ബോളിവുഡിലേക്ക് അടുത്ത മഹീന്ദ്ര ഇവി! വാങ്ങിയത് സൂപ്പര്‍ താരത്തിന്റെ മരുമകന്‍, ലുക്കുണ്ടെങ്കിലും ഇഷ്ടം അഭിനയമല്ല

മഹീന്ദ്ര അടുത്തിടെ പുതിയ BE 6, XEV 9e ഇലക്ട്രിക് കാറുകളുടെ വിതരണം ആരംഭിച്ചു. ഈ മോഡേണ്‍ മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ വില കൂടിയ വേരിയന്റുകളുടെ ഡെലിവറിയാണ് ഇപ്പോള്‍ ആരംഭിച്ചത്. എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ ഡെലിവറികള്‍ ജൂണില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'ഇന്ത്യന്‍ ടെസ്‌ലകള്‍' എന്ന വിളിപ്പേര് സമ്പാദിച്ച ഈ കാറികളില്‍ കൂടുതല്‍ വിലയുള്ള എസ്‌യുവി കൂപ്പെ സ്‌റ്റൈലില്‍ വരുന്ന XEV 9e മോഡലിനാണ്. XEV 9e ഇലക്ട്രിക് കാറിന്റെ എക്‌സ്-ഷോറൂം വിലകള്‍ 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് പോകുന്നത്.

XEV 9e പായ്ക്ക്-3 വേരിയന്റുകളുടെ ഡെലിവറികള്‍ മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചത്. ഏകദേശം 30.50 ലക്ഷത്തിന് മുകളില്‍ ഓണ്‍റോഡ് വിലയുള്ള വേരിയന്റുകള്‍ ബുക്ക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ കാറിന്റെ താക്കോല്‍ കിട്ടിത്തുടങ്ങിയത്.അങ്ങിനെ വരുമ്പോള്‍ രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍ക്കുള്ള കാര്‍ ഇതുവരെ ഡെലിവറി ചെയ്ത് തുടങ്ങിയിട്ടില്ലെന്ന് സാരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി XEV 9e ഇലക്ട്രിക് കാര്‍ ഡെലിവറിയെടുക്കുന്നവര്‍ സമ്പന്നരോ, രാഷ്ട്രീയക്കാരോ, സിനിമാ താരങ്ങളോ, ബിസിനസ് പ്രമുഖരോ ആണ്.

danish devgn mahindra xev 9e

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മുന്‍ സിഇഒ പവന്‍ കുമാര്‍ ഗോയങ്ക, ടെക് മഹീന്ദ്ര മുന്‍ സിഇഒ സിപി ഗുരുനാനി എന്നിവര്‍ ഈ കാര്‍ സ്വന്തമാക്കിയിരുന്നു. ഈ കാറുകള്‍ക്കായി ശബ്ദ സംവിധാനങ്ങള്‍ ഒരുക്കിയ എആര്‍ റഹ്‌മാനും ഒരെണ്ണം ബുക്ക് ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ബോളിവുഡിലേക്ക് വീണ്ടുമൊരു മഹീന്ദ്ര XEV 9e എത്തിയിരിക്കുകയാണ്.

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനെ എല്ലാവര്‍ക്കും അറിയുമായിരിക്കും. നടി കാജോളിനെയാണ് അജയ് വിവാഹം ചെയ്തിരിക്കുന്നത്. ഒരു സൂപ്പര്‍ താരം എന്നതിലുപരി മികച്ച നടന്‍ എന്ന രീതിയിലും അജയ് ദേവ്ഗണ്‍ പേരെടുത്തിരുന്നു. അജയ് ദേവ്ഗണിന്റെ സഹോദരി നീലം ദേവ്ഗണും ഒരു നടിയാണ്. നീലത്തിന്റെ രണ്ട് മക്കളും സിനിമ മേഖലയില്‍ തന്നെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഇളയ മകനായ അമാന്‍ 'ആസാദ്' എന്ന ചിത്രത്തിലൂടെ അമ്മാവന്റെ കൂടെ ബോളിവുഡില്‍ അരങ്ങേറിയിരുന്നു.

