താരസുന്ദരിയുടെ യാത്രകൾ ഈ സെക്സി ബ്യൂട്ടിയിൽ; ബിഎംഡബ്ല്യു 7-സീരീസ് സ്വന്തമാക്കി ദിഷ പടാനി
പണ്ട് പ്രമുഖരുടെ ഇഷ്ടകാർ ബെൻസ് ആയിരുന്നു എങ്കിൽ ഇന്ന് അക്കാര്യത്തിന് നിരവധി ചോയിസുകളുണ്ട്, എന്നിരുന്നാലും അവയിൽ പ്രമുഖമായ ഒരു മോഡലാണ് ബിഎംഡബ്ല്യു 7-സീരീസ് എന്ന് നിസംശയം പറയാം. ബോളിവുഡിൽ ഇപ്പോൾ ബിഎംഡബ്ല്യു 7-സീരീസ്, i7 എന്നിവയുടെ പെരുമഴയാണ് എന്ന് തന്നെ പറയാം. ബിഎംഡബ്ല്യു 7 -സീരീസ് സെഡാൻ സ്വന്തമാക്കുന്ന B-ടൗണിലെ ഏറ്റവും പുതിയ താരം ദിഷ പടാനിയാണ്.
ബിഎംഡബ്ല്യു 7 -സീരീസ് എപ്പോഴും ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഒരു ജനപ്രിയ ചോയിസാണ് എന്നത് ശ്രദ്ധേയമാണ്. ജർമ്മൻ കാർ നിർമ്മാതാക്കൾ ഈ ജനപ്രിയ സെഡാന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കിയപ്പോൾ, ബോളിവുഡ് സെലിബ്രിറ്റികൾ അതിനെ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഈയിടെയായി, നിരവധി സെലിബ്രിറ്റികൾ പുതിയ തലമുറ 7 -സീരീസ് സെഡാനിലേക്ക് അപ്പ്ഗ്രേഡ് ചെയ്യുകയാണ്.

ബോളിവുഡ് താരം ദിഷ പടാനിയാണ് ഇവയിൽ ഏറ്റവും ലേറ്റസ്റ്റ്, താരം തന്റെ പുതിയ ബിഎംഡബ്ല്യു 7 -സീരീസ് സെഡാനിൽ യാത്ര ചെയ്യുന്നത് കാണിക്കുന്ന ഒരു വീഡിയോ ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. ഈ വീഡിയോയിൽ, ദിഷ പടാനി തന്റെ പുതിയ സെഡാന്റെ അടുത്തേക്ക് നടക്കുന്നത് നമുക്ക് കാണാം. ഡ്രൈവർ ഡോർ തുറക്കുന്നതും, നടി ഉടൻ തന്നെ കോ ഡ്രൈവറുടെ സീറ്റിലാണ് ഇരുന്നത്.
കാറിന്റെ പിൻസീറ്റിൽ മറ്റാരോ ഒരാൾ കൂടെയുണ്ട്. ഇതൊരു പുതിയ കാറാണ്, അത് വീഡിയോയിൽ വളരെ വ്യക്തമാണ്. ഫാക്ടറിയിൽ നിന്ന് വരുന്ന സീറ്റിന്റെ കവർ പോലും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ദിഷാ പടാനിയുടെ ഗാരേജിലുള്ള ഏറ്റവും വിലകൂടിയ കാറായിരിക്കും ഇത് എന്ന് പറയാം. പുതിയ ബിഎംഡബ്ല്യു 7 -സീരീസ് 740i M -സ്‌പോർട്ട് വേരിയന്റിന് 1.78 കോടി രൂപയാണ് എക്സ്-ഷോറൂം വില.

