2-ാം സിനിമ 100 കോടി ക്ലബിലെത്തിച്ച 'നെപ്പോ കിഡ്' സംവിധായകൻ! യാത്രകള്‍ക്ക് ഇനി ലെക്‌സസ് ആഡംബരം

മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ സത്യന്‍ അന്തിക്കാടിന്റെ പിന്‍ഗാമിയായി എത്തി ബോക്‌സ് ഓഫീസില്‍ വിസ്മയം തീര്‍ത്ത യുവ സംവിധായകനാണ് അഖില്‍ സത്യന്‍ (Akhil Sathyan). തന്റെ രണ്ടാമത്തെ സിനിമയായ 'സര്‍വം മായ' 150 കോടി ക്ലബില്‍ കയറിയതിന് പിന്നാലെ അച്ഛന് വോള്‍വോ XC 60 സമ്മാനിച്ച അഖില്‍ ഇപ്പോള്‍ തന്റെയും കുടുംബത്തിന്റെയും യാത്രകള്‍ ഇനി കൂടുതല്‍ ആഡംബരപൂര്‍ണ്ണമാക്കാന്‍ പുത്തന്‍ ലെക്‌സസ് ഗരാജിലെത്തിച്ചു. ടൊയോട്ടയുടെ ലക്ഷ്വറി കാര്‍ വിഭാഗമായ ലെക്‌സസിന്റെ ഏറ്റവും ജനപ്രിയമായ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് മോഡല്‍ NX 350h ആണ് അദ്ദേഹം തിരഞ്ഞെടുത്തത്.

കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും കുടുംബത്തോടൊപ്പം എത്തി വാഹനം ഏറ്റുവാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പിതാവിനൊപ്പം 'ഞാന്‍ പ്രകാശന്‍', 'ജോമോന്റെ സുവിശേഷങ്ങള്‍' എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഫഹദ് ഫാസില്‍ നായകനായി 2023-ല്‍ പുറത്തിറങ്ങിയ ഫാമിലി എന്റര്‍ടെയിനറായ പാച്ചുവും അത്ഭുത വിളക്കുമായിരുന്നു.

akhil sathyan buys lexus nx 350h

ബോക്‌സ് ഓഫീസില്‍ വിജയമായ ഈ ചിത്രം അഖിലിന്റെ സംവിധാന മികവിനുള്ള അംഗീകാരം കൂടിയായിരുന്നു. രണ്ടാമത്തെ സിനിമയായ 'സര്‍വം മായ' ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി എന്ന് മാത്രമല്ല ജനപ്രിയ നായകനായ നിവിന്‍ പോളിയുടെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തിയ സിനിമ കൂടിയായിരുന്നു. 10 ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഈ ചിത്രം, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള സിനിമ എന്ന റെക്കോർഡും സ്വന്തമാക്കി.

അഖില്‍ സ്വന്തമാക്കിയ ലെക്‌സസ് NX 350h എസ്‌യുവി ക്രോസ്ഓവര്‍ സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു വാഹനമാണ്. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് സിസ്റ്റമാണ് ഇതിന്റെ ശക്തി. മെത്തം 236 bhp പവറും 239 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ വാഹനത്തില്‍ ഇ-സിവിടി ട്രാന്‍സ്മിഷനാണ് സജ്ജീകരിച്ചിരിക്കുന്നത്.

akhil sathyan buys lexus nx 350h

ഇതില്‍ ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡാണ്. ലിറ്ററിന് 17.8 കിലോമീറ്ററാണ് ഈ ഹൈബ്രിഡ് മോഡലിന്റെ ARAI ക്ലെയിംഡ് മൈലേജ്.ആഡംബരത്തിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്ര ഉറപ്പാക്കുന്ന വാഹനത്തിന്റെ ഉള്‍വശം അതിനൂതനമായ 'തക്കൂമി' കരവിരുതിലാണ് ഒരുക്കിയിരിക്കുന്നത്. 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, മാര്‍ക്ക് ലെവിന്‍സണ്‍ ഓഡിയോ സിസ്റ്റം എന്നിവ യാത്രക്കാര്‍ക്ക് വിഐപി അനുഭവം നല്‍കുന്നു.

ആഡംബര കാറുകളില്‍ സേഫ്റ്റിക്ക് പേരുകേട്ട ലെക്‌സസ്, അഖിലിനും കുടുംബത്തിനും ഏറ്റവും സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ഏകദേശം 84.97 ലക്ഷം മുതല്‍ 93.60 ലക്ഷം രൂപ വരെയാണ് കൊച്ചിയില്‍ ഈ ലെക്‌സസ് മോഡലിന്റെ ഓണ്‍റോഡ് വില. ജാപ്പനീസ് ബ്രാന്‍ഡിന്റെ വിശ്വാസ്യതയും പ്രീമിയം സര്‍വീസും കാരണമാണ് പല പ്രമുഖരും ലെക്‌സസ് തിരഞ്ഞെടുക്കുന്നത്.

akhil sathyan buys lexus nx 350h

തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലുള്ള അഖിലിന് കൂടുതല്‍ ഊര്‍ജ്ജസ്വലമായ യാത്രകള്‍ സമ്മാനിക്കാന്‍ ഈ പുത്തന്‍ കാറിന് സാധിക്കുമെന്നുറപ്പാണ്. ലെക്‌സസ് കൊച്ചി ഡീലര്‍ഷിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ സത്യന്‍ അന്തിക്കാടിനൊപ്പം അഖിലിന്റെ സഹോദരന്‍ അനൂപ് സത്യനെയും കാണാം. പുതിയ വാഹനത്തില്‍ അഖില്‍ സത്യന്റെ ഇനിയുള്ള യാത്രകള്‍ കൂടുതല്‍ വിജയകരമാകട്ടെയെന്ന് ആശംസിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 17, 2026, 8:30 [IST]
English summary
Director akhil sathyan buys lexus nx 350h luxury suv viral pics
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X