ലുക്ക് നോക്കി വലിയ ടയർ ഇട്ടാൽ പണി ഉറപ്പാണേ, ഓവർസൈസ് ടയറുകളുടെ ദോഷവശങ്ങൾ ഇതൊക്കെ

വാഹനങ്ങളിൽ പ്രത്യേകിച്ച് എസ്‌യുവികളിൽ ഡെലിവറി എടുത്താൽ ഉടനെ ന്നെ ലുക്കിന് വേണ്ടഓവർ സൈസ് ടയറുകൾ ഇടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. തുടക്കത്തിൽ വലിയ പ്രശ്നങ്ങൾ ഒന്നും കാണിച്ചില്ല എങ്കിലും പതിയെ അത് എട്ടിൻ്റെ പണിയാവാനുളള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഥാറും വ്റാംഗളറും ഒക്കെ വലിയ ടയറുകൾ ഇടുന്ന വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകുന്നത് പതിവാണ്. റോഡിലൂടെ പോകുമ്പോൾ ചിലപ്പോൾ കാണാൻ ഭംഗിയുണ്ടാവാം, എന്നാൽ ചിലപ്പോഴൊക്കെ അത് ഒരുപാട് ദോഷങ്ങളുണ്ടാക്കുന്നുണ്ട്. അതിനെ കുറിച്ച് വിശദമായി തന്നെ ഈ ലേഖനത്തിൽ പറയാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

വലുപ്പം കൂടിയ ടയറുകൾ നിങ്ങളുടെ വാഹനത്തിൽ ഇടുമ്പോൾ ടയറും റോഡുമായുളള ഫ്രിക്ഷൻ കൂടുകയാണ്. സ്റ്റോക്ക് ടയറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രിക്ഷൻ കൂടുതലാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ ഓൺറോഡ് പെർഫോമൻസിനെ ഇത് ബാധിക്കും. അതോടൊപ്പം തന്നെ ബ്രേക്കിങ്ങിനേയും ഇത് സാരമായി ബാധിക്കാൻ സാധ്യയുണ്ട്.

inconvenience of oversized wheels

വാഹനത്തിന്റെ ടോർക്കിൽ വരുന്ന വ്യത്യാസത്തിന് ടയറിന്റെ വലുപ്പം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ടയറിൻ്റെ വലിപ്പം കൂടുന്തോറും റോഡുമായിട്ടുളള ഫ്രിക്ഷൻ കൂടുമെന്ന് മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ, ഫ്രിക്ഷൻ കൂടുമ്പോൾ വാഹനത്തിന് അധിക ഭാരം ആണ് വരുന്നത്. കൂടുതൽ ആക്സിലറേഷൻ വേണ്ടി വരുന്ന് വാഹനത്തിൻ്റെ പെർഫോമൻസിനെ ബാധിക്കുന്നു എന്നതാണ് ടോർക്ക് കുറയുന്നതിൻ്റെ കാരണം.

ഇനി വാഹനത്തിൻ്റെ റൈഡിങ്ങ് കംഫർട്ടിലേക്ക് വന്നാൽ വലിയ വീലുകൾ ഇട്ടാൽ ഒരു പരിധി വരെ കംഫർട്ട് ലഭിച്ചേക്കാം, പക്ഷേ അത് വാഹനത്തിൻ്റ ടേണിങ്ങ് റേഡിയസിനെ ബാധിക്കും. മിക്ക വാഹനങ്ങളുടെ കാര്യത്തിലും, ടയറുകൾ വലുതായിരിക്കുമ്പോൾ റൈഡ് ഗുണനിലവാരവും ക്യാബിൻ സുഖവും ബാധിക്കുന്നു. വലിയ ടയറുകൾ സ്ഥാപിച്ചാൽ സസ്പെൻഷൻ സജ്ജീകരണം ശരിയായി പ്രവർത്തിക്കില്ല എന്നതാണ് ഇതിന് കാരണം. വാഹനത്തിൻ്റെ സ്റ്റെബിളിറ്റി മികച്ചതാകാൻ സഹായിക്കുന്നുണ്ട് ചില കേസുകളിൽ.