ബ്ലാക്ക് സഫയർ മെറ്റാലിക് ഷേഡാണ് നടി തന്റെ വാഹനത്തിനായി തെരഞ്ഞെടുത്തത് എന്ന് തോന്നുന്നു. ബിഎംഡബ്ല്യു 7 -സീരീസിന് ചിലർക്ക് ഇഷ്ടമുള്ളതും ചിലർക്ക് ഇഷ്ടപ്പെടാത്തതുമായ ഒരു ഡിസൈൻ ശൈലിയാണ് അവതരിപ്പിക്കുന്നത്. മുൻവശത്തുള്ള കൂറ്റൻ കിഡ്‌നി ഗ്രില്ല് കാറിന് അഗ്രസീവ് & പ്രീമിയം ലുക്ക് നൽകുന്നു.
മുൻവശത്തെ ഗ്രില്ലിന് പുറത്ത് എൽഇഡി ലൈറ്റ് ബാറുകളും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലിനും ആക്ടീവ് വെന്റിലേഷൻ ലഭിക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും കാർ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ബിഎംഡബ്ല്യു 7 -സീരീസ് ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഓൾ എൽഇഡി ലൈറ്റുകൾ, 20 ഇഞ്ച് അലോയി വീലുകൾ എന്നിവയുമായി വരുന്നു.
ഈ വർഷം ആദ്യം ബിഎംഡബ്ല്യു 7 -സീരീസിന്റെ അപ്‌ഡേറ്റഡ് പതിപ്പ് ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചിരുന്നു, ഇവിടെ താരത്തിന്റെ പക്കൽ കാണുന്നതും അതേ 2023 പതിപ്പാണ്. ആധുനിക കാലത്തെ പല ബിഎംഡബ്ല്യുവുകളിലും നാം കണ്ടിട്ടുള്ള, കർവ്വ്ഡ് ഇൻഫോടെയിൻമെന്റ് സ്‌ക്രീനാണ് ഈ കാറിലുള്ളത്. ഈ കർവ്വ്ഡ് ഡിസ്‌പ്ലേയിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീനും അടങ്ങിയിരിക്കുന്നു.
ബിഎംഡബ്ല്യു i7 പോലെ, ബിഎംഡബ്ല്യു റൂഫ് മൗണ്ടഡ് 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീനും 740i -യ്ക്ക് ഒപ്പം വാഗ്ദാനം ചെയ്യുന്നു. പിൻ ഡോറുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, പനോരമിക് സൺറൂഫ്, ഇലക്‌ട്രിക്കൽ അഡ്ജസ്റ്റ്മെന്റുകളോടുകൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

ബിഎംഡബ്ല്യു 7 -സീരീസിലെ നാല് സീറ്റുകളിലും ഇലക്ട്രിക്കൽ അഡ്ജസ്റ്റ്‌മെന്റുകൾ നിർമ്മാതാക്കൾ നൽകുന്നുണ്ട്. സീറ്റുകൾ വെന്റിലേഷൻ, ഹീറ്റിംഗ് ഫംഗ്ഷനുകളോടെയാണ് വരുന്നത്. പിൻസീറ്റ് യാത്രക്കാർക്ക് മസാജ് ഫംഗ്ഷനും ഇതോടൊപ്പം ലഭിക്കും. ലെതർ സീറ്റ് കവറുകൾ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മറ്റ് ചില പ്രധാന സവിശേഷതകൾ.
എഞ്ചിന്റേയും ട്രാൻസ്മിഷന്റേയും കാര്യങ്ങളിലേക്ക് വരുമ്പോൾ, ദിഷാ പടാനി പെട്രോൾ വേരിയന്റായ 740i M സ്‌പോർട്ടാണ് വാങ്ങിയത് എന്ന് മനസിലാക്കാം. 375 bhp മാക്സ് പവറും 520 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 3.0 ലിറ്റർ, ഇൻ ലൈൻ സിക്സ് സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എഞ്ചിൻ ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു.

സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം വരുന്നത്. ഇതൊരു വലിപ്പമേറിയ കാറാണെങ്കിലും, 5.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും എന്നതാണ് വാസ്തവം. അടുത്തിടെ വാങ്ങിയ ബിഎംഡബ്ല്യു 7 -സീരീസ് കൂടാതെ, ദിഷാ പടാനിയുടെ ഗാരേജിൽ റേഞ്ച് റോവർ സ്‌പോർട്ട്, മാറ്റ് ബ്ലാക്ക് റാപ്പുള്ള മെർസിഡീസ് ബെൻസ് S 450, ഹോണ്ട സിവിക്, ഷെവർലെ ക്രൂസ് തുടങ്ങി നിരവധി കാറുകൾ ഉണ്ട്.


Click it and Unblock the Notifications








