ബസിനേക്കാൾ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

പൊതുഗതാഗത മാര്‍ഗങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് നമ്മില്‍ പലരും. ദീര്‍ഘദൂര യാത്രകള്‍ക്ക് പലപ്പോഴും ട്രെയിനുകളാകും തെരഞ്ഞെടുക്കുക. പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചാല്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് നല്‍കിയാല്‍ മതി എന്നതാണ് വലിയ മെച്ചം. എന്നാല്‍ ട്രെയിനുകളേക്കാള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ബസുകള്‍ക്കുള്ളത് എന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അതിന്റെ കാരണം എന്താണെന്നറിയാമോ?. ട്രെയിനുകളില്‍ മാത്രം ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

ബസുകളേക്കാള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

ഇന്ന് ആളുകള്‍ക്ക് നിരവധി ഗതാഗത മാര്‍ഗങ്ങളുണ്ട്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടി വന്നാല്‍ അയാള്‍ക്ക് യാത്ര ചെയ്യേണ്ട ദൂരത്തിന് അനുസരിച്ചുള്ള ഗതാഗത സംവിധാനം തെരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ ഉണ്ട്. ഒരു ടൗണില്‍ നിന്ന് അടുത്ത ടൗണിലേക്ക് പോകാന്‍ ബസ് സൗകര്യമുണ്ട്. വേണമെങ്കില്‍ സ്വന്തം കാറിലോ ബൈക്കിലോ യാത്ര ചെയ്യാം. ദീര്‍ഘദൂര യാത്രകള്‍ക്ക് ബസ്, ട്രെയിന്‍ എന്നിങ്ങനെ രണ്ട് തരം പൊതുഗതാഗത സംവിധാനങ്ങളുണ്ട്. മറ്റ് രാജ്യങ്ങളിലേക്കോ മറ്റ് വിദൂര സ്ഥലങ്ങളിലേക്കേ വേഗം എത്താന്‍ വേണമെങ്കില്‍ വിമാനത്തിലും യാത്ര ചെയ്യാം.

ബസുകളേക്കാള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

പൊതുഗതാഗതത്തേക്കാള്‍ ചെലവേറിയതാണ് വിമാന ടിക്കറ്റുകള്‍. പിന്നീട് വരുന്നത് ബസ് ആണ്. ഏറ്റവും ചെലവ് കുറഞ്ഞത് ട്രെയിന്‍ ആണ്. എന്നാല്‍ ഏറ്റവും ജനപ്രിയമായ ബസ് യാത്രക്ക് ചെലവേറും. എന്നാല്‍ വലിയ ചെലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ യാത്രാനിരക്ക് കുറവാകുന്നത് എങ്ങനെ എന്ന കാര്യം പലര്‍ക്കും പിടിയുണ്ടാകില്ല. ബസുകള്‍ ഓടിക്കുന്നതിനേക്കാള്‍ ചെലവാണ് ട്രെയിനുകള്‍ ഓടുന്നത്.

ബസുകളേക്കാള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

എന്നാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ബസുകളേക്കാള്‍ വില കുറവാണ്. നമ്മുടെ നാട്ടില്‍ ബസില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ എന്തായാലും ഒരു രൂപയില്‍ കൂടുതല്‍ ചെലവാകും. എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിന് കിലോമീറ്ററിന് ഒരു രൂപയില്‍ താഴെയാണ് പലപ്പോഴും ടിക്കറ്റുകള്‍ വരുന്നത്. എന്തുകൊണ്ടാണ് ഈ വ്യത്യാസം വരുന്നത് എന്നത് സംബന്ധിച്ച് പലര്‍ക്കും അറിയില്ല.

ബസുകളേക്കാള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

ഇതിനെക്കുറിച്ച് അറിയാന്‍ ഒരു പൊതു വാഹനത്തിന്റെ നിരക്ക് എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന് ആദ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു പൊതു വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിന് എത്ര ചിലവാകും എന്നതാണ് ആദ്യത്തെ കണക്ക്. ഇന്ധനച്ചെലവ്, വാഹനത്തിലെ ജീവനക്കാരുടെ ശമ്പളം, ടോള്‍ഗേറ്റ് ഫീസ് എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂട്ടിയാണ് ഒരു യാത്രയ്ക്കുള്ള ചെലവ് കണക്കാക്കുന്നത്.

