ട്രെയിനിന്റെ ഫുൾ ഫോം എന്താണ്? സ്ഥിരം യാത്രക്കാർക്ക് പോലും അറിയാത്ത ചില രസകരമായ വസ്തുതകൾ

ശരീരത്തിലെ രക്തധമനികളെ പോലെ ലക്ഷക്കണക്കിനാളുകളെയും കൊണ്ട് ഇന്ത്യയുടെ നാനാദിക്കിലേക്കും പായുന്ന തീവണ്ടികള്‍ എന്നും നമുക്കൊരു അത്ഭുതമാണ്.ജനനവും മരണവും പ്രണയവും യാത്രകളും ഇഴചേര്‍ന്നുകിടക്കുന്ന റെയില്‍പാളങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന 'ട്രെയിന്‍' (TRAIN) എന്ന വാക്കിന് ഒരു പൂര്‍ണരൂപമുണ്ടാകുമോ എന്ന കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. 68,000 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേസുമായി ബന്ധപ്പെട്ട നിരവധി വിസ്മയങ്ങള്‍ക്കിടയില്‍ ഒന്നായി ഈ വാക്കും നിലനില്‍ക്കുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രുമാ 'ട്രെയിന്‍' എന്ന ഇംഗ്ലീഷ് വാക്കിന് പിന്നിലെ കഥ അറിയൂ.

ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകളാണ് യാത്രാമാര്‍ഗമായി ട്രെയിനുകളെ ആശ്രയിക്കുന്നത്. ഇന്ത്യക്കാരുടെ ജീവിതവുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ട്രെയിന്‍ എന്ന വാക്ക് ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. അതുകൊണ്ട് തന്നെ ക്വിസ് മത്സരങ്ങളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും പലപ്പോഴും ഉയര്‍ന്നു വരാറുള്ള ഒരു ചോദ്യമാണ് ട്രെയിനിന്റെ പൂര്‍ണരൂപം എന്താണ് എന്നത്.

train full form

ഇത്രയും പ്രചാരമുള്ള ഒരു വാക്കിന് ഔദ്യോഗികമായി ഏതെങ്കിലും തരത്തിലുള്ള പൂര്‍ണരൂപം ഉണ്ടോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടാകും. യഥാര്‍ത്ഥത്തില്‍ ഇതൊരു ചുരുക്കെഴുത്താണോ അതോ സാധാരണ പദമാണോ എന്ന ചര്‍ച്ചകള്‍ എങ്ങും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വാദങ്ങള്‍ പ്രകാരം ട്രെയിനിന്റെ പൂര്‍ണരൂപം 'Tourist Railway Association Inc' എന്നാണ്.

എന്നാല്‍ ഭാഷാ പണ്ഡിതന്മാരും ഔദ്യോഗിക വൃത്തങ്ങളും ഈ വാദം തള്ളുന്നു. ഇത് ഒരു ചുരുക്കെഴുത്തല്ലെന്നും മറിച്ച് ഇംഗ്ലീഷ് ഭാഷയിലെ ഒരു സാധാരണ പദമാണെന്നുമാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. പലപ്പോഴും തെറ്റായ വിവരങ്ങളാണ് ഇത്തരം ചര്‍ച്ചകളില്‍ പ്രചരിക്കാറുള്ളത് എന്നതിനാല്‍ വസ്തുതകള്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ട്രെയിന്‍ എന്ന വാക്കിന്റെ ഉത്ഭവം തേടിപ്പോയാല്‍ അത് നമ്മള്‍ എത്തുക ഫ്രഞ്ച് ഭാഷയിലാണ്.

train full form

'traîner' എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് ട്രെയിന്‍ എന്ന വാക്ക് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. 'വലിക്കുക' അല്ലെങ്കില്‍ 'വലിച്ചിടുക' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഒരു എഞ്ചിന്‍ നിരവധി ബോഗികളെ വലിച്ചുകൊണ്ട് പോകുന്ന ട്രെയിനിന്റെ പ്രവര്‍ത്തനത്തെ പ്രതിഫലിച്ച് കൊണ്ടാകാം ഇത്തരമൊരു പേര് ഈ ലഭിച്ചത്. കാലക്രമേണ ഇംഗ്ലീഷിലേക്ക് എത്തിയപ്പോള്‍ അത് ഇന്നത്തെ 'ട്രെയിന്‍' ആയി മാറി.

