കങ്കുവായുടെ പരാജയമോ ബോളിവുഡ് സുന്ദരിയുടെ മുഖത്ത്! 7 സീരിസിൽ കയറുന്ന വീഡിയോ വൈറൽ

സെലിബ്രിറ്റികളുടേയും ബിസിനസ് സാമ്രാജ്യ തലവൻമാരുടേയും പ്രിയപ്പെട്ട വാഹനമാണ് ബിഎംഡബ്ല്യു 7 സീരിസ്. പുതിയ ബിഎംഡബ്ല്യു 7 -സീരീസ് 740i M -സ്‌പോർട്ട് വേരിയന്റിന് 1.78 കോടി രൂപയാണ് എക്സ്-ഷോറൂം വില. മുൻവശത്തുള്ള കൂറ്റൻ കിഡ്‌നി ഗ്രില്ല് കാറിന് അഗ്രസീവ് & പ്രീമിയം ലുക്ക് നൽകുന്നു. മുൻവശത്തെ ഗ്രില്ലിന് പുറത്ത് എൽഇഡി ലൈറ്റ് ബാറുകളും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലിനും ആക്ടീവ് വെന്റിലേഷൻ ലഭിക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും കാർ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ബിഎംഡബ്ല്യു 7 -സീരീസ് ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഓൾ എൽഇഡി ലൈറ്റുകൾ, 20 ഇഞ്ച് അലോയി വീലുകൾ എന്നിവയുമായി വരുന്നു.

ആധുനിക കാലത്തെ പല ബിഎംഡബ്ല്യുവുകളിലും നാം കണ്ടിട്ടുള്ള, കർവ്വ്ഡ് ഇൻഫോടെയിൻമെന്റ് സ്‌ക്രീനാണ് ഈ കാറിലുള്ളത്. ഈ കർവ്വ്ഡ് ഡിസ്‌പ്ലേയിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീനും അടങ്ങിയിരിക്കുന്നു. ബിഎംഡബ്ല്യു i7 പോലെ, ബിഎംഡബ്ല്യു റൂഫ് മൗണ്ടഡ് 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീനും 740i -യ്ക്ക് ഒപ്പം വാഗ്ദാനം ചെയ്യുന്നു.

disha patani bmw 7 series

പിൻ ഡോറുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, പനോരമിക് സൺറൂഫ്, ഇലക്‌ട്രിക്കൽ അഡ്ജസ്റ്റ്മെന്റുകളോടുകൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.ബിഎംഡബ്ല്യു 7 -സീരീസിലെ നാല് സീറ്റുകളിലും ഇലക്ട്രിക്കൽ അഡ്ജസ്റ്റ്‌മെന്റുകൾ നിർമ്മാതാക്കൾ നൽകുന്നുണ്ട്. സീറ്റുകൾ വെന്റിലേഷൻ, ഹീറ്റിംഗ് ഫംഗ്ഷനുകളോടെയാണ് വരുന്നത്. പിൻസീറ്റ് യാത്രക്കാർക്ക് മസാജ് ഫംഗ്ഷനും ഇതോടൊപ്പം ലഭിക്കും.

ലെതർ സീറ്റ് കവറുകൾ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മറ്റ് ചില പ്രധാന സവിശേഷതകൾ. എഞ്ചിന്റേയും ട്രാൻസ്മിഷന്റേയും കാര്യങ്ങളിലേക്ക് 375 bhp മാക്സ് പവറും 520 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 3.0 ലിറ്റർ, ഇൻ ലൈൻ സിക്സ് സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എഞ്ചിൻ ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോ പരിശോധിക്കുമ്പോൾ ബോളിവുഡിലെ സുന്ദര നടിയായ ദിഷ പഠാനിയുടെ പുതിയ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. നടി ദിഷ പഠാനി പുറത്തേക്ക് ഇറങ്ങി വരികയും എന്നാൽ വാഹനത്തിൻ്റെ ഡോർ തുറക്കാൻ കഷ്ടപ്പെടുന്നതുമാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ പെട്ടെന്ന് തന്നെ ഡോർ തുറക്കുന്നതും കാണാം. കമൻ്റുകളിൽ ദിഷ മദ്യപിച്ചിട്ടുണ്ടോ എന്നാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്.

ബോളിവുഡ് സിനിമാ താരങ്ങളുടെ ഒരു ഇഷ്ട വാഹനമാണ് ലാൻഡ് റോവർ റേഞ്ച് റോവർ എച്ച്എസ്ഇ സ്പോർട്ട് എന്നത്. 86.71 ലക്ഷം മുതൽ Rs 2.05 കോടി രൂപ വരെ എക്‌സ്‌ഷോറൂം വില വരുന്ന 11 വേരിയന്റുകളിലാണ് ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ടിനെ ഇന്ത്യയിൽ വിൽക്കുന്നത്. ദിഷയ്ക്കും ഒരു ലാൻഡ് റോവർ സ്വന്തമായിട്ടുണ്ട്.

disha patani bmw 7 series

2.0 ലിറ്റർ, 3.0 ലിറ്റർ, 5.0 ലിറ്റർ പെട്രോൾ എൻജിൻ ഓപ്ഷനുകളിലും, 3.0 ലിറ്റർ, 4.0 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകളിലും റേഞ്ച് റോവർ സ്പോർട്ട് ഇന്ത്യയിൽ ലഭ്യമാണ്. മെർസിഡീസ് ബെൻസ് S450 എന്ന ആഡംബര സെഡാനും ദിഷ പഠാനിയുടെ ഗാരേജിൽ ഉണ്ട്. ഒരു മാറ്റ് ബ്ലാക്ക് ഫിനിഷാണ് താരത്തിൻ്റെ വാഹനത്തിൻ്റെ നിറം. കാർ പൊതിഞ്ഞ ദിശയിലാണ് വാഹനം ഡി-ക്രോം ചെയ്തിരിക്കുന്നത്.

എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകൾ, സുഗമവും തടസ്സമില്ലാത്തതുമായ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, പനോരമിക് ഗ്ലാസ് റൂഫ്, കീലെസ് ഗോ, ഭാരം കുറഞ്ഞ അലോയ് വീലുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയൊക്കെയാണ് എസ് ക്ലാസിൻ്റെ എടുത്ത് പറയേണ്ട സവിശേഷതകൾ.

disha patani bmw 7 series

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 22, 2024, 12:02 [IST]
English summary
Disha patani spotted in bmw 7 series video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X