കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്

കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ പലരും ചെയ്യുന്ന കാര്യമാണ് കുട്ടികളെ വാഹനത്തിൽ ഇരുത്തിയിട്ട് പുറത്തേക്ക് പോകുന്നത്, എന്നാൽ അങ്ങനെ ചെയ്യുന്നതിൻ്റെ അപകടസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ദുരന്ത നിവാരണ അതോറിറ്റി. പ്രത്യേകിച്ച് വേനൽക്കാലത്ത് കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്ക് ഇരുത്തിയതിന് ശേഷം പുറത്തേക്ക് പോകുമ്പോൾ കുട്ടികളുടെ നിര്‍ജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നത്.

കുട്ടികളെ വാഹനങ്ങളിൽ ഇരുത്തുകയാണെങ്കിൽ അൽപ്പസമയത്തേക്ക് മാത്രമായിരിക്കണമെന്നും അതോടൊപ്പം വാഹനത്തിൽ ഏസി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. പരമാവധി ഈ വേനൽക്കാലത്ത് കുട്ടികളെ വെയിലത്ത് നിർത്തിയിട്ട വാഹനങ്ങളിൽ ഒറ്റയ്ക്ക് ഇരുത്താതിരിക്കാൻ ശ്രമിക്കുക. വേനൽ ചൂടിൻ്റെ കാഠിന്യം കൂടി വരുന്നത് കൊണ്ട് തന്നെ വളർത്തു മൃഗങ്ങളേയും വാഹനത്തിൽ ഇരുത്തരുത് എന്നും അതോറിറ്റിയുടെ നിർദേശത്തിൽ പറയുന്നു.

കുട്ടികളുടെ സുരക്ഷയെ പറ്റി കൂടുതലായി പറയുകയാണെങ്കിൽ വാഹനങ്ങളിലെ ഏറ്റവും ഗുണമുളള സുരക്ഷ ഫീച്ചറാണ് ചൈൽഡ് ലോക്ക്. ഇന്നത്തെ മിക്ക കാറുകളും ചൈല്‍ഡ് ലോക്ക് സജ്ജീകരിച്ചാണ് വരുന്നത്. എന്നാല്‍ പല ആളുകള്‍ക്കും ചൈല്‍ഡ് ലോക്ക് കാണുന്നതല്ലാതെ അതിന്റെ ഉപയോഗം അറിയില്ല. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. കൈക്കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ ചൈല്‍ഡ് ലോക്കിനെ കുറിച്ച് നമ്മള്‍ വേവലാതിപ്പെടേണ്ട കാര്യമില്ല.

എന്നാല്‍ കുട്ടികള്‍ അല്‍പം വലുതായിക്കഴിഞ്ഞാല്‍ അവര്‍ ഒരിടത്തും അടങ്ങിയിരിക്കില്ല. കുട്ടികളെ നാം പിന്‍സീറ്റിലാണ് പൊതുവേ ഇരുത്തുക. കുഞ്ഞുങ്ങള്‍ക്ക് എല്ലാത്തിനോടും കൗതുകമായതിനാല്‍ അവര്‍ കാറിന്റെ ഓരോ പാര്‍ട്സും പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ സാധ്യതയുണ്ട്. കാര്‍ നീങ്ങുമ്പോള്‍ നാം സെന്‍ട്രല്‍ ലോക്കിംഗ് സജീവമാക്കുന്നു. അത്തരം സാഹചര്യത്തില്‍ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന കുട്ടികള്‍ക്ക് ഡോര്‍ തുറക്കാന്‍ ശ്രമിച്ചാലും പറ്റില്ല. എന്നാല്‍ നമ്മള്‍ ഫോണില്‍ സംസാരിക്കാനോ മറ്റോ കാര്‍ നിര്‍ത്തിയാല്‍ സെന്‍ട്രല്‍ ലോക്ക് അണ്‍ലോക്ക് ആകും.

