പറപ്പിച്ച് വിട് ലോക്കോപൈലറ്റേ; സമയം വൈകിയാലും ട്രെയിനിൻ്റെ വേഗത കൂട്ടാത്തതിൻ്റെ കാരണം

രാജ്യത്തിൻ്റെ ഏറ്റവും വലിയ പൊതു ഗതാഗതമാണ് ചൂളം വിളിച്ചു പോകുന്ന ട്രെയിനുകൾ. പലപ്പോഴും കേൾക്കുന്ന പരാതിയാണ് ട്രെയിനുകൾ വൈകിയോടുന്നു എന്നത്. എന്നാൽ നമ്മളിൾ പലരും ചിന്തിച്ചിട്ടില്ലേ, ലോക്കോ പൈലറ്റിന് അൽപ്പം സ്പീഡ് കൂട്ടി വന്നാൽ എന്താ കുഴപ്പമെന്ന്. എന്നാൽ കാറിലും ബൈക്കിലും ആക്സിലേറ്റർ അമർത്തി വേഗം കൂട്ടുന്നത് പോലെ ട്രെയിനുകളിൽ സാധ്യമാണോ. നിങ്ങളുടെ സംശയത്തിനുളള ഉത്തരമാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്.

അടിസ്ഥാന സൗകര്യങ്ങളിലുളള പ്രശ്‌നങ്ങള്‍, കാലാവസ്ഥ വ്യതിയാനം കനത്ത ട്രാഫിക്, സാങ്കേതിക തകരാറുകള്‍ തുടങ്ങി ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട് എന്നാണ് നമ്മൾ ആദ്യം മനസിലാക്കേണ്ടത്. റോഡിലെ പോലെ വലിയ ട്രാഫിക് ഒന്നും റെയിൽപാളങ്ങളിൽ ഇല്ലല്ലോ എന്നായിരിക്കും നിങ്ങളുടെ മനസിൽ ഉയരുന്ന ചോദ്യം. പക്ഷേ ആർക്കും അറിയാത്ത ഒരു കാര്യം എന്താണെന്ന് വച്ചാൽ ട്രെയിനിൻ്റെ വേഗത നിശ്ചയിക്കുന്നത് ലോക്കോ പൈലറ്റ് അല്ല.

പറപ്പിച്ച് വിട് ലോക്കോപൈലറ്റേ; സമയം വൈകിയാലും ട്രെയിനിൻ്റെ വേഗത കൂട്ടാത്തതിൻ്റെ കാരണം

ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് എത്രമാത്രം വേഗത്തിൽ പോകണമെന്ന് ലോക്കോപൈലറ്റിന് ചാർട്ട് ലഭിക്കും. അതിൻ പ്രകാരം മാത്രമേ ട്രെയിന് പോകാൻ കഴിയു. ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന വേഗപരിധി ലംഘിച്ചാല്‍ ലോക്കോ പൈലറ്റിനെ ശിക്ഷിക്കാനും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും കഴിയും. അതുകൊണ്ട് തന്നെ സമയം വൈകിയാലും വേഗപരിധി വിട്ട് ലോക്കോ പൈലറ്റ് ഒന്നും ചെയ്യില്ല.

അത് പോലെ തന്നെ ഒരു ട്രെയിൻ വൈകിയാൽ അത് സ്റ്റേഷനിൽ എത്തുന്ന മറ്റ് ട്രേയിനുകളുടെ സമയത്തേയും ബാധിക്കും. കാരണം ഒരു ട്രെയിൻ പോകാതെ മറ്റൊരു ട്രെയിനിന് സിഗ്നൽ നൽകാൻ കഴിയില്ല. ഒരു റെയിൽവെ സോണില്‍ ഒട്ടേറെ ട്രെയിനുകളുണ്ടാകും. ഈ ട്രെയിനുകള്‍ കൃത്യസമയം പാലിക്കേണ്ടതിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം റെയിൽവേ സോണുകള്‍ക്കാണ്. അത് കൊണ്ട് വെറുതേ ലോക്കോപൈലറ്റിനെ ശപിക്കാതെ കാര്യം മനസിലാക്കുക.