inconvenience of oversized wheels

വലിയ വീലുകളുടെ മറ്റൊരു പോരായ്മ എന്ന് പറയുന്നത് ഇന്ധനക്ഷമത കുറയും എന്നതാണ്. അധിക ഭാരവും ഫ്രിക്ഷനും മൂലം വലിയ ടയറുകൾ വാഹനത്തിന് കൂടുതൽ ഇന്ധനം ഉപയോഗിക്കാനും കമ്പനി ഉറപ്പ് പറയുന്ന ഇന്ധനക്ഷമത കുറയ്ക്കാനും ഇടയാക്കും എന്നതാണ് പ്രശ്നം. സാധാരണ വലിപ്പത്തിലുള്ള ടയറുകളേക്കാൾ അവ തേയ്മാനത്തിന് സാധ്യത കൂടുതലാണ് എന്ന മാത്രമല്ല ടയറുകൾ പെട്ടെന്ന് തേയാനും ഇടയാക്കും.

ടയർ വാങ്ങുമ്പോൾ നല്ല ബ്രാൻഡ് നോക്കി വാങ്ങുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് അനുസൃതമായുള്ള ISI മാർക്കുള്ള ടയർ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പൈസ കുറവുള്ള ചൈനീസ് ടയറുകളും മറ്റ് വിലക്കുറഞ്ഞ മോഡലുകളുമെല്ലാം ഒഴിവാക്കുന്നതാവും ഉചിതം. ഹൈവേയാത്ര കൂടുതൽ ഉള്ളവർക്കു പെർഫോമൻസും കംഫർട്ടും കൂടുതൽ ലഭിക്കുന്ന ടയറുകളാണുത്തമം. അതേസമയം ലോക്കൽ സിറ്റി ഓട്ടങ്ങൾക്ക് മൈലേജ് കൂടുതൽ ലഭിക്കുന്ന ടയറുകളാണ് വേണ്ടത്.

inconvenience of oversized wheels

വാഹനത്തിൻ്റെ പെർഫോമൻസിനും സുരക്ഷയ്ക്കും ശരിയായ വലിപ്പത്തിലുള്ള ടയർ വാങ്ങിയിടേണ്ടത് അത്യാവശ്യമാണ്. സാധാരണയായി, ഒരു ടയറിൻ്റെ സൈസ് അതിൻ്റെ സൈഡ്‌വാളിൽ തന്നെ നിർമാതാക്കൾ നൽകിയിട്ടുണ്ട്. അതിനാൽ പുതിയ ടയറുകൾ വാങ്ങാൻ പോകുകയാണെങ്കിൽ റഫറൻസിനായി വാഹനത്തിൻ്റെ നിലവിലുള്ള ടയറുകൾ പരിശോധിക്കാം. അതുമല്ലെങ്കിൽ വാഹനത്തിൻ്റെ യൂസേഴ്‌സ് മാനുവൽ, കാറിൻ്റെ ഡോർ ജാം എന്നിവയിലും ടയർ സൈസ് സൂചിപ്പിച്ചിട്ടുണ്ടാവും.

ടയർ വാങ്ങുമ്പോൾ ടയറിന്റെ വശത്തിലെഴുതിയിരിക്കുന്ന ടയർ നിർമിച്ച തീയതി കൂടി നോക്കാൻ മറക്കേണ്ട. പഴയ സ്റ്റോക്ക് വാങ്ങി അമളിപറ്റരുതെന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും. പുതിയതായി തോന്നുന്ന ടയറാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ പോലും, അതിൽ അച്ചടിച്ചിരിക്കുന്ന തീയതി ഇനിയെങ്കിലും ശ്രദ്ധിക്കുന്നത് വലിയ ഉപകാരമാണ്. റബർ കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ അത് കാലക്രമേണ നശിച്ചുപോവാൻ ഇടയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 17, 2024, 19:08 [IST]
English summary
Disadvantages caused by oversized wheels and tyres details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X