തനിക്ക് BMW, അച്ഛന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് സൂര്യയുടെ 'ബ്രഹ്‌മാണ്ഡ ദുരന്ത' പടത്തിലെ നായിക

സമ്മാനം കിട്ടാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒരാള്‍ക്ക് ജീവിതത്തില്‍ ആദ്യമായി സമ്മാനങ്ങള്‍ തരുന്നത് മാതാപിതാക്കള്‍ ആയിരിക്കും. മക്കള്‍ വളര്‍ന്ന് വലുതായിക്കഴിഞ്ഞാല്‍ തിരിച്ച് മാതാപിതാക്കള്‍ക്കും സമ്മാനങ്ങള്‍ വാങ്ങി അവരെ സന്തോഷിപ്പിക്കും. മക്കള്‍ ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങള്‍ കീഴടക്കുന്നത് കാണുന്നത് അവര്‍ക്ക് എപ്പോഴും സന്തോഷമാണ്. അതിന്റെ കൂടെ അവര്‍ മനസ്സറിഞ്ഞ് ചില സമ്മാനങ്ങള്‍ കൂടി നല്‍കുമ്പോള്‍ ആ മാതാപിതാക്കളേക്കാള്‍ സംതൃപ്തര്‍ മറ്റാരും ഉണ്ടാകില്ല. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ താരപദവിയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു സുന്ദരി തന്റെ പിതാവിന് പുത്തന്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചിരിക്കുകയാണ്.

അത് മറ്റാരുമല്ല എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ ഇന്ത്യ മൊത്തം തരംഗമായി മാറിയ ദിഷ പഠാനിയാണ് (Disha Patani). 2015-ല്‍ പുറത്തിറങ്ങിയ ലോഫര്‍ എന്ന തെലുഗു ചിത്രത്തിലൂടെയായിരുന്നു ദിഷയുടെ സിനിമാ അരങ്ങേറ്റം. എന്നാല്‍ കരിയറില്‍ വഴിത്തിരിവായത് എംഎസ് ധോണി ചിത്രമാണ്്. ഇടക്ക് ചൈനീസ് സിനിമയില്‍ അഭിനയിച്ച് ഇന്റര്‍നാഷനലാകാനും ദിഷക്ക് സാധിച്ചു.

disha patani parents crysta gift

കഴിഞ്ഞ വര്‍ഷം കല്‍ക്ക 2898AD, കങ്കുവ എന്നീ ചിത്രങ്ങളില്‍ ദിഷ അഭിനയിച്ചിരിന്നു. ഇതില്‍ കല്‍ക്കി വന്‍ വിജയമായപ്പോള്‍ കങ്കുവ ലോകോത്തര ദുരന്തമായി മാറി. അക്ഷയ്കുമാറിന്റെ വെല്‍കം ടു ജങ്കിള്‍ അടക്കം കൈനിറയെ ചിത്രങ്ങളുള്ള ദിഷ നിലവില്‍ ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. സിനിമയില്‍ നായികാ വേഷങ്ങള്‍ കൂടാതെ ഐറ്റം സോംഗുകള്‍ക്ക് നൃത്തം ചവിട്ടിയും ദിഷ ആയിരങ്ങളെ ഫാന്‍സാക്കി മാറ്റിയിട്ടുണ്ട്.

ധീരമായ ഫാഷന്‍ ചോയ്‌സുകള്‍ക്കും ഫിറ്റ്‌നസ് ഫോക്കസ് ചെയ്ത പോസ്റ്റുകള്‍ക്കും പേരുകേട്ട ദിഷ ഇടക്കിന്റെ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോള്‍ സിനിമയോ ഫാഷനോ ആയി ബന്ധപ്പെട്ടല്ലാതെ സ്വന്തം പിതാവിന് ഒരു കാര്‍ വാങ്ങിക്കൊടുത്താണ് ദിഷ തലക്കെട്ടുകള്‍ സൃഷ്ടിച്ചത്. പ്ലാറ്റിനം വൈറ്റ് പേള്‍ നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് നടി വീട്ടിലേക്കായി വാങ്ങിയത്.

