2-ാമത്തെ പടം 300 കോടി വാരി ഇന്‍ഡ്‌സ്ട്രി ഹിറ്റായി! 'ലോക:'ത്തര കാര്‍ സ്വന്തമാക്കി സംവിധായകന്‍

തന്റെ രണ്ടാമത്തെ ചിത്രം അതും ഒരു നായികാ പ്രാധാന്യമുള്ള സൂപ്പര്‍ ഹീറോ പടം ഇന്‍സ്ട്രി ഹിറ്റടിപ്പിച്ച് പാന്‍ ഇന്ത്യ ലെവലില്‍ അറിയപ്പെട്ട സംവിധായകനാണ് ഡൊമിനിക് അരുണ്‍ (Dominic Arun). കല്ല്യാണി പ്രിയദര്‍ശന്‍ നായികയായ 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' (Lokah Chapter 1: Chandra (2025)) എന്ന സിനിമയിലൂടെ മോളിവുഡില്‍ നിന്ന് 300 കോടി ക്ലബിലേക്ക് വാതില്‍ തുറന്ന ഡൊമിനിക് അരുണില്‍ നിന്നുള്ള വിസ്മയങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. വെറും 30 കോടി രൂപ ബജറ്റിലൊരുങ്ങിയ പടമാണ് കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റടിച്ചത്.

ടൊവിനോ തോമസ് അവതരിപ്പിച്ച 'ചത്തനെ' കേന്ദ്ര കഥാപാത്രമാക്കി 'ലോക'യുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനിടെ ഡൊമിനിക് അരുണ്‍ തന്റെ യാത്രകള്‍ മെര്‍സിഡീസ് ബെന്‍സിലേക്ക് മാറ്റിയിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ പ്രീമിയം എസ്‌യുവി GLC 220d 4MATIC ആണ് സംവിധായകന്‍ സ്വന്തമാക്കിയത്.

dominic arun buys mercedes-benz glc

ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഡൊമിനിക്കിന്റെ ഉറ്റ സുഹൃത്തായ ഛായാഗ്രാഹന്‍ നിമിഷ രവി, ലോകയിലെ പ്രധാന താരങ്ങളില്‍ ഒരാളായ ചന്ദു സലിംകുമാര്‍ എന്നിവര്‍ കാറിന്റെ കൂടെയുള്ള ഡൊമിനിക്കിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയാക്കി ആശംസകള്‍ നേര്‍ന്നു. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വെച്ച് ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ ഇത് 2024 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ്. ഇതില്‍ നിന്ന് സംവിധായകന്‍ യൂസ്ഡ് മോഡലാണ് വാങ്ങിയതെന്ന് മനസിലാക്കാം.

മലയാള സിനിമയിലെ യുവ സംവിധായകര്‍ക്കിടയില്‍ ആഡംബര വാഹനങ്ങളോടുള്ള താല്‍പര്യം വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചന കൂടിയാണ് ഡൊമിനിക്കിന്റെ പുതിയ ചോയ്‌സ്. ആഡംബരവും കരുത്തും ഒത്തുചേരുന്ന വാഹനമാണിത്.മെര്‍സിഡീസ് ബെന്‍സിന്റെ എസ്‌യുവി നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണ് GLC.

dominic arun buys mercedes-benz glc

ഡൊമിനിക് അരുണ്‍ തിരഞ്ഞെടുത്ത മെര്‍സിഡ്‌സ് ബെന്‍സ് GLC 220d 4MATIC പതിപ്പിന് ഏകദേശം 75.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്-ഷോറൂം വില. നികുതികള്‍ ഉള്‍പ്പെടെ കൊച്ചിയില്‍ ഇതിന്റെ ഓണ്‍-റോഡ് വില ഏകദേശം 96.26 ലക്ഷം രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂസ്ഡ് മോഡല്‍ ആയതിനാല്‍ ഡൊമിനിക് ഈ കാറിന് എത്ര രൂപ മുടക്കിയെന്ന് കൃത്യമായി അറിയില്ല.

സാങ്കേതികമായി നോക്കിയാല്‍, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ എസ്യുവിക്ക് കരുത്ത് പകരുന്നത്. ഏകദേശം 194 bhp പവറും 440 Nm പീക്കള ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് സാധിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി (9G-TRONIC) ബന്ധിപ്പിച്ചിരിക്കുന്ന ഈ വാഹനം മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നു.

mercedes-benz glc interior

മെര്‍സിഡീസിന്റെ പ്രശസ്തമായ 4MATIC ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഏത് തരം റോഡിലും മികച്ച നിയന്ത്രണവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കുന്നു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 8 സെക്കന്‍ഡ് സമയം മാത്രം മതി. വാഹനത്തിനുള്ളില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വോയ്സ് അസിസ്റ്റ് തുടങ്ങിയവ യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നു.

പ്രീമിയം ലെതര്‍ സീറ്റുകളും പനോരമിക് സണ്‍റൂഫും 64 കളര്‍ ആംബിയന്റ് ലൈറ്റിംഗും വാഹനത്തിന്റെ ഇന്റീരിയറിനെ കൂടുതല്‍ മനോഹരവും ആഡംബര പൂര്‍ണവുമാക്കുന്നു.സുരക്ഷയുടെ കാര്യത്തിലും മെര്‍സിഡീസ് ബെന്‍സ് GLC ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ അത്യാധുനിക സുരക്ഷാ ഫീച്ചറുകള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദീര്‍ഘദൂര യാത്രകള്‍ക്കും നഗരയാത്രകള്‍ക്കും ഒരുപോലെ സുഖകരമായ ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ മെര്‍സിഡ്‌സ് ബെന്‍സ് GLC 220d 4MATIC പതിപ്പിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ സിനിമ കൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ യുവ സംവിധായകരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ട ഡൊമിനിക്കിന്റെ മെര്‍സിഡീസ് യാത്രകള്‍ മനോഹരമാകട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Tuesday, March 10, 2026, 18:43 [IST]
English summary
Director dominic arun buys new mercedes benz glc 220d 4matic price features
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X