സാരിയുടുത്ത് ഡേർട്ട് ബൈക്കിൽ കറങ്ങുന്ന പെൺപുലികൾ, വൈറൽ വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ പെൺകുട്ടികൾ കാറും ബൈക്കും ഓടിക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും വൈറലാവാറുണ്ട്. ബൈക്ക് ഓടിക്കുക മാത്രമല്ല, അത് ഉപയോഗിച്ച് സ്റ്റണ്ട് ചെയ്യുകയും ചെയ്യുന്ന സ്ത്രീകൾ ഇപ്പോഴുണ്ട്. നേപ്പാളിൽ നിന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഹോണ്ട സിആർഎഫ് സീരീസ് ഡേർട്ട് ബൈക്കുകൾ ഓടിക്കുന്ന പെൺകുട്ടികളുടെ വീഡിയോ. ഡേർട്ട് ബൈക്കുകൾ ഓടിക്കുന്നതിനപ്പുറം അവരുടെ വസ്ത്രധാരമാണ് പ്രത്യേകത.

മോട്ടോർസൈക്കിൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും നേപ്പാളിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണ്. അവർ വിദഗ്ദരായ റൈഡേഴ്സ് ആണെന്ന് അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പരിശോധിക്കുമ്പോൾ മനസിലാകും. അവർ വീലികളും പോപ്പ്-അപ്പുകളും ചെയ്യുന്ന വീഡിയോകൾ വൈറലാണ്. നിരവധി സ്ത്രീകളെ പ്രചോദിപ്പിക്കുന്ന വളരെ ആകർഷകമായ ഒരു വീഡിയോ ആണ് ഇതെങ്കിലും അവർ ധരിച്ചിരിക്കുന്ന വേഷമാണ് വ്യത്യസ്തത. ഇതിന് മുൻപ് ഹൈഹീൽസും കുട്ടിപാവാടയും ധരിച്ച് ബുളളറ്റ് ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു.

പെൺകുട്ടികൾ സാരി ധരിച്ച് ഓടിക്കുമ്പോൾ അത് ചക്രങ്ങൾക്കിടയിലോ മറ്റേതെങ്കിലും പാനലിലോ അകപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ, റൈഡർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീഴാം, ഇത് രണ്ട് റൈഡർമാർക്കും ഗുരുതരമായ പരിക്കുകളുണ്ടാക്കും. സോഷ്യൽ മീഡിയയിലെ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ് എന്ന് മനസിലാകും. പക്ഷേ അവർ റൈഡിങ്ങ് ഗിയറുകൾ ധരിച്ചിട്ടുണ്ട് എന്ന വീഡിയോ കാണുമ്പോൾ മനസിലാകും. അത് കൊണ്ട് തന്നെ അവർ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് മനസിലാകും.

മുൻപ് സൂചിപ്പിച്ച ബുളളറ്റ് ഓടിക്കുന്ന സുന്ദരിയുടെ കാര്യത്തിലേക്ക് വന്നാൽ കണ്ണു മീന എന്നാണ് ഇവരുടെ പേര് എന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 14.3 ലക്ഷം പേരാണ് ഈ യുവതിയെ പിന്തുടരുന്നത്. യുവതികള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വീഡിയോ വൈറലായി. അതുകൊണ്ട് തന്നെ ഈ വീഡിയോ ഇതിനോടകം അധികാരികളുടെ പക്കല്‍ എത്തിയിരിക്കാം. നിയമം ലംഘിച്ച് ഇരുചക്ര വാഹനം ഓടിച്ച യുവതിക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് കരുതുന്നത്.

പൊതുവേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ചുരുങ്ങിയപക്ഷം റൈഡര്‍ എങ്കിലും ഹെല്‍മെറ്റ് ധരിക്കാറുണ്ട്. എന്നാല്‍ ഇവിടെ രണ്ട് പേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. നഗരപാതയിലൂടെ ഹെല്‍മറ്റ് പോലെയുള്ള സേഫ്റ്റി ഗിയറുകളൊന്നും ധരിക്കാതെയുള്ള യാത്ര വളരെ അപകടകരമാണെന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ വിസ്മരിക്കുകയായിരുന്നുവെന്നാണ് തോന്നുന്നത്.

യഥാര്‍ത്ഥത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് ഓടിക്കുന്നത് അല്‍പ്പം വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തിയാണ്. ഇതിന്‍െ കനത്ത ഭാരവും കരുത്തുറ്റ എഞ്ചിനും കാരണം പൊതുവേ സ്ത്രീകള്‍ ഈ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന കാഴ്ച വിരളമായേ നമുക്ക് കാണാന്‍ കഴിയൂ. എന്നാല്‍ ഈ ബൈക്ക് പുഷ്പം പോലെ ഓടിക്കുന്ന ഈ യുവതിയെ അക്കാര്യത്തില്‍ അഭിനന്ദിച്ചേ മതിയാകൂ.

എന്നാല്‍ ബുള്ളറ്റ് എന്നല്ല ഏത് ഇരുചക്ര വാഹനം ഓടിക്കുമ്പോഴും ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. നമ്മുടെ തലക്കുള്ള പടച്ചട്ടയായാണ് ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുക. വൈറല്‍ വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ബൈക്ക് ഓടിക്കുന്ന സ്ത്രീ 'ഹൈ ഹീല്‍സ്' ധരിച്ചിരിക്കുന്നതായി കാണാം. 'ഹൈ ഹീല്‍സ്' പാദരക്ഷകള്‍ ഉപയോഗിച്ച് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതും അത്യന്തം വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തിയാണെന്ന് ഓര്‍മിപ്പിക്കേണ്ട കാര്യമില്ലെല്ലോ.

ഇത് അസുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും റോഡപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല പില്യണ്‍ സീറ്റിലിരിക്കുന്ന സ്ത്രീ പാദരക്ഷകള്‍ ധരിച്ചിട്ടേയില്ലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ വല്ല അപകടവും പിണഞ്ഞാല്‍ അതിന്റെ വ്യാപ്തി കൂട്ടാന്‍ ഈ പ്രവര്‍ത്തികള്‍ തന്നെ ധാരാളമാണ്. തലക്ക് മാത്രമല്ല കാലുകള്‍ക്ക് സംരക്ഷണമില്ലാത്തതിനാല്‍ പരിക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഇവരുടെ സുഹൃത്തോ മറ്റോ മറ്റൊരു ബൈക്കിലോ കാറിലോ പിന്തുടര്‍ന്ന് കൊണ്ടാണ് വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത്.

More from DriveSpark

Article Published On: Monday, March 25, 2024, 19:24 [IST]
English summary
Dirt bike riding by girls wearing sarees and sandals video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X