ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യണേൽ ഒരു റേഞ്ച് വേണം! അവഗണിച്ച ഫെറാറിക്കു പകരം മക്ലാരൻ വാങ്ങി യുവ വ്യവസായി

ഇന്ത്യൻ വ്യവസായിയും ഡീറ്റെയിലിംഗ് ഡെവിൾസ് സ്ഥാപകനുമായ സൗരഭ് അഹൂജ അടുത്തിടെ പച്ച നിറത്തിലുള്ള ഒരു മക്ലാരൻ അർതുറ വാങ്ങി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇദ്ദേഹം ഫാസ്റ്റ് കാറുകളുടെ കടുത്ത ആരാധകനാണ്, അതോടൊപ്പം എക്സോട്ടിക് & ലക്ഷ്വറി കാറുകളുടെ വലിയ ഒരു ഗരാജുമുണ്ട്. ഒരു യൂട്യൂബ് ചാനലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, അദ്ദേഹം തൻ്റെ പുതിയ മക്ലാരനെക്കുറിച്ച് അദ്ദേഹം വാചാലനാവുന്നത് കാണാം, താൻ മുമ്പ് പറഞ്ഞിരുന്ന ഫെറാറി വാങ്ങാത്തത് എന്തുകൊണ്ടാണ് എന്നും വിശദീകരിച്ചു.

യുവ ഇന്ത്യൻ സംരംഭകൻ ഫെറാറി 296 GTB വാങ്ങുന്നതിനാണ് നോക്കിയിരുന്നത്, എന്നാൽ പർച്ചേസ് ഇടപാടിൽ ഏർപ്പെട്ടിരുന്ന ഗ്രൂപ്പിൽ നിന്ന് തനിക്ക് ഒരു അവഗണനയും അനാദരവും തോന്നി എന്ന് അദ്ദേഹം വ്യക്തമാക്കി. തന്നോട് മോശമായി പെരുമാറിയ ഡീലറുടെ പേര് അദ്ദേഹം ഒന്നും പരാമർശിക്കുന്നില്ല.

എന്നിരുന്നാലും, അവരിൽ നിന്ന് വളരെ മോശമായ അനുഭവവും മാന്യതയില്ലാത്ത മനോഭാവമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്ന് അദ്ദേഹം പറയുന്നു. ഈ കമ്മ്യൂണിക്കേഷൻ ഗ്യാപ്പും സെയിൽസ് ടീമിൻ്റെ വല്ലാത്ത സമീപനവും അവരിൽ നിന്ന് കാർ വാങ്ങാനുള്ള പദ്ധതിയിൽ നിന്ന് അദ്ദേഹം ഒഴിവാകാൻ കാരണമായി.

പല സാഹചര്യങ്ങളിലും, തങ്ങളുടെ ഉൽപ്പന്നങ്ങൾ ആരാണ് സ്വന്തമാക്കേണ്ടത് എന്ന് തിരഞ്ഞെടുക്കുന്നതിന് കർശനവും ചിട്ടയുമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ള ഒരു ബ്രാൻഡാണ് ഫെറാറി. ഉടമ ദീർഘകാലത്തേക്ക് ഈ കാർ സൂക്ഷിച്ചു വെയ്ക്കുന്നു എന്നും അത് ഉടൻ തന്നെ വിൽക്കുന്നില്ല എന്നും ഉറപ്പാക്കാൻ കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നു.

ഉപഭോക്താവിൻ്റെ നിലയും വിലയും പശ്ചാത്തലവും ഫെറാറി എന്ന ബ്രാൻഡിന് പ്രധാനമാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യൻ വ്യവസായിയായ സൗരഭ് ബ്രാൻഡിന്റെ എല്ലാ ചെക്ക് പോയിന്റുകളും ടിക്ക് ചെയ്യുന്നു, എന്നിരുന്നാലും ഇക്കാര്യത്തിൽ അദ്ദേഹവുമായി ആശയവിനിമയം നടത്തിയ ഡീലറുടെ ഭാഗത്തു നിന്നു വന്ന പ്രശ്നമാണിത്. എന്നാൽ ഇക്കാര്യത്താൽ തീരുമാനം മാറ്റിയ സൗരഭ് പുത്തൻ മക്ലാരൻ സ്വന്തമാക്കി.

