രജനീകാന്തും ആമിര്‍ ഖാനും എന്തിനാണ് ദൈനംദിന ആവശ്യങ്ങൾക്ക് ടൊയോട്ട ഇന്നോവ ഉപയോഗിക്കുന്നത്? കാരണം അറിയാമോ...
ഇന്ത്യയിലെ മുന്‍നിര സിനിമ നടന്‍മാരുടെ ഗരാജ് പരിശോധിച്ചാല്‍ ആഢംബരം തുളുമ്പുന്ന നിരവധി കാറുകളുടെ ശേഖരം നമുക്ക് കാണാനാകും. എന്നാല്‍ ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ഉള്‍പ്പെടെ ചില സെലിബ്രിറ്റികള്‍ പലപ്പോഴും തങ്ങളുടെ ടൊയോട്ട ഇന്നോവ കാറില്‍ പൊതുപരിപാടികളില്‍ വന്നിറങ്ങുന്നത് നിങ്ങള്‍ ഒരുപക്ഷേ കണ്ടിട്ടുണ്ടാകും.

സൂപ്പര്‍ കാറുകള്‍ സ്വന്തമായുള്ളവരോ അത് വാങ്ങാന്‍ ശേഷിയുള്ളവരോ ആയ ഈ സെലിബ്രിറ്റികള്‍ എന്തുകൊണ്ടാകും തങ്ങളുടെ യാത്രകള്‍ക്ക് കൂട്ടായി ഇന്നോവ തെരഞ്ഞെടുക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. അതിനുള്ള കാരണങ്ങളാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.

ജാപ്പനീസ് വാഹന ഭീമന്‍മാരായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇന്ത്യന്‍ ഉപസ്ഥാപനമാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്. 2000-ല്‍ അവതരിപ്പിക്കപ്പെട്ട ക്വാളിസിന്റെ പകരക്കാരനായി 2005-ലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്നോവ ഇന്ത്യയില്‍ എത്തിച്ചത്. ലോഞ്ച് ചെയ്ത അന്ന് മുതല്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റിലെ മുടിചൂടാ മന്നനായി വിലസുന്ന ഇന്നോവ വിശ്വാസ്യതയുടെയും സുഖസൗകര്യങ്ങളുടെയും പര്യായമായി മാറി.

ഈ വാഹനം വന്‍ ജനപ്രീതി നേടിയെടുത്തു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തരായ ചില വ്യക്തികളായ രജനീകാന്ത്, ആമിര്‍ ഖാന്‍, ജാക്കി ഷ്രോഫ്, മലൈക അറോറ തുടങ്ങിയവരുടെയും മറ്റ് ചിലരുടെയുംഇഷ്ട വാഹനമായി ഇന്നോവ മാറാനുള്ള കാരണങ്ങള്‍ നമുക്ക് നോക്കാം.

ടൊയോട്ട ഇന്നോവയുടെ ജനപ്രിയതക്കും അതിന്റെ വില്‍പ്പന വര്‍ധിക്കാനുമുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന് മുടക്കുന്ന കാശിന് നല്‍കുന്ന യാത്രസുഖം ആണ്. വിപണിയില്‍ കൂടുതല്‍ സുഖസൗകര്യങ്ങളുളള വിലയേറിയ കാറുകള്‍ ഉണ്ടായിരിക്കാം. എന്നിരുന്നാലും ഇന്നോവ വാഗ്ദാനം ചെയ്ത വിലയില്‍ ഇത് നല്‍കുന്ന സുഖം മറ്റൊന്നും നല്‍കുന്നില്ല.

ഇന്നോവയുടെ ലാഡര്‍-ഫ്രെയിം ചേസിസ് സുഗമമായ ഡ്രൈവിംഗിന് നല്ല വഴക്കം നല്‍കുന്നു. കൂടാതെ, ഇത് ഒരു മികച്ച സസ്‌പെന്‍ഷന്‍ സജ്ജീകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിനകത്തെ യാത്രകള്‍ ആയാസരഹിതമാകുന്നു. ഇന്ത്യയിലെ കുഴികള്‍ നിറഞ്ഞ റോഡുകളില്‍ പ്രത്യേകിച്ച്. നടന്‍ ആമിര്‍ ഖാന്റെ പക്കല്‍ വിവിധ നിലവാരത്തിലുള്ള വാഹനങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ ഗരാജില്‍ ഒരു ഫോര്‍ച്യൂണര്‍ എസ്‌യുവി യും ടൊയോട്ട ഇന്നോവയും ഉണ്ട്. അടുത്തിടെ ഒരു ടൊയോട്ട വെല്‍ഫയറും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

സസ്‌പെന്‍ഷന്‍ സജ്ജീകരണവും ലാഡര്‍ ഫ്രെയിം ഷാസിക്കുമൊപ്പം ഇന്നോവയുടെ സ്മൂത്ത് എഞ്ചിനും കൂടി ചേരുന്നതോടെയാണ് പ്രീമിയം എംപിവിയുടെ മൊത്തത്തിലുള്ള യാത്രാ സുഖം വര്‍ദ്ധിക്കുന്നത്. ഇന്നോവയുടെ എഞ്ചിന്‍ ഏറെ കാലം ഈട് നില്‍ക്കുമെന്ന കാര്യവും വിസ്മരിക്കാന്‍ സാധിക്കില്ല. ഓഡോമീറ്ററില്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ കാണിക്കുന്ന പല ഇന്നോവകളും ഇന്നും കരുത്തോടെ ഇന്ത്യന്‍ നിരത്തുകളിലൂടെ പായുന്നത് നിങ്ങള്‍ക്ക് കാണാനാകും.

