50000 രൂപക്ക് വാങ്ങിയ ആദ്യ കാറിന്റെ ഡോര്‍ നന്നാക്കാന്‍ കാശില്ലായിരുന്നു! ഇന്ന് നടൻ ഓടിക്കുന്നത് മക്‌ലാരൻ
ഒറ്റക്ക് വഴിവെട്ടി വന്ന് സിനിമയില്‍ തന്‍േറതായ സ്ഥാനം നേടുന്നവരോട് ആരാധകര്‍ക്ക് എന്നും ഇഷ്ടം കൂടും. ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍ ഇത്രയും വലിയ ഫാന്‍ ബേസ് ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന് അതാണ്. എസ്ആകെയെ പോലെ പുതുതലമുറയിലെ ബോളിവുഡ് യുവതാരങ്ങളില്‍ ചിലരും അത്തരം കഷ്ടപ്പാടുകള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ കൂടി കടന്ന് വന്നവരുണ്ട്. അത്തരത്തില്‍ ഒരാളാണ് കാര്‍ത്തിക് ആര്യന്‍. താരം നായകനായി അഭിനയിച്ച 'ഭൂല്‍ ഭൂലയ്യ3' എന്ന ചിത്രം നിറഞ്ഞ സദസ്സുകളില്‍ ഓടുമ്പോള്‍ കാര്‍ത്തിക് ആര്യനും വാര്‍ത്തകളില്‍ നിറയുകയാണ്.
'പ്യാര്‍ കാ പഞ്ചാമ' എന്ന ചിത്രത്തിലൂടെ കടന്ന് വന്ന് ഇന്ന് ബി ടൗണ്‍ യുവതാരങ്ങളില്‍ മുന്‍നിരയിലെത്തിയ കാര്‍ത്തിക് ആര്യന്റെ കഥ പ്രചോനം ഉളവാക്കുന്നതാണ്. സിനിമാ മോഹവുമായി മുംബൈയിലെത്തിയ തനിക്ക് പോര്‍ട്‌ഫോളിയോ തയാറാക്കാന്‍ പോലുമുള്ള പണം കൈയ്യില്‍ ഉണ്ടായിരുന്നില്ലെന്ന് 33-കാരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ മൂന്നാമത്തെ സിനിമ പൂര്‍ത്തിയാക്കും വരെ 12 പേര്‍ അടങ്ങുന്ന ഫ്‌ലാറ്റിലായിരുന്നു താമസം.

ഓഡീഷനുകള്‍ക്ക് പിറകെ നടക്കുന്ന സമയത്ത് ഫ്‌ലാറ്റിലെ പാചകക്കാരന്റെ റോള്‍ വരെ ചെയ്തിട്ടുണ്ടെന്നും കാര്‍ത്തിക്ക് വെളിപ്പെടുത്തിയിരുന്നു. ഇന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍മാരില്‍ ഒരാളാണ് കാര്‍ത്തിക്. മറ്റ് ബോളിവുഡ് താരങ്ങളെ പോലെ തന്നെ വാഹനങ്ങളോട് എന്നും കമ്പമുള്ള നടന്‍ കൂടിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ആഡംബര ഗരാജും ഇതിന് തെളിവാണ്.
പല ബോളിവുഡ് നടന്‍മാരും കാറുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ബൈക്കുകളില്‍ ചുറ്റിക്കറങ്ങുന്നത് നാം വിരളമായേ കാണാറുള്ളൂ. എന്നാല്‍ കാര്‍ത്തിക്ക് ആര്യന്‍ പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനുകളിലൂടെയും മുംബൈ നഗരത്തിലൂടെയും ബൈക്ക് ഓടിച്ച് പോകുന്ന വീഡിയോ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താന്‍ ഇനി കാറുകള്‍ മാത്രമേ ഓടിക്കൂവെന്നും പെര്‍ഫോമന്‍സ് ബൈക്കുകളില്‍ നിന്ന് സ്വയം അകലം പാലിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം. ബൈക്ക് ഓടിക്കുന്നത് അമ്മ വിലക്കിയതാണ് കാരണം.

