നായ്ക്കള്‍ കാര്‍ ടയറുകളില്‍ മൂത്രമൊഴിക്കുന്നതിന്റെ കാരണം അറിയുമോ? എങ്ങനെ അത് തടയാം...

നമ്മള്‍ നിത്യ ജീവിതത്തില്‍ സ്ഥിരമായി കാണുന്ന നിരവധി കാഴ്ചകളുണ്ട്. എന്നാല്‍ അതിന്റെ പിന്നിലുള്ള കാരണത്തെ കുറിച്ച് നമ്മള്‍ക്ക് ഒരുപക്ഷേ അറിവുണ്ടാവില്ല. അത്തരം കാഴ്ചകള്‍ കണ്ട് നമ്മുടെ കണ്ണിനും അത് ശീലമാകും. അതുപോലുളള ഒരു സംഗതിയെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

നമ്മുടെ നാട്ടിലെ നിരത്തുകളിലോ തുറസ്സായ സ്ഥലങ്ങളിലോ കൂടി പോകുമ്പോള്‍ നായ്ക്കള്‍ കാറുകളുടെ ടയറിനോട് ചാരി നിന്ന് മൂത്രമൊഴിക്കുന്നത് കണ്ടിട്ടുണ്ടോ?. എന്തുകൊണ്ടാണ് നായ്ക്കള്‍ ഇങ്ങനെ കാര്‍ ടയറുകളില്‍ 'കാര്യം സാധിക്കുന്നത്' എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. നായ്ക്കള്‍ ഇങ്ങനെ ചെയ്യുന്നത് ടയറിന് കേടാണോ തുടങ്ങിയ കാര്യങ്ങളാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്. പുതിയ കാര്‍ വാങ്ങിയാല്‍ നമ്മളില്‍ പലരും ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ സുരക്ഷിതമായി സൂക്ഷിക്കും.

നായ്ക്കള്‍ കാര്‍ ടയറുകളില്‍ മൂത്രമൊഴിക്കുന്നതിന്റെ കാരണം അറിയുമോ? എങ്ങനെ അത് തടയാം...

വെയിലത്ത് കാര്‍ പാര്‍ക്ക് ചെയ്യാതെ, കൃത്യസമയത്ത് കാര്‍ സര്‍വീസ് ചെയ്ത് എല്ലാം സംരക്ഷിക്കും. എന്നാല്‍ നമ്മള്‍ കാര്‍ പൊതുസ്ഥലത്ത് നിര്‍ത്തുമ്പോള്‍ നായ്ക്കള്‍ വന്ന് മൂത്രമൊഴിക്കുന്നത് നമുക്ക് തടയാന്‍ കഴിയില്ല. നമ്മില്‍ പലര്‍ക്കും ആ അനുഭവം ഉണ്ടായിട്ടുണ്ടാകും. വണ്ടി റോഡരികില്‍ നിര്‍ത്തിയാല്‍ അത്‌വഴി വരുന്ന നായ്ക്കള്‍ ആദ്യം നമ്മുടെ കാറിന്റെ ടയറിന്റെ മണം പിടിക്കുകയാണ് ചെയ്യുക. പിന്നെ കാലുയര്‍ത്തി ടയറില്‍ മൂത്രമൊഴിക്കും. ഇത് തടയാന്‍ ശ്രമിച്ചാലും പറ്റി എന്ന് വരില്ല.

തടയാന്‍ ശ്രമിക്കും മുന്‍പേ നായ്ക്കള്‍ കാര്യം സാധിച്ച് സ്ഥലം വിട്ടിട്ടുണ്ടാകണം. നായ്ക്കള്‍ മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ആ ടയര്‍ ഉപേക്ഷിക്കുന്ന ചിലരുണ്ട്. നായ്ക്കളുടെ ഇത്തരം പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ചിലര്‍ക്ക് ദേഷ്യം വരും. എന്നാല്‍ നായ്ക്കള്‍ ഇങ്ങനെ വണ്ടിയുടെ ടയറില്‍ മൂത്രമൊഴിക്കുന്നത് കൊണ്ട് ടയറിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയണം. അത് അറിയുന്നതിന് മുമ്പ്, എന്തുകൊണ്ടാണ് നായ്ക്കള്‍ കാറിന്റെ ടയറില്‍ മാത്രം മലമൂത്രവിസര്‍ജ്ജനം നടത്തുന്നതെന്ന് നമ്മള്‍ അറിയേണ്ടതുണ്ട്.