പറപ്പിച്ച് വിട് ലോക്കോപൈലറ്റേ; സമയം വൈകിയാലും ട്രെയിനിൻ്റെ വേഗത കൂട്ടാത്തതിൻ്റെ കാരണം

അടുത്തിടെ ട്രെയിൻ വൈകിയതിന് കൺസ്യൂമർ കോടതിയിൽ ഒരു യുവാവ് കേസ് കൊടുക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. . ചെന്നൈയിൽ നടക്കുന്ന സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനായ എറണാകുളത്ത് നിന്ന് ചെന്നൈയിലേക്കുള്ള 22640 ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തുവെന്നും എന്നാൽ, തീവണ്ടി 13 മണിക്കൂറിലധികം വൈകിയോടുകയും, പരാതിക്കാരൻ്റെ ആവശ്യങ്ങളെ മാത്രമല്ല നീറ്റ് പരീക്ഷാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറഞ്ഞത്.

ചെന്നൈ ഡിവിഷനിലെ ആരക്കോണത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ വൈകിയതെന്നാണ് റെയിൽവേയുടെ വാദം. പരാതിക്കാരൻ ഉൾപ്പെടെ എല്ലാ റിസർവ് ചെയ്ത യാത്രക്കാർക്കും കാലതാമസത്തെക്കുറിച്ച് അറിയിക്കുകയും ഇതര ഗതാഗത ഓപ്ഷനുകൾ നിർദ്ദേശിക്കുകയും ചെയ്തുകൊണ്ട് SMS അറിയിപ്പുകൾ അയച്ചിരുന്നുവെന്നും അതോടൊപ്പം തന്നെ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയും ചെയ്തിരുന്നു. 60,000 രൂപയാണ് നഷ്ടപരിഹാരം നൽകാനായിരുന്നു വിധി.

എത്രയൊക്കെ പറഞ്ഞാലും ട്രെയിനുകളിലെ യാത്ര തന്നെയാണ് ഏറ്റവും സുരക്ഷിതവും അത് പോലെ തന്നെ ആളുകൾ ഇഷ്ടപ്പെടുന്നതും. ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത ചുരുക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോൺ പ്രയോഗിക്കണം. ഇത് ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ്ണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിനിന്റെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയും. ട്രെയിനിന്റെ പൈലറ്റ് ഒരു മിനിറ്റ് നിശ്ചലമായാൽ എഞ്ചിനിലെ ഗാഡ്‌ജെറ്റ് എല്ലാം സജീവമാകുകയും ചെയ്യും.

ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയായ റെയിൽവേ കഴിഞ്ഞ 167 വർഷമായി ഉപയോഗിക്കുന്ന സിഗ്നലിംഗ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രധാനമായും ഈ സിഗ്‌നല്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. എല്ലാവർക്കും അറിയാവുന്നപോലെ പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാം. മഞ്ഞ പൊതുവേ വാർണിംഗ് സിഗ്നലായാണ് ഉപയോഗിക്കുന്നത്. അത് പതുക്കെ മുന്നോട്ടുപോവാനുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല.

തീവണ്ടികള്‍ ഒരു നിശ്ചിതപാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ സിഗ്‌നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഇന്ന് പൊതുവേ വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി സിഗ്‌നലുകളാണ് ട്രാക്കിൽ ഉപയോഗിക്കുന്നത്. അതിന് മുമ്പേ വൈദ്യുതിയിൽ തന്നെ പ്രവര്‍ത്തിക്കുന്ന കളര്‍ലൈറ്റ് സിഗ്‌നലുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതായത് കാറുകൾക്കും ബൈക്കുകളിലേതും പോലെ തന്നെ ഇന്നത്തെ എൽഇഡി യൂണിറ്റുകൾ കൂടുതൽ പ്രായോഗികമാണ്.

More from DriveSpark

Article Published On: Thursday, November 2, 2023, 17:33 [IST]
English summary
Do you know the reason why the loco pilot does not speed up even if the trains are late
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X