ഹിന്ദി ഭാഷയില്‍ ട്രെയിനിനെ വിശേഷിപ്പിക്കാന്‍ 'ലൗ പഥ് ഗാമിനി' (Lauh Path Gamini) എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. ഇരുമ്പ് പാളങ്ങളിലൂടെ സഞ്ചരിക്കുന്ന വാഹനം എന്നാണ് ഇതിന്റെ അര്‍ത്ഥം. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംസാരിക്കുമ്പോള്‍ ഭൂരിഭാഗം പേരും ട്രെയിന്‍ എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. മലയാളത്തില്‍ 'തീവണ്ടി'യെന്ന പോലെ ഇന്ത്യയിലെ നിരവധി പ്രാദേശിക ഭാഷകളിലും ട്രെയിനിന് വേറെ വാക്കുകള്‍ ഉണ്ടെങ്കിലും ഇംഗ്ലീഷ് നാമം തന്നെയാണ് വ്യാപകമായി സ്വീകരിക്കപ്പെടുന്നത്് എന്നതും ശ്രദ്ധേയമാണ്.

train full form

യാഥാര്‍ത്ഥ്യത്തില്‍ ട്രെയിന്‍ എന്ന വാക്കിന് യാതൊരുവിധ ഔദ്യോഗിക പൂര്‍ണരൂപവും നിലവിലില്ല. കാലക്രമേണ പരിണമിച്ച് വന്ന ഒരു വാക്ക് മാത്രമാണ് ഇത്. എന്നിരുന്നാലും ഈ വാക്കിന് ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ആളുകള്‍ ഇപ്പോഴും തല്‍പരരാണ്. ലോകമെമ്പാടും റെയില്‍വേ വികസിക്കുമ്പോഴും ഈ വാക്കിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ആളുകളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. ശാസ്ത്രീയമായി ഇത് ഒരു ചുരുക്കെഴുത്തല്ല എന്ന് തിരിച്ചറിയുന്നത് തെറ്റിദ്ധാരണ ഒഴിവാക്കാന്‍ സഹായിക്കും.

എഞ്ചിനും അതിനോട് ഘടിപ്പിച്ചിരിക്കുന്ന കോച്ചുകളും ചേരുന്ന സംവിധാനത്തെയാണ് സാങ്കേതികമായി നാം ട്രെയിന്‍ എന്ന് വിളിക്കുന്നത്. സ്റ്റീം എഞ്ചിനുകളില്‍ തുടങ്ങി ഇന്ന് അത് അത്യാധുനിക ബുള്ളറ്റ് ട്രെയിനുകളില്‍ വരെ സാങ്കേതിക വിദ്യ മുന്നേറിയിട്ടും ഈ വാക്കിന് പകരം വയ്ക്കാന്‍ മറ്റൊന്ന് ഇന്നും കണ്ടെത്താനായിട്ടില്ല. റെയില്‍വേയുടെ ചരിത്രത്തോടൊപ്പം ഈ നാമവും ലോകത്തിന് പ്രിയപ്പെട്ടതായി മാറി. ഓരോ പാളവും ഓരോ പുതിയ കഥകളാണ് നമ്മോട് സംസാരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേ ഭാരതത്തിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവനോപാധിയാണ്. ട്രെയിന്‍ എന്ന വാക്കിന് ഔദ്യോഗികമായി പൂര്‍ണരൂപമില്ലെങ്കിലും പ്രാചരത്തിലുള്ളവ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആകാംക്ഷയുണര്‍ത്തുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം മനസിലാക്കി വെക്കാന്‍ ശ്രമിക്കാം. ഈ ഒരു വാക്ക് വരും തലമുറയ്ക്ക് മുന്നിലും അത്ഭുതമായി തന്നെ നിലനില്‍ക്കുമെന്ന് നിശ്ചയമായും നമുക്ക് പ്രതീക്ഷിക്കാം. ട്രെയിനിന്റെ ഫുള്‍ഫോം എന്ന രീതിയിലുള്ള പ്രചരിക്കുന്ന വാക്കിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?. ഇത് പുത്തന്‍ അറിവാണെങ്കില്‍ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

Article Published On: Sunday, May 10, 2026, 10:00 [IST]
English summary
Do you know full form of train official meaning origin malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X