അമാനിന്റെ ചേട്ടന്‍ ഡാനിഷിന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതിനേക്കാള്‍ പിന്നില്‍ നില്‍ക്കാനാണ് ഇഷ്ടം. ഒരു നടന്‍ ആകാനുള്ള ലുക്ക് ഉണ്ടെങ്കിലും സംവിധാനമാണ് തനിക്ക് ഇഷ്ടമെന്നാണ് ഡാനിഷ് പറയുന്നത്. 2023-ല്‍ ഡാനിഷ് ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരുന്നു. മാത്രമല്ല ബോക്‌സ്ഒാഫീസില്‍ നിന്ന് കോടികള്‍ വാരിയ 'ഷെയ്ത്താന്‍' എന്ന സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഡാനിഷ് ആയിരുന്നു.

ചെറുപ്രായത്തില്‍ സിനിമയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ തോളിലേറ്റുന്ന ഡാനിഷ് ഇപ്പോള്‍ പുതിയ മഹീന്ദ്ര XEV 9e ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈയിലെ മഹീന്ദ്ര ഡീലറായ എന്‍ബിഎസ് ഓട്ടോമോട്ടീവില്‍ നിന്നാണ് ബ്ലാക്ക് കളറിലുള്ള XEV 9e ഡെലിവറി എടുത്തത്. കാറിന് ചേരുന്ന കറുത്ത സ്യൂട്ട് ധരിച്ചാണ് ഡാനിഷ് ഷോറൂമിലെത്തിയത്. പുത്തന്‍ കാര്‍ ഡെലിവറിയുടെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

danish devgn mahindra xev 9e

കാര്‍ ഡെലിവറിക്ക് മുമ്പേ രജിസ്റ്റര്‍ ചെയ്തതായാണ് തോന്നുന്നത്. എന്നാല്‍ ഇതിലെ വെളുത്ത നമ്പര്‍ പ്ലേറ്റ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കാരണം, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകളാണ് ഘടിപ്പിക്കുന്നത്. ഡാനിഷ് ദേവ്ഗണ്‍ വാങ്ങിയ XEV 9E ഇലക്ട്രിക് കാറിന് വെള്ള നമ്പര്‍ പ്ലേറ്റിന്റെ വശത്ത് പച്ച ബാഡ്ജ് ഉണ്ട്. ഇത് മിക്കവാറും കസ്റ്റമൈസ് ചെയ്തതായിരിക്കും.

എസ്‌യുവി കൂപ്പെ ശൈലിയില്‍ വരുന്ന കിടിലന്‍ ഇ-എസ്‌യുവിയാണ് XEV 9e. ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കോ-ഡ്രൈവര്‍ എന്റര്‍ട്രെയിന്‍മെന്റ് എന്നിവയ്ക്കായി ട്രിപ്പിള്‍ 12.3 ഇഞ്ച് സ്‌ക്രീന്‍, പനോരമിക് ഗ്ലാസ് റൂഫ്, പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, കണക്റ്റഡ് കാര്‍ ടെക് എന്നിവയടക്കം പ്രീമിയം ഫീച്ചറുകള്‍ പായ്ക്ക് ചെയ്തിട്ടുള്ള ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.

danish devgn mahindra xev 9e

ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ ആദ്യത്തെ കാറാണ് ഇത്. ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര XEV 9e മൊത്തത്തില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ലെവല്‍ 2 ADAS, 360-ഡിഗ്രി ക്യാമറ, ESP, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് കാറില്‍ വരുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകള്‍.

XEV 9e ഇവിയില്‍ 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട്. ചെറിയ ബാറ്ററി പായ്ക്ക് 535 കിലോമീറ്ററും വലുത് 682 കിലോമീറ്ററും വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 175 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 20 മിനിറ്റിനുള്ളില്‍ 20-80 ശതമാനം ചാര്‍ജ് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവും.

More from DriveSpark

Article Published On: Thursday, March 27, 2025, 20:01 [IST]
English summary
Director producer danish devgn buys brand new mahindra xev 9e
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X