D-4D എഞ്ചിന് വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണ്, മാത്രമല്ല സാധാരണ മെയിന്റനന്‍സ് വര്‍ക്കുകള്‍ മാത്രം എടുത്താല്‍ തന്നെ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ ഓടാം. ബോളിവുഡിലെ പ്രശസ്ത അഭിനേത്രിയായ മലൈക അറോറ തന്റെ പെട്രോള്‍ ഓട്ടോമാറ്റിക് ഇന്നോവ ക്രിസ്റ്റ ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പല തവണ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പരിപാലന ചെലവ് വളരെ കുറവാണെന്നതാണ് സെലിബ്രിറ്റികളടക്കം ഇന്നോവക്ക് കൈകൊടുക്കാന്‍ കാരണം. ഉയര്‍ന്ന മെയിന്റനന്‍സ് കോസ്റ്റ് കോടീശ്വരന്‍മാരായ സിനിമ താരങ്ങളെ ഒട്ടും ബാധിച്ചേക്കില്ല.

എന്നിരുന്നാലും വാഹന പരിപാലന ചെലവ് കുറയുന്നത് ഒരു ബോണസായി ചിന്തിക്കുന്നവരും കാണുമല്ലോ. ടൊയോട്ട ഇന്നോവക്ക് വളരെ കുറഞ്ഞ പരിപാലന ചെലവുകള്‍ മാത്രമേ ഉള്ളൂ. കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപയോഗത്തിനനുസരിച്ച് പലതരം റിപ്പയര്‍, മെയിന്റനന്‍സ് പ്ലാനുകളും ടൊയോട്ട നല്‍കുന്നു. ഇത് സര്‍വീസ് ചെലവ് ഗണ്യമായി കുറയ്ക്കുന്നു. അടുത്ത കാലത്തായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില വര്‍ധിച്ചുവെങ്കിലും എഞ്ചിനും പരിപാലന ചെലവ് കുറയുന്നതും ഇതില്‍ നിന്ന് ഒരു ആശ്വാസം പകരുന്നു.

വിലകൂടിയ വാഹനങ്ങളുടെ ശേഖരമുള്ള ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫിന്റെ ഗാരേജില്‍ ഒരു ടൊയോട്ട ഇന്നോവയും ഉണ്ട്. അടുത്തിടെ അദ്ദേഹം ഒരു ജാഗ്വാര്‍ XK-യും വാങ്ങിയിരുന്നു. സാധാരണ ജനങ്ങള്‍ ടൊയോട്ട ഇന്നോവ വാങ്ങുന്നതിനുള്ള മറ്റൊരു കാരണം കാറിനകത്തേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനമാണ്. ഇന്നോവയുടെ വിശാലമായ തുറന്ന ഡോറുകളുടെയും ഉയര്‍ന്ന ഇരിപ്പിടങ്ങളുടെയും സഹായത്തില്‍ യാത്രക്കാര്‍ക്ക് ഇന്നോവയില്‍ എളുപ്പത്തില്‍ കയറാനും ഇറങ്ങാനും സാധിക്കുന്നു.

കുറച്ച് പ്രായമായ യാത്രക്കാര്‍ക്ക് പിന്നിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ വളരെ ഉപയോഗപ്രദമാണ്. അത് കസേരയില്‍ ഇരിക്കുന്ന സുഖം നല്‍കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ രജനീകാന്തിനും ഒരു ടൊയോട്ട ഇന്നോവ സ്വന്തമായുണ്ട്. ലൊക്കേഷനുകളിലേക്കും മറ്റും രജനി പലപ്പോഴും ഈ ഇന്നോവയിലാണ് പോകാറുള്ളത്. കാലക്രമേണ ഇന്നോവയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കൊണ്ടുവന്നത്.

ലെതര്‍ സീറ്റുകള്‍, ഡാഷ്ബോര്‍ഡിലെ വുഡന്‍ ഇന്‍ലേകള്‍, ആംബിയന്റ് ലൈറ്റിംഗ്, പിന്‍ എയര്‍ കണ്ടീഷനിംഗ് ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ടൊയോട്ട സജ്ജീകരിച്ചു. ഈ അപ്‌ഡേറ്റുകള്‍ കുടി ആയതോടെ സ്വകാര്യ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ ഇന്നോവ ക്രിസ്റ്റയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ഇന്നോവയുടെ മൂന്നാം തലമുറ പതിപ്പായ ടൊയോട്ട ഇന്നോവ ഹൈക്രോസ് പുറത്തിറങ്ങി. ഹൈബ്രിഡ് ഹൃദയവുമായി എത്തുന്ന ഹൈക്രോസ് മുന്‍ഗാമികളെ പോലെ തന്നെ നിരവധി സെലിബ്രിറ്റികളുടെ മനം കവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