disha patani parents crysta gift

അമ്മ പത്മ പഠാനി, അച്ഛന്‍ ജഗദീഷ് സിംഗ് പഠാനി, സഹോദരി ഖുഷ്ബു എന്നിവര്‍ ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിച്ച ശേഷം കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ജോലി സൗകര്യാര്‍ത്ഥം മുംബൈയില്‍ സ്ഥിരതാമസമാക്കിയ ദിഷ ഉത്തര്‍ പ്രദേശിലെ ബറേലിയിലുള്ള സ്വന്തം വീട്ടിലേക്ക് താല്‍ക്കാലിക നമ്പര്‍പ്ലേറ്റ് പോലുമില്ലാത്ത കാര്‍ എത്തിച്ച് നല്‍കുകയായിരുന്നു. ബറേലിയിലെ ടൊയോട്ട ഡീലര്‍ഷിപ്പ് അധികൃതര്‍ ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്തു.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവയുടെ രണ്ടാം തലമുറ പതിപ്പാണ് ഇന്നോവ ക്രിസ്റ്റ. പുതുതലമുറ ഇന്നോവ ഹൈക്രോസിനൊപ്പം ടൊയോട്ട ക്രിസ്റ്റയും വില്‍ക്കുന്നു. ഹൈക്രോസ് വന്നെങ്കിലും വിശ്വാസ്യത, സുഖസൗകര്യങ്ങള്‍, പ്രായോഗികത എന്നിവ മുഖമുദ്രയാക്കിയ ക്രിസ്റ്റയാണ് ചിലര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. വൈറ്റ് - പ്ലാറ്റിനം വൈറ്റ് പേള്‍, സൂപ്പര്‍വൈറ്റ്, സില്‍വര്‍ മെറ്റാലിക്, അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ക്രിസ്റ്റ ലഭ്യമാണ്.

disha patani parents crysta gift

നിലവില്‍ ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ക്രിസ്റ്റ വാഗ്ദാനം ചെയ്യുനനത്. 150 hp പവറും 343 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പരിചിതമായ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റയുടെ ഹൃദയം. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി മാത്രം ഇണചേര്‍ത്തിരിക്കുന്നു. ഈ എഞ്ചിന്‍-ട്രാന്‍സ്മിഷന്‍ കോമ്പിനേഷനില്‍ തന്നെ നിരവധിയാളുകള്‍ വാങ്ങാനായി താല്‍പര്യം കാണിക്കുന്നു.

ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ആംബിയന്റ് ലൈറ്റിംഗ്, മടക്കാവുന്ന സീറ്റ് ബാക്ക് ടേബിളുകള്‍, പാസഞ്ചര്‍ സീറ്റുകള്‍ക്ക് എളുപ്പമുള്ള സ്ലൈഡ് ഫംഗ്ഷന്‍, രണ്ടാം നിരയ്ക്ക് വണ്‍-ടച്ച് ടംബിള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ക്രിസ്റ്റയില്‍ സജ്ജീകരിച്ചിരിക്കുന്നു.

disha patani bmw 7 series

വയര്‍ലെസ് ചാര്‍ജറുകള്‍, വെല്‍ക്കം ഡോര്‍ ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റംസ് എന്ന് തുടങ്ങി വിപുലമായ ആക്സസറികളും ടൊയോട്ട പ്രീമിയം എംപിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏഴ് SRS എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ബ്രേക്ക് അസിസ്റ്റ് എന്നിവയടക്കം വിപുലമായ സേഫ്റ്റി ഫീച്ചറുകളും ക്രിസ്റ്റക്ക് ലഭിക്കുന്നു. 19.99 ലക്ഷം മുതല്‍ 26.82 ലക്ഷം രൂപ വരെയാണ് ക്രിസ്റ്റയുടെ എക്‌സ്-ഷോറൂം വില.

വളരെ കുറച്ച് കാലം കൊണ്ട് 26 കോടിയിലധികം രൂപയുടെ സമ്പത്തുണ്ടാക്കിയ ദിഷ പിതാവിന് ക്രിസ്റ്റ സമ്മാനിച്ചത് അല്‍പ്പം കുറഞ്ഞ് പോയതായി ചിലര്‍ക്കെങ്കിലും തോന്നിയിരിക്കാം. ചിലപ്പോള്‍ ഒരു ക്രിസ്റ്റ വേണമെന്നത് നടിയുടെ പിതാവിന്റെ ആഗ്രഹമായിരുന്നിരിക്കണം. മെര്‍സിഡീസ് ബെന്‍സ് S450, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB, ബിഎംഡബ്ല്യു 7 സീരീസ്, റേഞ്ച് റോവര്‍ സ്പോര്‍ട് HSE എന്നിവയടങ്ങുന്ന ആകര്‍ഷകമായ കാര്‍ ശേഖരം ദിഷയ്ക്കുണ്ട്.

More from DriveSpark

Article Published On: Tuesday, May 27, 2025, 14:25 [IST]
English summary
Disha patani gifts her father toyota innova crysta mpv price features
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X