധാനങ്ങൾ.
സ്വതന്ത്ര ഫ്രണ്ട് സസ്പെൻഷൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഇൻഡിപെൻഡന്റ് ഫ്രണ്ട് സസ്പെൻഷൻ ഓരോ ചക്രത്തെയും ലംബമായി സ്വതന്ത്രമായി ചലിപ്പിക്കാൻ അനുവദിക്കുന്നു, ഇത് മികച്ച കൈകാര്യം ചെയ്യൽ, മെച്ചപ്പെട്ട റൈഡ് നിലവാരം, ബോഡി റോൾ കുറയ്ക്കൽ എന്നിവയ്ക്ക് കാരണമാകുന്നു.
ഏത് തരത്തിലുള്ള സസ്പെൻഷൻ സംവിധാനമാണ് ഓഫ്-റോഡ് അവസ്ഥകൾക്ക് അനുയോജ്യം?
ഓഫ്-റോഡ് സാഹചര്യങ്ങൾക്ക്, പരുക്കൻ ഭൂപ്രദേശങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ് കാരണം, കരുത്തുറ്റ മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷനോ കരുത്തുറ്റ ടോർഷൻ ബീം റിയർ സസ്പെൻഷനോ ഉള്ള വാഹനങ്ങളാണ് പലപ്പോഴും തിരഞ്ഞെടുക്കുന്നത്.
DriveSpark Automotive

More from DriveSpark

Article Published On: Wednesday, August 16, 2023, 11:59 [IST]
English summary
Different types of suspension setup used in india leaf spring to multi link
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X