ഇത്തരം സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അത് ഓപ്പണ്‍ ആകും. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരുപക്ഷേ ഇത് ശ്രദ്ധിക്കാന്‍ പറ്റിയെന്ന് വരില്ല. വികൃതിക്കുട്ടികള്‍ ആണെങ്കില്‍ അവര്‍ വണ്ടി വിട്ട് പുറത്തിറങ്ങിപ്പോയേക്കാം. ഡോര്‍ തുറന്ന് കിടക്കുന്നതറിയാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്താല്‍ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് നമ്മള്‍ ചൈല്‍ഡ് ലോക്ക് ഉപയോഗിക്കുന്നത്.

കുട്ടികള്‍ പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ ചൈല്‍ഡ് ലോക്ക് ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അകത്ത് നിന്ന് തുറക്കാന്‍ സാധിക്കില്ല. നിങ്ങള്‍ ഇറങ്ങി വന്ന് പുറത്ത് നിന്ന് തുറക്കുന്നതുവരെ കാറിന്റെ പിന്‍വശത്തെ ഡോറുകള്‍ തുറക്കാന്‍ കഴിയില്ല. ചൈല്‍ഡ് ലോക്കിന്റെ പ്രധാന സവിശേഷതയാണിത്. മുതിര്‍ന്നവര്‍ അറിയാതെ കാറില്‍ നിന്ന് കുട്ടികള്‍ ഇറങ്ങിപ്പോകുന്നതും കുട്ടികളുടെ കുസൃതി കൊണ്ടോ അല്ലാതെയോ ഡോര്‍ തുറന്നുണ്ടാകുന്ന അപകടങ്ങയെും തടയാം.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ ചൈല്‍ഡ് ലോക്ക് ദോഷകരമായും ബാധിക്കാം. നിങ്ങള്‍ ഒരുപക്ഷേ ഒരിടത്ത് കാര്‍ നിര്‍ത്തി പുറത്തേക്ക് പോയി എന്ന് കരുതുക. ചൈല്‍ഡ് ലോക്ക് ആക്ടീവ് ആണെങ്കില്‍ കുട്ടികള്‍ക്ക് ഡോര്‍ പുറത്ത് നിന്ന് തുറക്കാതെ വെളിയില്‍ ഇറങ്ങാന്‍ നിര്‍വാഹമുണ്ടാകില്ല. വെയിലെത്തോ മറ്റോ ആണ് പാര്‍ക്ക് ചെയ്തതെങ്കില്‍ കുഞ്ഞുങ്ങളെ അത് അപകടത്തില്‍ പെടുത്തിയേക്കാം. മരണം വരെ സംഭവിച്ചേക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ചൈല്‍ഡ് ലോക്കിന്റെ ഉപയോഗവും സൂക്ഷിച്ച് വേണം.

പുറത്ത് നിന്ന് ആരെങ്കിലും തുറന്നാല്‍ മാത്രമേ ഡോറുകള്‍ തുറക്കൂ. എന്നാല്‍ ദോഷങ്ങളെക്കാള്‍ ഏറെ ഗുണങ്ങള്‍ ആയതിനാല്‍ ചൈല്‍ഡ് ലോക്ക് സംവിധാനവുമായാണ് കാറുകള്‍ വരുന്നത്. പല കാര്‍ ഉടമകളും ഇത് കണ്ടിട്ടുണ്ടാവുമെങ്കിലും അതിന്റെ ഉപയോഗം പലര്‍ക്കും അറിയാന്‍ സാധ്യതയുണ്ടാകില്ല. ഇന്നത്തെ ചില മോഡേണ്‍ കാറുകളില്‍ ഇലക്ട്രോണിക് ചൈല്‍ഡ് ലോക്ക് സംവിധാനമാണുള്ളത്. അതിനുള്ള ഡോര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ ഡാഷ്ബോര്‍ഡില്‍ സജജീകരിച്ചിട്ടുണ്ടാകും.

More from DriveSpark

Article Published On: Wednesday, April 24, 2024, 15:12 [IST]
English summary
Disaster management authority warning children should not be left alone in vehicles during summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X