വാഹനത്തെക്കുറിച്ച് പറയുകയാണെങ്കിൽ സൗരഭ് അഹൂജയുടെ അർതുറ, ബ്രിട്ടീഷ് റേസിംഗ് ഗ്രീനിനോട് സാമ്യമുള്ള MSO ഗ്രീൻ പെയിൻ്റുമായിട്ടാണ് വരുന്നത്. 45 ലക്ഷം രൂപയോളമാണ് ഈ കശളർ ഓപ്ഷന് വില വരുന്നത്. അതോടൊപ്പം 19 ഇഞ്ച് വീലുകൾ ഗൺമെറ്റൽ ഗ്രേ ഷെയ്ഡിലാണ് ഒരുക്കി ഇരിക്കുന്നത്.

കാറിൻ്റെ തന്നെ വില ഏകദേശം 6.0 കോടി രൂപയാണ് എന്നതും ശ്രദ്ധിക്കണം. ഇൻഷുറൻസ്, റോഡ് ടാക്‌സ്, മറ്റ് ചെലവുകൾ എന്നിവ കൂടാതെയാണിത്. ഏകദേശം 13 ലക്ഷം രൂപ വിലയുള്ളത് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 360 ഡിഗ്രി ക്യാമറ, 12 ലക്ഷം രൂപ ചെലവുള്ള മികച്ച അലോയി വീലുകൾ, 9.0 ലക്ഷം വിലയുള്ള ഇൻ്റീരിയർ പാക്കേജും കാറിൽ നൽകിയിട്ടുണ്ട് എന്ന് ഡീറ്റെയിലിംഗ് ഡെവിൾസ് സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു പ്ലഗ് -ഇൻ ഹൈബ്രിഡ് ഹൈ -പെർഫോമൻസ് സ്‌പോർട്‌സ് കാറാണ് അർതുറ. സീരീസ് ഹൈബ്രിഡ് അസിസ്റ്റുമായി കണക്ട് ചെയ്ത 3.0 ലിറ്റർ, ട്വിൻ-ടർബോ V6 എഞ്ചിനാണ് ഇതിന്റെ ഹൃദയം. IC എഞ്ചിന് 577 bhp മാക്സ് പവറും 584 Nm ടോർക്കും പുറപ്പെടുവിക്കാനാവും. ഇലക്ട്രിക് (ഹൈബ്രിഡ്) സെക്ഷൻ മറ്റൊരു 94 bhp പവറും 225 Nm ടോർക്കും പുറപ്പെടുവിക്കുന്നു.

സംയോജിതമായി 671 bhp പരമാവധി കരുത്തും 804 Nm ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വെറും 3.0 സെക്കൻഡിൽ ക്ലോക്ക് ചെയ്യാൻ ഇതിന് കഴിയും. കാറിന് 19 ഇഞ്ച് ഫ്രണ്ട് വീലുകളും 20 ഇഞ്ച് റിയർ വീലുകളുമാണ് വരുന്നത്. എന്നാൽ ഗ്രൗണ്ട് ക്ലിയറൻസ് 93 mm മാത്രമാണ്. എന്നാൽ കാറിന് ലിഫ്റ്റബിൾ സസ്പെൻഷൻ സിസ്റ്റം ലഭിക്കുന്നതിനാൽ വല്യ പ്രശ്നമില്ല.

More from DriveSpark

Article Published On: Saturday, December 14, 2024, 18:01 [IST]
English summary
Disrespected by ferrari young indian entrepreneur buys new mclaren artura sports car
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X