ദേശീയ പുരസ്‌കാര ജേതാവ്, ചെയ്ത വെബ്‌സീരീസ് വമ്പന്‍ ഹിറ്റ്! ! 1.37 കോടിയുടെ ആഡംബര കാര്‍ വാങ്ങി സംവിധായകന്‍

ഇന്ത്യയില്‍ സെന്‍സേഷന്‍ ഹിറ്റായ വെബ് സീരീസാണ് 'സ്‌കാം 1992 ഹര്‍ഷദ് മേത്ത സ്‌റ്റോറി'. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായ ഓഹരി കുംഭകോണമായിരുന്നു 'സ്‌കാം 1992' വിന്റെ പ്രമേയം. ഹര്‍ഷദ് മേത്തയുടെ കഥ പറഞ്ഞ 2020-ല്‍ പുറത്തിറങ്ങിയ സീരിസ് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഹര്‍ഷദ് മേത്തയുടെ വളര്‍ച്ചയും തകച്ചയുമായിരുന്നു ഈ സീരീസിന്റെ ഇതിവൃത്തം. പ്രശസ്ത സംവിധായകനായ ഹന്‍സല്‍ മേത്തയാണ് ഈ സീരീസ് സംവിധാനം ചെയ്തത്. ഇപ്പോള്‍ ഹന്‍സല്‍ മേത്ത (Hansal Mehta) ഒരു പുതിയ കാര്‍ വാങ്ങിയിട്ടുണ്ട്. അത് ഏതാണെന്നും അതിന്റെ പ്രത്യേകതകളും നമുക്ക് നോക്കാം.

നിലവില്‍ ഇന്ത്യയിലെ പ്രമുഖരായ സംവിധായകരുടെ ലിസ്റ്റിലെ മുന്‍നിരക്കാരനാണ് ഹന്‍സല്‍ മേത്ത. 'ഖാന ഖസാന' എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. ശേഷം സിനിമയിലേക്ക് ചുവടുമാറിയ ഹന്‍സല്‍ മേത്ത അലിഗഡ്, ലൂട്ടെരെ, ഫറാസ്, ഒമെര്‍ട്ട, സ്‌കൂപ്പ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ചു. 2013-ല്‍ പുറത്തിറങ്ങിയ 'ഷാഹിദ്' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം നേടിയെടുത്തു.

hansal mehta mercedes benz gls

മകനായ ജയ് മേത്തക്കൊപ്പം ഒരുക്കിയ 'സ്‌കാം 1992' എന്ന ഹിറ്റ് വെബ് സീരീസിലൂടെ ഫിലിംഫെയര്‍ ഒടിടി അവാര്‍ഡും ലഭിച്ചു. രാജ്യത്തെ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളായ ഹന്‍സല്‍ മേത്ത തന്റെ യാത്രകള്‍ ഇപ്പോള്‍ ബെന്‍സിന്റെ ആഡംബരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ മെര്‍സിഡീസ് ബെന്‍സ് GLS എസ്‌യുവിയാണ് സംവിധായകന്‍ വാങ്ങിയിരിക്കുന്നത്. ആഡംബരത്തിന്റെ പര്യായങ്ങളില്‍ ഒന്നായ GLS ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്ന് കൂടിയാണ്.

ഹന്‍സല്‍ മേത്ത പുത്തന്‍ കാര്‍ വാങ്ങിയ വിവരം ഓട്ടോഹാംഗര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ പുത്തന്‍ എസ്‌യുവിയുടെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാറിന്റെ താക്കോല്‍ കൈമാറിയതിനൊപ്പം ഡീലര്‍ഷിപ്പ് അധികൃതര്‍ ഹന്‍സല്‍ മേത്തക്ക് ഒരു ഗിഫ്റ്റ് ഹാമ്പറും സമ്മാനിച്ചു.

mercedes benz gls

യാത്രകള്‍ ആഡംബര പൂര്‍ണമാക്കാന്‍ തക്കവണ്ണമുള്ള നിരവധി ആധുനിക സാങ്കേതികവിദ്യകളും സൗകര്യ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു കാര്‍ ആണ് മെര്‍സിഡീസ് ബെന്‍സ് GLS. ഇക്കൊല്ലം ജനുവരിയിലാണ് കിടിലന്‍ മാറ്റങ്ങളുമായി ലക്ഷ്വറി എസ്യുവി രാജ്യത്ത് എത്തിയത്. GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് യഥാക്രമം 1.32 കോടി, 1.37 കോടി എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

ഉയര്‍ന്ന നിലവാരമുള്ള അപ്ഹോള്‍സ്റ്ററി, അത്യാധുനിക സാങ്കേതികവിദ്യയും കണക്റ്റിവിറ്റി ഫീച്ചറുകളും, പ്രായോഗികമായ മൂന്നാം നിര സീറ്റുകള്‍, ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റം, ഒന്നിലധികം ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേകള്‍, മെര്‍സിഡീസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഈ കാറില്‍ ഉള്‍പ്പെടുന്നു. 5.2 മീറ്ററിലധികം നീളമുള്ള എസ്‌യുവിക്ക് 2.78 മീറ്റര്‍ വീല്‍ബേസ് ഉണ്ട്. 7-സീറ്റര്‍ പതിപ്പായാതിനാല്‍ തന്നെ വണ്ടിയുടെ പ്രായോഗികതയും വേറെ ലെവലാണ്.

mercedes benz gls interior

ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), ലോ-സ്പീഡ് 360-ഡിഗ്രി ക്യാമറയും വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറ വ്യൂപോയിന്റുകളുള്ള ഓഫ്-റോഡ് മോഡും എന്നിവയെല്ലാമടക്കം സുരക്ഷക്കും പ്രത്യേക പരിഗണന കൊടുത്തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നു.

പുതിയ മെര്‍സിഡീസ് ബെന്‍സ് GLS പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 362 bhp പവറും 750 Nm പീക്ക് പവറും ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. GLS പെട്രോളിലേക്ക് വന്നാല്‍ 360 bhp പവറില്‍ 500 Nm torque നല്‍കുന്ന 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതില്‍ കിട്ടുക.

മെര്‍സിഡീസ്-ബെന്‍സ് നിരയിലെ മുന്‍നിര മോഡല്‍ ആയതിനാല്‍ 4MATIC ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുമായാണ് ഇത് വരുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 6.1 സെക്കന്‍ഡിനുള്ളില്‍ എസ്‌യുവി നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഇക്കോ, കംഫര്‍ട്ട്, ഓഫ് റോഡ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഈ ആഡംബര വാഹനത്തിന്റെ പ്രത്യേകതകളാണ്. എയര്‍ സസ്‌പെന്‍ഷന്‍ സജ്ീകരിച്ചതിനാല്‍ തന്നെ ഈ കാറിലെ യാത്രകള്‍ സുഖപ്രദമായിരിക്കും.

More from DriveSpark

Article Published On: Monday, August 12, 2024, 11:00 [IST]
English summary
Director hansal mehta gifts himself new mercedes benz gls luxury suv worth rs 1 37 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X