ദി മാഷബിള്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. താന്‍ ഒരു വലിയ പെട്രോള്‍ ഹെഡ് ആണെന്നും തന്റെ ഗാരേജില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന പവര്‍ മെഷീനുകള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കിലും അമ്മ വിലക്കിയതിനാല്‍ ബൈക്ക് ഓടിക്കുന്നത് നിര്‍ത്തിയതായാണ് അദ്ദേഹം പറയുന്നത്. വലിയ ആരാധകവൃന്ദമുള്ളതിനാല്‍ ബൈക്കില്‍ റോഡിലൂടെ കറങ്ങുന്നത് സുരക്ഷിതമല്ലെന്നതും കാറുകളെ അപേക്ഷിച്ച് അപകട സാധ്യത കൂടുതലായതിനാലും അമ്മയുടെ ആശങ്കയ്്ക്ക് അടിസ്ഥാനമുണ്ട്.
ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 എന്നിവയുള്‍പ്പെടെ ചില വിലകൂടിയ ബൈക്കുകള്‍ കാര്‍ത്തിക്കിന് സ്വന്തമായുണ്ട്. അഭിമുഖത്തില്‍ താന്‍ ആദ്യമായി വാങ്ങിയ കാറിനെ കുറിച്ചും നടന്‍ ഓര്‍ത്തെടുത്തു. വെറും 50000 രൂപ കൊടുത്ത് വാങ്ങിയ തേഡ് ഹാന്റ് ടൊയോട്ട കൊറോള കാറായിരുന്നു അത്. അന്നത്തെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ തകരാറിലായ ഡ്രൈവിങ് സൈഡിലുള്ള ഡോര്‍ നന്നാക്കാന്‍ പോലും സാധിച്ചിരുന്നില്ല.

പാസഞ്ചര്‍ ഡോര്‍ വഴിയാണ് അക്കാലത്ത് കാറില്‍ നിന്ന് പുറത്തിറങ്ങിയതെന്നും താരം ഓര്‍ക്കുന്നു. താന്‍ ജീവിതത്തില്‍ ഏറെ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോള്‍ ആ കാറില്‍ ഡ്രൈവിന് പോയല്‍ എല്ലാം മറക്കാന്‍ പറ്റുമായിരുന്നുവെന്നും അത് വിറ്റപ്പോള്‍ ഏറെ വിഷമം തോന്നിയെന്നും നടര്‍ പറഞ്ഞു. അന്ന് തേര്‍ഡ് ഹാന്‍ കാര്‍ വാങ്ങിയ താരത്തിന്റെ പക്കല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ് യുവികളിലൊന്നായ ലംബോര്‍ഗിന് ഉറൂസ് ഉണ്ടെന്നതാണ് കാലത്തിന്റെ കാവ്യനീതി.
ഉറച്ച ലക്ഷ്യങ്ങളും അതിനൊത്ത് പണിയെടുക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും വലിയ നിലയിലെത്താമെന്ന് കാര്‍ത്തിക് നമ്മളെ പഠിപ്പിക്കുന്നു. 2021-ലാണ് കാര്‍ത്തിക് 3.5 കോടി രൂപ രൂപ മുടക്കി ലംബോര്‍ഗിന് ഉറൂസ് വാങ്ങിയത്. 'ഭൂല്‍ ഭുലയ്യ 2' ഹിറ്റായപ്പോള്‍ നിര്‍മാതാവ് ഭൂഷന്‍ കുമാര്‍ കാര്‍ത്തിക്കിന് 3.73 കോടി രൂപ വിലയുള്ള മക്‌ലാരന്‍ ജിടി സമ്മാനമായി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ താരം ഒരു പുതിയ റേഞ്ച് റോവര്‍ SV വാങ്ങിയിരുന്നു.


Click it and Unblock the Notifications