ഇണയെ കണ്ടെത്താനുള്ള നായയുടെ ഒരു ശ്രമമാണിത്. നായ്ക്കള്‍ ടയറില്‍ മൂത്രമൊഴിക്കുന്നതിന് മുമ്പ് ആദ്യം മൂക്ക് കൊണ്ട് മണം പിടിക്കും. സാധാരണയായി നായ്ക്കള്‍ ഇണയെ അന്വേഷിക്കുമ്പോള്‍ ഈ മണം പിടിച്ചാണ് വിവരങ്ങള്‍ കൈമാറുന്നത്. നായ്ക്കള്‍ ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കാര്‍ ടയറുകള്‍. കാര്‍ ടയറുകള്‍ മാത്രമല്ല തൂണ്‍, ചെങ്കുത്തായ സ്ഥലങ്ങളില്‍ എന്നിവയിലും നായ്ക്കള്‍ ഈ പ്രവര്‍ത്തി ചെയ്ത് വെക്കാറുണ്ട്. കാര്‍ ടയറിന്റെ ഉയരമാണ് ഇവരെ കാര്‍ ടയറിലേക്ക് അടുപ്പിക്കാനുള്ള ഒരു കാരണം.

കാര്‍ ടയറില്‍ മൂത്രമൊഴിച്ചല്‍ എളുപ്പത്തില്‍ മറ്റേ നായ്ക്ക് വന്ന് മണം പിടിക്കാന്‍ സാധിക്കുമെന്നതിനാലാണ് ഇത്. ഈ സാഹചര്യത്തില്‍ കാറുകളും ടയറുകളും നായ്ക്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ടയറുകളില്‍ നിന്ന് വരുന്ന ഗന്ധവും അവരെ ആകര്‍ഷിക്കുന്ന ഒരു സംഗതിയാണ്. കാറിന്റെ ടയറുകളില്‍ നിന്നുള്ള റബ്ബറിന്റെ ഗന്ധം നായ്ക്കളെ ആകര്‍ഷിക്കുന്നു. നായ്ക്കള്‍ ടയറുകളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതിന്റെ മറ്റൊരു പ്രധാന കാരണം ഇതാണ്. ഇത് മാത്രമല്ല ടയറില്‍ മൂത്രമൊഴിച്ചാല്‍ തുറസ്സായ നിലത്തോ മറ്റോ മൂത്രമാഴിക്കുന്നതിനെ അപേക്ഷിച്ച് അതിന്റെ മണം ഏറെ നേരം നീണ്ടു നില്‍ക്കും.

അതിനാല്‍ ഇണയുമായി കണ്ടുമുട്ടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് കൂടിയാണ് നായ്ക്കള്‍ മൂത്രമൊഴിക്കാന്‍ കാര്‍ ടയറുകള്‍ തിരഞ്ഞെടുക്കുന്നത്. ഇനി കാര്‍ ടയറില്‍ നായ് മുത്രമൊഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന കാര്യം പറയാം. വണ്ടിയുടെ ടയര്‍ റബ്ബര്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിനാല്‍ തന്നെ ഇല്ല എന്നതാണ് ഉത്തരം. എന്നാല്‍ ടയര്‍ ഘടിപ്പിച്ച റിമ്മുകള്‍ക്ക് നായ് മൂത്രമൊഴിക്കുകയോ കടിക്കുകയോ ചെയ്താല്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ന് അലോയ് വീലുകള്‍ വന്നിരിക്കുന്നതിനാല്‍ തുരുമ്പെടുക്കാന്‍ സാധ്യതയില്ല.

പക്ഷേ നിങ്ങളുടെ കൈവശം ഒരു പഴയ കാറാണ് ഉള്ളതെങ്കില്‍ പഴയ ചക്രങ്ങളില്‍ തുരുമ്പ് കയറാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കാണും. അതിനാല്‍ തന്നെ നായ്ക്കള്‍ കാര്‍ ടയറില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ടയര്‍ തുണി, പ്ലൈവുഡ് അല്ലെങ്കില്‍ കാര്‍ഡ്‌ബോര്‍ഡ് എന്നിവ ഉപയോഗിച്ച് മൂടിയിടാം. അല്ല, നിങ്ങളുടെ കാറുമായി പുറത്തിറങ്ങിയ സമയത്താണ് നായ് ടയറില്‍ മൂത്രമൊഴിച്ചതെങ്കില്‍ ഉടന്‍ തന്നെ ആ ഭാഗത്ത് വെള്ളം ഒഴിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ടയര്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ഒന്ന് കൂടി നന്നാകും. നായ്ക്കള്‍ കാറിന്റെ ടയറില്‍ കയറി മൂത്രമൊഴിക്കുന്നത് വലിയ പ്രശ്നമല്ലെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.

More from DriveSpark

Article Published On: Wednesday, December 21, 2022, 18:28 [IST]
English summary
Do you know why dogs urinate on car tyre and how to prevent it in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X