ബസുകളേക്കാള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ മൊത്തം ചെലവ്, നിര്‍ദ്ദിഷ്ട യാത്രയ്ക്കുള്ള വിഹിതം എന്നിവ കണക്കാക്കും. തുടര്‍ന്ന് ലാഭം കണക്കാക്കുന്നത് ഒരു വാഹനം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് എത്ര ചിലവാകും എന്ന് കണക്കാക്കുകയും അത് ഒരു യാത്രയില്‍ ഘട്ടം തിരിച്ച് വിഭജിക്കുകയും ചെയ്യുന്നു. ദൂരം, അതില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം കണക്കാക്കി ഒരു തലയ്ക്ക് ഒരു നിശ്ചിത ദൂരത്തേക്ക് അവര്‍ക്ക് ഫീസ് നിശ്ചയിച്ചിരിക്കുന്നു.

ബസുകളേക്കാള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

ഇത്തരത്തില്‍ നോക്കുമ്പോള്‍ ഒരു ബസിനേക്കാള്‍ കൂടുതല്‍ ചിലവാണ് തീവണ്ടി ഓടിക്കാന്‍ വേണ്ടിവരിക. എന്നാല്‍ ട്രെയിനില്‍ യാത്രക്കാരുടെ എണ്ണം കൂടുതലായിരിക്കും. അതിനാല്‍, ചെലവും ലാഭവും കണക്കുകൂട്ടി ടിക്കറ്റുകളുടെ എണ്ണം കൂട്ടി നോക്കിയാല്‍ ടിക്കറ്റിന്റെ വില കുറവായി വരും. എന്നാല്‍ ട്രെയിനിനേക്കാള്‍ കുറച്ച് യാത്രക്കാരെ മാത്രമേ ബസില്‍ കയറ്റാന്‍ കഴിയൂ എന്നതിനാല്‍, യാത്രക്കാരില്‍ നിന്ന് ബസ് ഓടിക്കാനുള്ള നിരക്ക് ഈടാക്കേണ്ടതായി വരുന്നു. ഇതിനാല്‍ ബസ് നിരക്ക് കൂടുന്നു.

ബസുകളേക്കാള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

സാധാരണ ടിക്കറ്റുകള്‍ക്കും ഇതേ വിലനിര്‍ണ്ണയ രീതിയാണ്. എന്നാല്‍ ഇന്ന് ബസുകളും വിമാനങ്ങളും സര്‍ക്കാരിന്റെ മാത്രമല്ല സ്വകാര്യമേഖലയുടെ കൂടി ഉടമസ്ഥതയില്‍ ഉണ്ട്. അതിനാല്‍ തന്നെ ടിക്കറ്റിന്റെ ആവശ്യകതക്ക് അനുസരിച്ച് അവര്‍ നിരക്ക് നിശ്ചയിക്കുന്നു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളപ്പോള്‍ ടിക്കറ്റ് നിരക്ക് കൂടുതലും ഡിമാന്‍ഡ് കുറഞ്ഞ സമയത്ത് ടിക്കറ്റ് നിരക്ക് കുറവും ആയിട്ടായിരിക്കും അവര്‍ നിശ്ചയിക്കുന്നത്.

ബസുകളേക്കാള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയുന്നത് എന്തുകൊണ്ട്? ഇതാണ് യഥാര്‍ത്ഥ കാരണം!

ഇതുകാരണം സ്വകാര്യ ബസ് യാത്രാക്കൂലിയും ഉത്സവ സീസണിലെ വിമാന നിരക്കിന് സമാനമാണ്.ഓണം, വിഷു, ഈദ്, ക്രിസ്മസ് എന്നീ സമയങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കേരളത്തിലേക്ക് വരുന്ന സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ റെയില്‍വേ പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയിലായതിനാല്‍ ഡിമാന്‍ഡിന് അനുസരിച്ച് യാത്രാക്കൂലി നിശ്ചയിക്കുന്ന സംവിധാനം അവിടെയില്ല. ട്രെയിനുകളേക്കാള്‍ ബസ് ചാര്‍ജുകള്‍ കൂടുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. കുറഞ്ഞ നിരക്കില്‍ ആഡംബര യാത്രയാണ് ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാലാണ് സര്‍ക്കാര്‍ ഉടമസ്തഥയിലുള്ള ഈ സ്ഥാപനം ലാഭത്തില്‍ ഓടിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നത് തന്നെ.

More from DriveSpark

Article Published On: Thursday, January 5, 2023, 16:00 [IST]
English summary
Do you know why train fare is lesser than bus fare details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X